Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനാകാൻ അവസാന പട്ടികയായി; 2011ൽ ലോകകപ്പ് നേടി തന്ന ഗാരി കിർസറ്റൻ പട്ടികയ്ക്ക് പുറത്ത്; പരിശീലകൻ ഇന്ത്യക്കാരൻ മതിയെന്ന നിലപാടിൽ ഉപദേശക സമിതി; പുതിയ പരിശീലകന്റെ അഭിമുഖം ഈ വെള്ളിയാഴ്ച; അവസാന ആറ് പേരുടെ പട്ടികയിൽ ഇവർ

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനാകാൻ അവസാന പട്ടികയായി; 2011ൽ ലോകകപ്പ് നേടി തന്ന ഗാരി കിർസറ്റൻ പട്ടികയ്ക്ക് പുറത്ത്; പരിശീലകൻ ഇന്ത്യക്കാരൻ മതിയെന്ന നിലപാടിൽ ഉപദേശക സമിതി; പുതിയ പരിശീലകന്റെ അഭിമുഖം ഈ വെള്ളിയാഴ്ച; അവസാന ആറ് പേരുടെ പട്ടികയിൽ ഇവർ

സ്പോർട്സ് ഡെസ്‌ക്

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനെതേടിയുള്ള അപേക്ഷയിൽ ചുരുക്കപട്ടിക പ്രഖ്യാപിച്ച് ബിസിസിഐ. രവിശാസ്തരി ഉൾപ്പടെ ആറ് പേർ അടങ്ങുന്നതാണ് പുതിയ പട്ടിക.മൈക്ക് ഹെസ്സോൺ, ടോം മൂഡി, റോബിൻ സിങ്, ലാൽചന്ദ് രജ്പുത്, ഫിൽ സിമോൺസ് എന്നിവരാണ് ശാസ്ത്രിയെ കൂടാതെ പട്ടികയിലുള്ളത്. 2019 ക്രിക്കറ്റ് ലോകകപ്പിൽ സെമിഫൈനൽ തോറ്റ് പുറത്തായതോടെ ഇന്ത്യയുടെ മുഖ്യ പരിശീലക സ്ഥാനത്തുള്ള രവിശാസ്ത്രിയുടെ കാലാവധി തീർന്നെങ്കിലും പിന്നീട് വിൻഡീസ് പര്യടനം കൂടി കണക്കിലെടുത്ത് 45 ദിവസം കൂടി അധികം അനുവദിച്ചിരുന്നു.അടുത്ത വെള്ളിയാഴ്ചയാണ് (ഓഗസ്റ്റ് 16) ഇന്ത്യയുടെ പരിശീലകനെ തിരഞ്ഞെടുക്കാനുള്ള അഭിമുഖം നടക്കുക.

കപിൽ ദേവ്, അൻഷുമാൻ ഗെയ്ക്വാദ്, ശാന്ത രംഗസ്വാമി എന്നിവർ അടങ്ങിയ സമിതിയാണ് ബിസിസിഐ ആസ്ഥാനത്ത് അഭിമുഖം നടത്തുക. മുൻ പരിശീലകൻ ഗാരി കിർസ്റ്റൻ അടക്കമുള്ളവർ പട്ടികയിലുണ്ടായിരുന്നു. ഇന്ത്യക്കാരനായ കോച്ച് മതിയെന്നാണ് ഉപദേശക സമിതിയുടെ നിലപാട്. ഈ സാഹചര്യത്തിൽ നിലവിലെ കോച്ച് രവി ശാസ്ത്രി തന്നെ പരിശീലക സ്ഥാനത്ത് തുടരാനാണ് കൂടുതൽ സാധ്യത. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയുടെ ശക്തമായ പിന്തുണയും ശാസ്ത്രിക്കുണ്ട്. വിൻഡീസ് പര്യടനത്തിന് യാത്ര തിരിക്കും മുൻപ് മുംബൈയിൽ നടന്ന പത്ര സമ്മേളനത്തിൽ കോലി ഇത് തുറന്ന് പറയുകയും ചെയ്തിരുന്നു.

രവിശാസ്ത്രിക്ക് ഒപ്പം പ്രവർത്തിച്ച ബാറ്റിങ് പരിശീലകൻ സഞ്ചയ് ബാംഗർ, ബൗളിങ് പരിശീലകൻ ഭരത് അരുൺ, ഫീൽഡിങ് പരിശീലകൻ ആർ ശ്രീധർ എന്നിവർക്കും പകരക്കാരെ നിയമിക്കാൻ ബിസിസിഐ തീരുമാനിച്ചിരു്ന്നു. ലോകകപ്പിൽ ബൗളർമാർ മികച്ച പ്രകടനം പുറത്തെടുത്ത സാഹചര്യത്തിൽ ഭരത് അരുൺ തുടർന്നേക്കും. എന്നാൽ ബാറ്റിങ് പരിശീലകൻ സഞ്ചയ് ബാംഗറുടെ കാര്യം പരുങ്ങലിലാണ്. ഫീൽഡിങ് പരിശീലകനാകാൻ ഇതിഹാസ താരം ജോണ്ടി റോഡ്‌സ് ഉൾപ്പടെയുള്ളവർ അപേക്ഷ അയച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP