Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രളയത്തിനും കാൻസറിനും മുന്നിൽ തോൽക്കാതെ മലയാളിയുടെ മനുഷ്യസ്‌നേഹം; മകന് ആർസിസിയിൽ ചികിത്സ നൽകാൻ അനസ് അസ്‌ന കരുതിവെച്ച പണവും ദുരിതബാധിതർക്ക്; സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെങ്കിലും എല്ലാം നഷ്ടപ്പെട്ടവരുടെ അത്ര വരില്ലെന്നും യുവാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

പ്രളയത്തിനും കാൻസറിനും മുന്നിൽ തോൽക്കാതെ മലയാളിയുടെ മനുഷ്യസ്‌നേഹം; മകന് ആർസിസിയിൽ ചികിത്സ നൽകാൻ അനസ് അസ്‌ന കരുതിവെച്ച പണവും ദുരിതബാധിതർക്ക്; സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെങ്കിലും എല്ലാം നഷ്ടപ്പെട്ടവരുടെ അത്ര വരില്ലെന്നും യുവാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

മകന്റെ കാൻസർ ചികിത്സക്കായി വെച്ചിരുന്ന പണവും പ്രളയദുരിതം അനുഭവിക്കുന്നവർക്കായി നൽകിയ യുവാവിന് അഭിനന്ദന പ്രവാഹം. അനസ് അസ്‌ന എന്ന യുവാവാണ് തന്റെ മകന്റെ ചികിത്സക്കായി കരുതിവെച്ചതും രണ്ടുപേർ നൽകിയ സഹായവും ഉൾപ്പെടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകും എന്ന് അറിയിച്ചിരിക്കുന്നത്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് അനസ് തന്റെ തീരുമാനം സമൂഹത്തെ അറിയിച്ചത്. ഇതേ തുടർന്ന് സോഷ്യൽ മീഡിയയിൽ അനസിന് അഭിനന്ദന പ്രവാഹമാണ്.

'വരുന്ന വെള്ളിയാഴ്ച മകനെയും കൊണ്ട് വീണ്ടും ആർസിസിയിൽ അഡ്‌മിറ്റാകുകയാണ്. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലൂടെയാണ് ഞാനും എന്റെ കുടുംബവും,പക്ഷെ മഹാ പ്രളയത്തിൽ എല്ലാം നഷ്ടപെട്ടവരുടെ അത്രയും വരില്ലല്ലോ' - അനസ് അസ്ന എന്ന യുവാവിന്റെ കുറിപ്പിലെ വരികളാണിത്. അതിജീവിക്കും നമ്മുടെ കേരളം എന്ന അടിക്കുറിപ്പോടെയാണ് കുറിപ്പ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.

അനസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

വരുന്ന വെള്ളിയാഴ്ച മകനെയും കൊണ്ട് വീണ്ടും RCC യിൽ അഡ്‌മിറ്റാകുവാണ്
സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലൂടെയാണ് ഞാനും എന്റെ കുടുംബവും , പക്ഷെ മഹാ പ്രളയത്തിൽ എല്ലാം നഷ്ടപെട്ടവരുടെ അത്രയും വരില്ലല്ലോ

ചികത്സക്കായി കരുതി കൂട്ടി വെച്ചിരുന്ന പൈസയും കഴിഞ്ഞാഴ്ച കുട്ടിയുടെ ചികിത്സക്കായി 2 പേർ സഹായിച്ചത് ഉൾപെടെ ചേർത്ത് ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയക്കാൻ ഞാനും എന്റെ കുടുംബവും തീരുമാനിച്ചു .....

അതിജീവിക്കും നമ്മുടെ കേരളം ...

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP