Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആഗസ്റ്റിൽ ആന്ധ്രയിൽ അത്ഭുതങ്ങളുടെ പരമ്പര എന്ന ബിജെപി പ്രഖ്യാപനം സത്യമാകുന്നു; ഒറ്റദിവസം കൊണ്ട് ബിജെപിയിൽ ചേർന്നത് മൂവായിരം മുസ്ലീങ്ങൾ; തെലുങ്ക് ദേശം പാർട്ടിയുടെ അടിവേരിളക്കി ആന്ധ്രയിൽ വേരുറപ്പിക്കുന്ന ബിജെപിയുടെ 'രാഷ്ട്രീയ ജാലവിദ്യ' ഇങ്ങനെ

ആഗസ്റ്റിൽ ആന്ധ്രയിൽ അത്ഭുതങ്ങളുടെ പരമ്പര എന്ന ബിജെപി പ്രഖ്യാപനം സത്യമാകുന്നു; ഒറ്റദിവസം കൊണ്ട് ബിജെപിയിൽ ചേർന്നത് മൂവായിരം മുസ്ലീങ്ങൾ; തെലുങ്ക് ദേശം പാർട്ടിയുടെ അടിവേരിളക്കി ആന്ധ്രയിൽ വേരുറപ്പിക്കുന്ന ബിജെപിയുടെ 'രാഷ്ട്രീയ ജാലവിദ്യ' ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിൽ മൂവായിരത്തോളം മുസ്‌ലിംകൾ ബിജെപിയിൽ ചേർന്നു. ബിജെപി രാജ്യസഭാ എംപി ടിജി വെങ്കടേഷിന്റെ സാന്നിധ്യത്തിലാണ് ഇവർ പാർട്ടി അംഗത്വം നേടിയത്. 'ബിജെപി രാജ്യത്തെ മുസ്ലിംകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നതായും ആർട്ടിക്കിൾ 370 റദ്ദാക്കിയതുൾപ്പെടേയുള്ള ബില്ലുകൾ പാസാക്കുന്നതിന്റെ ഭാഗമായതിൽ അഭിമാനിക്കുന്നതായും വെങ്കടേഷ് കൂട്ടിച്ചേർത്തു. കഴിഞ്ഞ ജൂണിലാണ് വെങ്കടേഷ് ബിജെപിയിൽ ചേർന്നത്. തെലുങ്ക് ദേശം പാർട്ടിയുടെ നേതാവായിരുന്നു വെങ്കടേഷ്.

ഈ മാസം ആന്ധ്രയിൽ അത്ഭുതങ്ങൾ സംഭവിക്കും എന്ന് പാർട്ടി നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഒറ്റ ദിവസം കൊണ്ട് ആറ് ടിഡിപി നേതാക്കൾ നേരത്തേ ബിജെപിയിലേക്ക് എത്തിയിരുന്നു. മൂന്ന് തവണ എംഎൽഎയും ഒരു തവണ എംപിയുമായിരുന്നു ഗംഗുല പ്രതാപ് റെഡ്ഡി, പസുപുലെട്ടി സുധാകർ, ടിഡിപി അംഗവും മുൻ ഇൻകം ടാക്‌സ് കമ്മീഷണറുമായ കാഞ്ചർല ഹരിപ്രസാദ്, ഷെയ്ക് നിസാമുദ്ദീൻ, എച്ച്എംഎ മസർ ബെയ്ഗ്, ഡി വെങ്കയ്യ എന്നിവരാണ് പാർട്ടിയിലേക്ക് എത്തിയത്.

ലോക്‌സഭ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തിരഞ്ഞെടുപ്പും നടന്ന ആന്ധ്രാപ്രദേശിൽ ജഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർ കോൺഗ്രസ് വൻ വിജയമാണ് നേടിയത്. ആന്ധ്രാ മുഖ്യമന്ത്രിയായിരുന്ന ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി കനത്ത തിരിച്ചടിയാണ് നേരിട്ടത്. ബിജെപിക്ക് കാര്യമായ മുന്നേറ്റമുണ്ടാക്കാൻ ഇതുവരെ സാധിക്കാത്ത ആന്ധ്രാപ്രദേശ് കേന്ദ്രീകരിച്ചാണ് ഇനി പദ്ധതികളെന്നാണ് സൂചന. തകർച്ചയുടെ വക്കിൽ നിൽക്കുന്ന ടിഡിപിയെ പൂർണമായും പുറത്താക്കി മുഖ്യ പ്രതിപക്ഷ പാർട്ടിയെന്ന പദവിയിലേക്ക് ഉയരാനാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നത്. 2024ൽ നടക്കാനിരിക്കുന്ന അടുത്ത നിയമസഭാ- ലോക്‌സഭാ തിരഞ്ഞെടുപ്പുകൾക്ക് ആന്ധ്രയിൽ ചുവടുറപ്പിക്കാനാണ് ബിജെപിയുടെ നീക്കം.

തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം വൻ പ്രതിസന്ധിയിലൂടെയാണ് ചന്ദ്രബാബു നായിഡുവും ടിഡിപിയും കടന്നു പോകുന്നത്. ആന്ധ്രയിൽ പൊളിച്ചടുക്കി മുന്നേറുകയാണ് ജഗൻ മോഹൻ റെഡ്ഡി. എട്ട് കോടിയോളം രൂപ മുടക്കി ചന്ദ്രബാബു നായിഡു പണികഴിപ്പിച്ച കെട്ടിടം പൊളിച്ച് നീക്കിയായിരുന്നു ജഗൻ നായിഡുവിന് ആദ്യ തിരിച്ചടി നൽകിയത്. ഇതിന് പിന്നാലെ ടിഡിപിയുടെ നാല് രാജ്യസഭാ എംപിമാരെ ബിജെപി അടർത്തിയെടുത്തു. കേന്ദ്രത്തിൽ ബിജെപിക്കെതിരെ പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിക്കാനുള്ള നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചത് ചന്ദ്രബാബു നായിഡുവായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിലെ കനത്ത തോൽവി നായിഡുവിന്റെ രാഷ്ട്രീയ ഭാവി തന്നെ അനിശ്ചിതത്വത്തിലാക്കി.

നാല് രാജ്യസഭ എംപിമാർ ആയിരുന്നു ആദ്യം ടിഡിപി വിട്ടത്. ടിഡിപി വക്താവ് ഉൾപ്പെടെയുള്ള നിരവധി നേതാക്കൾ പിന്നാലെ പാർട്ടി വിട്ടിരുന്നു. കൂടുതൽ നേതാക്കൾ ഇനിയും ബിജെപിയിൽ എത്തുമെന്നാണ് നേതാക്കൾ അവകാശപ്പെടുന്നത്. സംസ്ഥാനത്ത് ടിഡിപിക്ക് ബദലായി ബിജെപി മാറുമെന്നാണ് നേതാക്കൾ അടക്കം പറയുന്നത്. ടിഡിപിക്ക് നിലനിൽപ്പ് ഇല്ലാത്ത സാഹചര്യത്തിൽ ബിജെപിയിൽ ചേരുന്നതാണ് ഗുണകരമാകുകയെന്നാണ് പാർട്ടി വിട്ട നേതാക്കളുടെ പ്രതികരണം. പരമാവധി ടിഡിപി നേതാക്കളെ പാർട്ടിയിൽ എത്തിക്കാനുള്ള നീക്കങ്ങൾ ബിജെപിയും സജീവമാക്കിയിട്ടുണ്ട്. അഞ്ച് ടിഡിപി എംഎൽഎമാരെ ബിജെപിയിൽ എത്തിച്ച് ടിഡിപിയെ പ്രതിപക്ഷ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാനുള്ള തന്ത്രങ്ങളാണ് ബിജെപി ഒരുക്കുന്നതെന്നാണ് വിവരം.

തെലങ്കാനയിലും ലക്ഷ്യം ഭരണം

ആന്ധ്രയുടെ അയൽ സംസ്ഥാനമായ തെലങ്കാനയിലും വലിയ വെല്ലുവിളിയാണ് ബിജെപി ഉയർത്തുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പിൽ ചന്ദ്രശേഖർ റാവുവിന്റെ ഉരുക്ക് കോട്ടയിൽ വിള്ളൽ വീഴ്‌ത്താൻ ബിജെപിക്ക് സാധിച്ചിട്ടുണ്ട്. ബിജെപിയുടെ അംഗത്വ വിതരണ ക്യാംപെയിന്റെ ഭാഗമായി ഹൈദരാബാദിലെത്തിയ അമിത് ഷാ ആന്ധ്രയും തെലങ്കാനയും ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണ് അടുത്ത ലക്ഷ്യമെന്ന് വ്യക്തമാക്കിയിരുന്നു. വിവിധ മണ്ഡലങ്ങളുടെ ചുമതലയുള്ള ടിആർഎസ് നേതാക്കൾ ബിജെപി നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്നും റിപ്പോർട്ടുണ്ട്. അംഗത്വ ക്യാംപെയിന്റെ ഭാഗമായി മുതിർന്ന നേതാക്കള ബിജെപിയിൽ ചേർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP