Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കാത്തിരിക്കാതെത്തിയ കാൻസറിന് മുന്നിൽ തളരാതെ നിന്ന മുംതാജിനും കുടുംബത്തിനും പ്രളയം ബാക്കിയാക്കിയാത് ഉടുതുണി മാത്രം; നാലുനാൾ വീടിനെ മുക്കിയ പ്രളയജലം ചെളിനിറച്ചത് മരുന്നിന്റെ കുറിപ്പടിയിലും മക്കളുടെ പെരുന്നാൾക്കോടിയിലും വരെ

കാത്തിരിക്കാതെത്തിയ കാൻസറിന് മുന്നിൽ തളരാതെ നിന്ന മുംതാജിനും കുടുംബത്തിനും പ്രളയം ബാക്കിയാക്കിയാത് ഉടുതുണി മാത്രം; നാലുനാൾ വീടിനെ മുക്കിയ പ്രളയജലം ചെളിനിറച്ചത് മരുന്നിന്റെ കുറിപ്പടിയിലും മക്കളുടെ പെരുന്നാൾക്കോടിയിലും വരെ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കാത്തിരിക്കാതെത്തിയ കാൻസറിന് പിന്നാലെ മുംതാജിന്റെ സ്വപ്‌നങ്ങളെ എല്ലാം പാടെ തകർത്ത് മഴ. നിർത്താതെ പെയ്ത മഴയിൽ വെളിയമ്പ്ര കൊട്ടാരം പ്രദേശത്തെ വീടുകളെല്ലാം ചെളിവെള്ളത്തിൽ മുങ്ങിനിന്നതു നാലുനാളാണ്. വീട്ടിനകത്തു വെള്ളം കയറുമെന്നു തോന്നിയപ്പോഴാണ് ബദരിയ മൻസിലിൽ മുംതാജും കുടുംബവും ബാഫഖി മെമോറിയൽ എൽപി സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപിലേക്കു മാറിയത്. അപ്പോഴും വീടാകെ മുങ്ങുമെന്ന തോന്നൽ ആർക്കുമുണ്ടായിരുന്നില്ല. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽപ്പോലും വീടിനകത്തു വെള്ളം കയറിയിരുന്നില്ല. എന്നാൽ, ജലനിരപ്പുയർന്നതു വളരെപ്പെട്ടന്നാണ്. വീട്ടുസാധനങ്ങളോ ആധാരമോ മരുന്നിന്റെ കുറിപ്പടിയോ മക്കളുടെ പുസ്തകങ്ങളോ ഒന്നും എടുക്കാതെയായിരുന്നു ക്യാമ്പിലേക്ക് പോയത്.

വെള്ളമിറങ്ങി ഇന്നലെ വീട്ടിലെത്തുമ്പോൾ മുംതാജും കുടുംബവും കണ്ട കാഴ്ച കരളുപിളർത്തുന്നതായിരുന്നു. വീട്ടുപകരണങ്ങളെല്ലാം നശിച്ചു. ധരിച്ച വസ്ത്രമല്ലാതെ മറ്റൊന്നും കയ്യിലില്ല. മക്കൾക്കു വാങ്ങിയ പെരുന്നാൾക്കോടിപോലും ചെളിയിൽപ്പുതഞ്ഞു ചിതറിക്കിടക്കുന്നു.

നാളുകൾക്കു മുൻപു വരെ മുംതാജിന്റെ വരുമാനത്തെ ആശ്രയിച്ചാണു ഭാര്യയും മൂന്നു മക്കളും ഉൾപ്പെട്ട കുടുംബം സന്തോഷത്തോടെ കഴിഞ്ഞിരുന്നത്. നാവിൽ രൂപപ്പെട്ട ചെറിയ തടിപ്പ്, ഒരു വർഷത്തോളം വേദനിപ്പിക്കാതെ വളർന്നു. അവസാനം തിരിച്ചറിഞ്ഞപ്പോൾ കാൻസർ! തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിൽ ചികിത്സ തുടങ്ങി. ജോലിക്കു പോകാൻ കഴിയാതായി.

ഭാര്യയുടെ സ്വർണം പണയപ്പെടുത്തിയും അടുത്ത കൂട്ടുകാർ സഹായിച്ചുമെല്ലാം ഒരു ഓട്ടോറിക്ഷ വാങ്ങിയിട്ട് 10 ദിവസമായിട്ടേയുള്ളൂ. ഓടിച്ചു പഠിക്കണം. ആരോഗ്യമുള്ള കാലത്തു വീടും അത്യാവശ്യ സൗകര്യങ്ങളും ഒരുക്കിയത് ആശ്വാസമായിരുന്നു. ഇനിയുള്ള കാലം ഓട്ടോ ഓടിച്ചു ജീവിതം മുന്നോട്ടുനീക്കാമെന്ന പ്രതീക്ഷയാണു മഴവെള്ളത്തിൽ ഒലിച്ചുപോയത്. വീടിനു ബലക്ഷയമുണ്ടോ എന്നു സംശയമുണ്ട്. മരുന്നിന്റെ കുറിപ്പടിപോലും കണ്ടെത്താനായിട്ടില്ല. അവശതകൾ മറന്ന് വീട്ടിലെ ചെളിനീക്കുമ്പോഴും മുംതാജിന്റെയും കുടുംബത്തിന്റെയും മനസ്സുകലങ്ങിക്കിടക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP