Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കേസന്വേഷണ മികവിന് കേരളത്തിൽ നിന്നുള്ള 9 പൊലീസ് ഉദ്യോഗസ്ഥർക്ക് കേന്ദ്ര മെഡൽ; ബൈജു പൗലോസിന് പുരസ്‌കാരം ലഭിച്ചത് നടിയെ ആക്രമിച്ച കേസ് തെളിയിച്ചതിന്; അനിൽ കുമാറിനെ മെഡലിനർഹനാക്കിയത് രഞ്ജിത്ത് ജോൺസൺ കൊലക്കേസ് തെളിയിച്ചതിന്; ജിഷ വധക്കേസിലെ അന്വേഷണ മികവിന് എസ്. ഷംസുദ്ദീനും പുരസ്‌കാരം

കേസന്വേഷണ മികവിന് കേരളത്തിൽ നിന്നുള്ള 9 പൊലീസ് ഉദ്യോഗസ്ഥർക്ക് കേന്ദ്ര മെഡൽ; ബൈജു പൗലോസിന് പുരസ്‌കാരം ലഭിച്ചത് നടിയെ ആക്രമിച്ച കേസ് തെളിയിച്ചതിന്; അനിൽ കുമാറിനെ മെഡലിനർഹനാക്കിയത് രഞ്ജിത്ത് ജോൺസൺ കൊലക്കേസ് തെളിയിച്ചതിന്; ജിഷ വധക്കേസിലെ അന്വേഷണ മികവിന് എസ്. ഷംസുദ്ദീനും പുരസ്‌കാരം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ കേസന്വേഷണ മികവിനുള്ള പുരസ്‌കാരം കേരളത്തിൽ നിന്നുള്ള 9 പൊലീസ് ഉദ്യോഗസ്ഥർക്ക് ലഭിച്ചു. കോഴിക്കോട് റൂറൽ പൊലീസ് മേധാവി കെ.ജി.സൈമൺ, കോഴിക്കോട് റേഞ്ച്് എസ്ബിസിഐഡി എസ്‌പി എം.എൽ.സുനിൽ, കോഴിക്കോട് വിജിലൻസ് എസ്‌പി എസ്.ശശിധരൻ, തലശ്ശേരി ഡിവൈഎസ്‌പി കെ.വി.വേണുഗോപാലൻ, തൃശൂർ സിറ്റി സ്‌പെഷൽ ബ്രാഞ്ച്് അസിസ്റ്റന്റ്് കമ്മിഷണർ എസ്. ഷംസുദ്ദീൻ, തിരൂർ ഡിവൈഎസ്‌പി ജലീൽ തോട്ടത്തിൽ, എറണാകുളം ക്രൈംബ്രാഞ്ച്് ഡിറ്റക്റ്റീവ്് ഇൻസ്‌പെക്ടർ എം.ബൈജു പൗലോസ്, തൃശൂർ റൂറൽ ക്രൈംബ്രാഞ്ച്് എസ്‌ഐ എം. മുഹമ്മദ് റാഫി, ചവറ എസ്‌ഐ വി.അനിൽകുമാർ എന്നിവർക്കാണു പുരസ്‌കാരം.

ഓൺലൈനിലൂടെ ജോലിതട്ടിപ്പ് നടത്തി ആൾക്കാരെ പറ്റിച്ച നൈജീരിയ, കെനിയ, കാമറൂൺ സ്വദേശികളെ തന്ത്രപരമായ നീക്കത്തിലൂടെ പിടികൂടിയതിനാണ് തിരൂർ ഡിവൈഎസ്‌പി ജലീൽ തോട്ടത്തിലിന് മെഡൽ ലഭിച്ചത്. രാജസ്ഥാൻ, ഡൽഹി, ബോംബൈ, പൂണെ എന്നിവിടങ്ങളിൽ നിന്ന് പിടിയിലായ പ്രതികൾ ഇപ്പോൾ വിചാരണ നേരിടുകയാണ്. കേരളത്തെ ഞെട്ടിച്ച പെരുമ്പാവൂർ ജിഷ വധക്കേസ്, ചാലക്കുടി രാജീവ്് വധക്കേസ്, കുറുപ്പുംപടി ഏലിയാമ്മ വധക്കേസ് എന്നിവയിലെ അന്വേഷണമികവാണ് എസ്. ഷംസുദ്ദീനു പുരസ്‌കാരം നേടിക്കൊടുത്തത്. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്തതിനാണ് ഡിറ്റക്ടീവ് ഇൻസ്‌പെക്ടറായ ബൈജു പൗലോസിന് മെഡൽ ലഭിച്ചത്. സ്വർണക്കവർച്ചക്കേസിലെ മോഷ്്ടാക്കളെ ഉത്തരേന്ത്യയിൽനിന്നു പിടികൂടിയതിന് മുഹമ്മദ് റാഫിക്കും പേരൂർ രഞ്ജിത്ത് ജോൺസണെ വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് കൊലപ്പെടുത്തി തമിഴ്‌നാട്ടിൽ കൊണ്ടുപോയി കുഴിച്ചു മൂടിയ കേസ് തെളിയിച്ചതിന് അനിൽ കുമാറിനും മെഡൽ ലഭിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP