Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രളയത്തെ തുടർന്ന് ഒഴുകിയെത്തിയ മുതല അഭയം തേടിയത് വീടിന് മുകളിൽ; പിടികൂടാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തും മുമ്പേ കല്ലെറിഞ്ഞ് ഓടിച്ച് നാട്ടുകാർ; ബെൽഗാം ജനതയെ ഭീതിയിലാഴ്‌ത്തി ജനവാസ കേന്ദ്രത്തിൽ എത്തിയ മുതല

പ്രളയത്തെ തുടർന്ന് ഒഴുകിയെത്തിയ മുതല അഭയം തേടിയത് വീടിന് മുകളിൽ; പിടികൂടാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തും മുമ്പേ കല്ലെറിഞ്ഞ് ഓടിച്ച് നാട്ടുകാർ; ബെൽഗാം ജനതയെ ഭീതിയിലാഴ്‌ത്തി ജനവാസ കേന്ദ്രത്തിൽ എത്തിയ മുതല

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: പ്രളയത്തിൽ മുങ്ങിയ വീടിന് മുകളിൽ കണ്ട മുതലയെ പിടികൂടാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയപ്പോഴേക്കും മുതല വീണ്ടും വെള്ളത്തിലേക്കിറങ്ങി അപ്രത്യക്ഷമായി. കർണാടകയിലാണ് കനത്ത മഴയെ തുടർന്നു പ്രളയത്തിൽ മുങ്ങിയ വീടിനു മുകളിൽ മുതലയെ കണ്ടത്. നാട്ടുകാർ മുതലയെ കല്ലെറിഞ്ഞ് ഓടിക്കുകയായിരുന്നു. കർണാടകയിൽ മഴക്കെടുതി ഏറ്റവുമധികം ബാധിച്ച ജില്ലകളിലൊന്നായ ബെൽഗാമിലെ റേബാഗ് താലൂക്കിലാണ് സംഭവം. പ്രളയത്തിൽ മുങ്ങിയ വീടിനു മുകളിലുള്ള മുതലയുടെ ദൃശ്യങ്ങൾ വാർത്താ ഏജൻസിയാണ് പുറത്തുവിട്ടത്.

പത്ത് അടിയോളം നീളമുള്ള മുതലയെ വീടിന്റെ മേൽകൂരയിലാണ് കാണപ്പെട്ടത്. ഒരു മണിക്കൂറോളം മേൽക്കൂരയിൽ കഴിഞ്ഞ മുതലയ്ക്കു നേരെ നാട്ടുകാർ കല്ലെറിഞ്ഞതോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തും മുൻപേ മുതല വെള്ളത്തിലേക്കിറങ്ങി രക്ഷപ്പെട്ടു. ദൃശ്യങ്ങൾ പകർത്തിയത് ആരാണെന്ന് വ്യക്തമല്ല. പ്രളയത്തിനിടെ ജനവാസ മേഖലകളിൽ എത്തിയ മുതലയുടെ ദൃശ്യങ്ങൾ മഹാരാഷ്ട്രയിൽനിന്നും ഗുജറാത്തിൽനിന്നും നേരത്തെ പുറത്തുവന്നിരുന്നു.

അതേസമയം, വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും വീട് നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് അഞ്ചുലക്ഷം രൂപവീതം നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെഡ്യൂയരപ്പ അറിയിച്ചു. അടിയന്തര സഹായമായി 10,000 രൂപവീതം തിങ്കളാഴ്ച രാത്രി മുതൽ വിതരണം ചെയ്യും. പ്രളയത്തിൽ ഇതുവരെ 42 പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസ് പുറത്തുവിട്ട കണക്ക്.

കേരളത്തിന് പുറമെ കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങൾ പ്രളയ ദുരിതം നേരിടുകയാണ്. കർണാടകത്തിൽമാത്രം നാൽപ്പതിലേറെപ്പേരാണ് മരിച്ചത്. ആറ് ലക്ഷത്തിലേറെപ്പേർക്ക് വീടുകൾ ഉപേക്ഷിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറേണ്ടിവന്നു. 17 ജില്ലകളിലായി 1168 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. കർണാടകത്തിലെ 2028 ഗ്രാമങ്ങളിലെ ജനങ്ങൾ പ്രളയ ദുരിതം നേരിടുകയാണെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP