Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യൻ പെട്രോളിയം, ടെലികോം രംഗം മുഴുവൻ കൈപ്പിടിയിൽ ഒതുക്കാൻ മുകേഷ് അംബാനി; ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയായ സൗദി അരംകോയുമായി റിലയൻസ് പെട്രോളിയം കൈകോർക്കുന്നു; 20 ശതമാനം ഓഹരികൾ സൗദി കമ്പനിക്ക് വിൽക്കുമെന്ന് പ്രഖ്യാപനം; എച്ച്.ഡി ടി.വി സൗജന്യം നൽകിയും സിനിമകൾ റിലീസ് ദിവസം വീട്ടിലെത്തിക്കും വിധം ജിഗാ ഫൈബർ പ്രഖ്യാപിച്ചു; ജിയോ കമ്പനി മുന്നേറുമ്പോൾ തന്നെ ബിസിനസ് സാമ്രാജ്യം വീണ്ടും വിപുലപ്പെടുത്താൻ അംബാനി

ഇന്ത്യൻ പെട്രോളിയം, ടെലികോം രംഗം മുഴുവൻ കൈപ്പിടിയിൽ ഒതുക്കാൻ മുകേഷ് അംബാനി; ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയായ സൗദി അരംകോയുമായി റിലയൻസ് പെട്രോളിയം കൈകോർക്കുന്നു; 20 ശതമാനം ഓഹരികൾ സൗദി കമ്പനിക്ക് വിൽക്കുമെന്ന് പ്രഖ്യാപനം; എച്ച്.ഡി ടി.വി സൗജന്യം നൽകിയും സിനിമകൾ റിലീസ് ദിവസം വീട്ടിലെത്തിക്കും വിധം ജിഗാ ഫൈബർ പ്രഖ്യാപിച്ചു; ജിയോ കമ്പനി മുന്നേറുമ്പോൾ തന്നെ ബിസിനസ് സാമ്രാജ്യം വീണ്ടും വിപുലപ്പെടുത്താൻ അംബാനി

മറുനാടൻ ഡെസ്‌ക്‌

മുംബൈ: അതിവേഗം കുതിക്കുന്ന ബിസിനസ് സാമ്രാജ്യമാണ് മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡ്‌സ്ട്രീസ്. ജിയോ ടെലികോം ലോകത്തെ ഏറ്റവും വലിയ മൊബൈൽ കമ്പനി എന്ന നിലയിലേക്ക് ഉയർത്തുകയാണ് മുകേഷിന്റെ പരിശ്രമങ്ങൾ. ഇപ്പോഴിതാ ടെലികോം രംഗത്തിനൊപ്പം ഇന്ത്യൻ പെട്രോളിയം ബിസിനസ് രംഗവും പിടിച്ചെടുക്കാനുള്ള കരുനീക്കങ്ങൾ അദ്ദേഹം നടത്തുന്നു. ലോകത്തെ ഏറ്റവും വലിയ എണ്ണകമ്പനിയായ സൗദിയിലെ അരംകോയുമായാണ് മുകേഷ് കൈകോർക്കുന്നത്. ഇതോടെ, ലോകത്തെ ഒന്നാം നമ്പർ കോടീശ്വരൻ എന്ന നിലയിലേക്ക് പോലും ചുവടുവെക്കുയാണ് മുകേഷ് അംബാനി എന്ന ഇന്ത്യൻ ബിസിനസ് ടൈക്കൂൺ.

എണ്ണ, രാസവസ്തു വ്യവസായത്തിലെ 20 ശതമാനം ഓഹരികളാണ് സൗദി അരാംകോയ്ക്ക് വിൽക്കുമെന്ന് റിലയൻസ് വിൽക്കാൻ ഒരുങ്ങുന്നത്. ഇതോടെ. അരാംകോ റിലയൻസിൽ നടത്തുന്നത് രാജ്യത്തെ ഏറ്റവും വലിയ വിദേശ നിക്ഷേപങ്ങളിൽ ഒന്നായിരിക്കുമെന്ന് മുകേഷ് അംബാനി വ്യക്തമാക്കി. റിലയൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിദേശ നിക്ഷേപമാണിത്. റിലയൻസിന്റെ വാർഷിക ജനറൽ ബോഡി യോഗത്തിലാണ് അംബാനി അരാംകോയുടെ നിക്ഷേപത്തെ സംബന്ധിച്ച് വ്യക്തമാക്കിയത്. 75 ബില്യൺ ഡോളറിന് തുല്യമായ നിക്ഷേപമാണിത്.

ലോകത്തെ ഏറ്റവും വലിയ എണ്ണ ഉൽപാദന കമ്പനിയാണ് സൗദി അരാംകോ. റിലയൻസിന്റെ ജാംനഗർ റിഫൈനറിയിലേക്ക് ദിവസവും 500,000 ബാരൽ ക്രൂഡ് ഓയിൽ അരാംകോ വിതരണം ചെയ്യുമെന്നും അദ്ദേഹം യോഗത്തിൽ വിശദമാക്കി. ലോകത്തെ ഏറ്റവും കൂടുതൽ എണ്ണ ഉപഭോകൃത രാജ്യങ്ങളിൽ മൂന്നാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. അത്‌കൊണ്ട് സൗദിയെ സംബന്ധിച്ചടത്തോളം വലിയ വിപണി കളിലൊന്നാണ് ഇന്ത്യ. വിവിധ പെട്രോൾ കെമിക്കൽ വസ്തുക്കളും സൗദി അരംകോ ഇന്ത്യയിൽ വിപണിയിലിറക്കും. നിലവിൽ ദിവസത്തിൽ 12 ദശലക്ഷത്തിലേറെ ബാരൽ എണ്ണ ഉത്പാദിപ്പിക്കുന്നതിനു സൗദി അരംകോക്ക് കഴിയുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനികളിലൊന്നായ സൗദി അരംകോയുടെ പ്രവർത്തനം ഇന്ത്യയിൽ ഇതോടെ സജീവമാകും.

ജിഗാ ഫൈബറും പ്രഖ്യാപിച്ചു

റിലയൻസ് ജിയോയുടെ നേട്ടത്തിന് പിന്നാലെ ബ്രോഡ്ബാൻഡ് സേവനമായ ജിഗാ ഫൈബർ പ്രഖാപിച്ചു കൊണ്ടാണ് മുകേഷ് അംബാനിയുടെ അടുത്ത ചുവടുവെയ്‌പ്പ്. മുംബൈയിൽ വച്ച് നടന്ന റിലയൻസിന്റെ വാർഷിക യോഗത്തിലാണ് റിലയൻസിന്റെ മേധാവി മുകേഷ് അംബാനി ഈ പ്രഖ്യാപനം നടത്തിയത്. അടുത്ത മാസം അഞ്ച് മുതലാണ് ഇന്ത്യയിൽ ജിഗാ ഫൈബർ സേവനം ആരംഭിക്കുക. മൂന്ന് വർഷം മുൻപ് വിപ്ലവകരമായ ജിയോയുടെ പ്രഖ്യാപനം അംബാനി ഇതേ ദിവസം തന്നെയാണ് നടത്തിയത്.വരുന്ന 12 മാസത്തിനുള്ളിൽ രാജ്യം മുഴുവൻ ജിഗാ ഫൈബറിന്റെ സേവനം വ്യാപിപ്പിക്കാനാണ് അംബാനിയുടെ തീരുമാനം.

ഡി.ടി.എച്ച് ടെലിവിഷൻ സേവനങ്ങളെ വെല്ലുന്ന തരത്തിൽ ഇന്ത്യയിൽ ടെലിവിഷൻ ചാനലുകൾ ലഭ്യമാക്കുമെന്നും അംബാനി ഉറപ്പ് നൽകുന്ന പദ്ധതി സ്വപ്‌നതുല്യമാണ്. ലോകത്തിലെ ഏറ്റവും വലിയ ഫൈബർ നെറ്റ്‌വർക്കാണ് ജിയോ ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ആദ്യ മൂന്ന് വർഷത്തിനുള്ളിൽ തന്നെ 7.5 കോടി വരിക്കാരെ തങ്ങൾ സ്വന്തമാക്കുമെന്നും ജിയോ അവകാശപ്പെടുന്നു100 എംബിപിഎസ് മുതൽ 1 ജി.ബി.പി.എസ് വരെ വേഗതയിൽ ഈ സംവിധാനം വഴി ഇന്റർനെറ്റ് ലഭിക്കും.

വീഡിയോ കോൺഫറൻസിനായി ആയിരങ്ങൾ മുടക്കേണ്ടി വരുന്ന കാലം കഴിഞ്ഞുവെന്നും ജിഗാ ഫൈബർ വഴി ഇത് എളുപ്പത്തിൽ നടപ്പാക്കാനാകുമെന്നും അംബാനി പറയുന്നു. ഭൂമിയെ 11 തവണ ചുറ്റാൻ വേണ്ട ഫൈബർ ശൃംഖലയാണ് ഇത് നടപ്പിൽ വരുത്താൻ റിലയൻസ് രാജ്യത്ത് സ്ഥാപിച്ചിരിക്കുന്നത്. ജിഗാ ഫൈബറിന്റെ സെട്ടോപ്പ് ബോക്‌സ് ഗെയിമിങ് സൗകര്യം കൂടി ഉള്ളതായിരിക്കും.700 രൂപയിൽ ആരംഭിച്ച് 1000 രൂപയിൽ അവസാനിക്കുന്ന സേവനങ്ങളാണ് ജിഗാ ഫൈബർ നൽകുന്നത്. ഇത് വഴി വോയിസ് കോളും പൂർണമായും സൗജന്യമാണ്. ജിഗാ ഫൈബർ ഉപയോക്താക്കൾക്ക് സിനിമകൾ റിലീസ് ദിവസം വീട്ടിലിരുന്ന് കാണാനല്ല സൗകര്യവും ഉണ്ട്.

ഈ സംവിധാനം 2020ഓടെയാണ് നടപ്പിൽ വരുത്തുക. ജിഗാ ഫൈബറിന്റെ ഒരു വർഷത്തെ പ്ലാൻ എടുക്കുന്നവർക്ക് എച്ച്.ഡി ടിവിയോ, പി.സി കമ്പ്യൂട്ടറോ സൗജന്യമായി നൽകുമെന്നും അംബാനി പ്രഖ്യാപിച്ചിട്ടുണ്ട്. ഒപ്പം 4 കെ സെട്ടോപ്പ് ബോക്സും പൂർണമായും സൗജന്യമായി ലഭിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP