Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചളിമണ്ണിൽ നിന്നും മൃതദേഹങ്ങൾ വാരിയെടുക്കുമ്പോൾ ആളെപോലും മനസ്സിലാവില്ല; ഉറ്റവരെയും കാത്ത് കവളപ്പാറയിലെ ചളിക്കൂണ്ടിൽ കണ്ണുംനട്ട് നാലുദിവസമായി ബന്ധുക്കൾ; ഇവർ ചോദിക്കുന്നു...പ്രിയപ്പെട്ടവർ മണ്ണിനടിയിൽ കിടക്കുമ്പോൾ ഞങ്ങൾ എങ്ങനെ മടങ്ങിപ്പോകും; പ്രതികൂല കാലാവസ്ഥയെ വെല്ലുവിളിച്ച് സൈന്യമുൾപ്പെടെയുള്ള 50 അംഗ സംഘം മൃതദേഹങ്ങൾക്കായി തെരച്ചിൽ തുടരുന്നു; ഒരു ഗ്രാമത്തെയൊന്നാകെ ഉരുൾ നക്കിത്തുടച്ച കവളപ്പാറയിൽ മണ്ണിനടയിൽ ഇനിയും 42പേർ

ചളിമണ്ണിൽ നിന്നും മൃതദേഹങ്ങൾ വാരിയെടുക്കുമ്പോൾ ആളെപോലും മനസ്സിലാവില്ല; ഉറ്റവരെയും കാത്ത് കവളപ്പാറയിലെ ചളിക്കൂണ്ടിൽ കണ്ണുംനട്ട് നാലുദിവസമായി ബന്ധുക്കൾ; ഇവർ ചോദിക്കുന്നു...പ്രിയപ്പെട്ടവർ മണ്ണിനടിയിൽ കിടക്കുമ്പോൾ ഞങ്ങൾ എങ്ങനെ മടങ്ങിപ്പോകും; പ്രതികൂല കാലാവസ്ഥയെ വെല്ലുവിളിച്ച് സൈന്യമുൾപ്പെടെയുള്ള 50 അംഗ സംഘം മൃതദേഹങ്ങൾക്കായി തെരച്ചിൽ തുടരുന്നു; ഒരു ഗ്രാമത്തെയൊന്നാകെ ഉരുൾ നക്കിത്തുടച്ച കവളപ്പാറയിൽ മണ്ണിനടയിൽ ഇനിയും 42പേർ

ജംഷാദ് മലപ്പുറം

മലപ്പുറം: വ്യാഴാഴ്‌ച്ചയുണ്ടായ ദുരന്തത്തിൽ അകപ്പെട്ട് കവളപ്പാറയിലെ ചളിമണ്ണിൽ നിന്നും മൃതദേഹങ്ങൾ വാരിയെടുക്കുമ്പോൾ ആളെപോലും മനസ്സിലാവില്ല, ഉറ്റവരെയും കാത്ത് കവളപ്പാറയിലെ ചളിക്കൂണ്ടിൽ കണ്ണുംനട്ടിരിക്കുന്ന ബന്ധുക്കളുടെ കാഴ്‌ച്ച ഹൃദയഭേദകമാണ്. കവളപ്പാറയിലെ മണ്ണിനടയിൽ ഇനിയും ഉള്ളത് 48പേരാണ്. ഇതുവരെ 17 പേരുടെ മൃതദേഹമാണ് ലഭിച്ചത്. ഉരുൾപൊട്ടലുണ്ടായ കവളപ്പാറയിൽ ഇന്നു രണ്ടുപേരുടേയും ഇന്നലെ നാലു മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഉരുപൊട്ടലിൽകാണാതായ മൃതദേഹങ്ങൾ വാരിയെടുക്കുന്നത് ചെളിനിറഞ്ഞ മണ്ണിൽനിന്നും ആരെന്നുപോലും തിരിച്ചറിയാതെയാണ്. നിലമ്പൂർ കവളപ്പാറയിൽനിന്നും, മലപ്പുറം കോട്ടക്കുന്നിൽനിന്നും തെരച്ചിലിൽ കണ്ടെത്തിയ മൃതദേഹങ്ങൾക്ക് ജീവിച്ചിരുന്നവരുമായി യാതൊരു സാദൃശ്യവുമില്ലായിരുന്നു.

കോട്ടക്കുന്നിൽ കാണാതായത് മൂന്നുപേർ മാത്രമായതനാൽ മൃതദേഹത്തിന്റെ വലുപ്പംനോക്കി ആളെ തിരിച്ചറിയാൻ കഴിഞ്ഞെങ്കിലും, കവളപ്പാറയിലെ സ്ഥിതി മറിച്ചായിരുന്നു. കാണാതായ ബന്ധുക്കളെ കാത്തു തിരച്ചിൽ നടക്കുന്നിടങ്ങിൽ കാത്തിരിക്കുന്നവർക്കു കണ്ടെടുക്കുന്ന ഓരോ മൃതദേഹവും തങ്ങളുടെ മക്കളോ, ഭാര്യയോ, അമ്മയോയാകും. തുടർന്നു മണിക്കൂറുകൾക്കു ശേഷമാണു മൃതദേഹം ആരാണെന്നു തിരിച്ചറിയുന്നതുപോലും. ഇന്നലെ കവളപ്പാറയിൽ നിന്നുള്ള മൃതദേഹങ്ങൾ ഒന്നൊന്നായി എത്തിയതോടെ നിലമ്പൂർ ജില്ലാ ആശുപത്രി മൂകശൂന്യമായി മാറി.പ്രദേശവാസികളെല്ലാം മണ്ണിൽ ചേർന്നതിനാൽ കുടുംബങ്ങളുടെയും സുഹൃത്തുക്കളുടെയും നിലവിളികൾ കുറവായിരുന്നെങ്കിലും ആശുപത്രി മോർച്ചറിക്ക് മുന്നിലെത്തിയവരെല്ലാം വിതുമ്പികൊണ്ടായിരുന്നു.

മലപ്പുറം ജില്ലാ കലക്ടറുടെ പ്രത്യേക നിർദ്ദേശ പ്രകാരം നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ വേഗത്തിൽ കൈമാറിയെങ്കിലും ഏറ്റുവാങ്ങാൻ ബന്ധുക്കളുടയോ കുടുംബങ്ങളുടെയോ കൂട്ടമില്ലായിരുന്നു. ഒന്നിച്ച് വിടചൊല്ലിയ കവളപ്പാറ നിവാസികൾക്ക് കൂട്ട് വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പൊതുജനങ്ങളും പൊലീസും സന്നദ്ധ പ്രവർത്തകരും മാത്രമായി മാറി മൃതദേഹങ്ങളുമായുള്ള ആംബുലൻസുകൾ ജില്ലാ ആശുപത്രിയിലേക്ക് കുതിക്കുന്നത് നിലമ്പൂരിന് പതിവ് കാഴ്ചയെങ്കിലും ഒരേ ദിവസം ഇത്രയും മൃതദേഹങ്ങൾ ഒന്നിച്ചെത്തുന്നത് ഇതാദ്യമാണ്. ആശുപത്രിയിൽ കൂടിനിന്നവർക്ക് മാത്രമല്ല, മൃതദേഹങ്ങൾ പോസ്റ്റ്മാട്ടവും ഇൻക്വസ്റ്റും നടത്തുന്ന ഡോക്ടർമാർക്കും പൊലീസിനും വരെ നടപടികൾ പൂർത്തിയാക്കനുള്ള മനാസിക ശക്തി ഇല്ലാതെയായി മാറി.കവളപ്പാറയിലെ ചളിനിറഞ്ഞ മണ്ണിൽ നിന്ന് വാരിയെടുത്ത മൃതദേഹങ്ങളിൽ ഏറെയും തിരിച്ചറിയാവാത്ത നിലയിലായിരുന്നു. മണ്ണിനാൽ മൂടിയ മൃതദേഹങ്ങളിൽ നിന്നുള്ള ചളിമണ്ണ് ജില്ലാ ആശുപത്രി മോർച്ചറിക്ക് മുന്നിൽ തളംകെട്ടി നിന്നു.

പ്രതികൂല കാലാവസ്ഥയെ വെല്ലുവിളിച്ച് സൈന്യമുൾപ്പെടെയുള്ള 50 അംഗ സംഘത്തിന്റെ അക്ഷീണ പരിശ്രമത്തിനൊടുവിലാണ് ഇന്ന് രണ്ടും ഇന്നലെ നാലുമൃതദേഹങ്ങൾകൂടി കണ്ടെടുത്തത്. വ്യാഴാഴ്ച രാത്രി ഉരുൾപൊട്ടിയാണ് അറുപതിലേറെ പേർ മണ്ണിനടിയിലായത്. 40അടിയോളം മണ്ണും കല്ലും മൂടിയ കവളപ്പാറയിൽ പ്രതികൂല സാഹചര്യങ്ങളാണ് രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയുയർത്തുന്നത്. ഒരു ഹിറ്റാച്ചി മാത്രമുപയോഗിച്ചാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. കൂടുതൽ എണ്ണം സ്ഥലത്തേക്കെത്തിക്കാൻ ശ്രമിച്ചെങ്കിലും മണ്ണിൽ പുതഞ്ഞു. 150 സൈനികർ, 70 ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങൾ, 100 ഫയർ ഫോഴ്‌സ് അംഗങ്ങൾ,150 പൊലീസുകാർ, രക്ഷാപ്രവർത്തകർ, നാട്ടുകാർ തുടങ്ങി വലിയൊരു സംഘത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്.

മണ്ണ് ഇപ്പോഴും പുതഞ്ഞുകിടക്കുന്നത് തടസം തീർക്കുന്നുണ്ട്. ഇന്നലെ രാവിലെ ആറിന് തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. ഉച്ചവരെ മഴ കുറവായിരുന്നെങ്കിലും ശേഷം മഴ വീണ്ടും കനത്തു. ആശങ്ക കനത്ത അന്തരീക്ഷത്തിൽ സ്വന്തം ജീവൻപോലും പണയം വച്ചാണ് രക്ഷാപ്രവർത്തകർ മുന്നേറുന്നത്. രണ്ട് ദിവസം മഴ വിട്ടുനിന്നാലേ രക്ഷാപ്രവർത്തനത്തിന് അനുകൂലമായ സാഹചര്യമൊരുങ്ങൂ.ഒരുകുട്ടിയുടെയും രണ്ട് സ്ത്രീകളുടെയും ഒരു പുരുഷന്റെയും മൃദേഹമാണ് ഇന്നലെ കണ്ടെടുത്തത്. കവളപ്പാറ മുഹമ്മദലി, വിക്ടറിന്റെ മകൾ അലീന(ഏഴ്) എന്നിവരുടെ മൃദേഹം തിരിച്ചറിഞ്ഞു.

ഉറ്റവരുടെ മൃതദേഹമെങ്കിലും കണ്ടെത്താനാകുമെന്ന പ്രതീക്ഷയിൽ കവളപ്പാറയിൽ എത്തിയ ദുരന്തബാധിതർ കണ്ണീർക്കാഴ്ചയായി. ഉരുൾപൊട്ടൽ നടന്ന സമയത്ത് സ്ഥലത്തില്ലാതിരുന്നവരോ, തൊട്ടപ്പുറത്തേക്ക് മാറിയപ്പോൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടവരോ ആണ് ഇവരിൽ കൂടുതലും . പലരും ദുരന്തത്തിന് ദൃക്‌സാക്ഷികൾ കൂടിയാണ്. ഒറ്റനിമിഷം കൊണ്ടാണ്, അൽപ്പം മുമ്പുപോലും ഒപ്പമുണ്ടായവർ ഒറ്റയടിക്ക് മൺകൂമ്പാരത്തിനടിയിലായത്. ഉറ്റവരെ ജീവനോടെ മണ്ണിനടിയിൽ നിന്ന് വീണ്ടെടുക്കാനാവില്ലെന്ന യാഥാർത്ഥ്യം അവർ വേദനയോടെ ഉൾക്കൊണ്ടുകഴിഞ്ഞു. പ്രിയപ്പെട്ടവർ മണ്ണിനടിയിൽ കിടക്കുമ്പോൾ എങ്ങനെ മടങ്ങിപ്പോകുമെന്നാണ് നോവോടെ അവർ ചോദിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP