Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാണാനാകുന്നത് സ്ലാബുകളും കൂറ്റൻ കോൺക്രീറ്റ് കാലുകളും തലങ്ങും വിലങ്ങും കിടക്കുന്നത്; അങ്ങാടിയിലെ ഒറ്റ കടമുറി പോലും ബാക്കിവച്ചിട്ടില്ല; കുരിശുപള്ളിയും നൂർ ജുമാ മസ്ജിദും തകർന്നു; മലാംകുണ്ടിലും വാളംകൊല്ലിയിലും അതിരുവീട്ടി മലയിലും ഉണ്ടായത് എട്ട് ഉരുൾപൊട്ടലുകൾ; പാതാർ ഗ്രാമവും ഇനി അപ്രത്യക്ഷം; മലപ്പുറത്തെ മലയോര മേഖലയിൽ പേമാരി വിതച്ചത് സർവ്വനാശം

കാണാനാകുന്നത് സ്ലാബുകളും കൂറ്റൻ കോൺക്രീറ്റ് കാലുകളും തലങ്ങും വിലങ്ങും കിടക്കുന്നത്; അങ്ങാടിയിലെ ഒറ്റ കടമുറി പോലും ബാക്കിവച്ചിട്ടില്ല; കുരിശുപള്ളിയും നൂർ ജുമാ മസ്ജിദും തകർന്നു; മലാംകുണ്ടിലും വാളംകൊല്ലിയിലും അതിരുവീട്ടി മലയിലും ഉണ്ടായത് എട്ട് ഉരുൾപൊട്ടലുകൾ; പാതാർ ഗ്രാമവും ഇനി അപ്രത്യക്ഷം; മലപ്പുറത്തെ മലയോര മേഖലയിൽ പേമാരി വിതച്ചത് സർവ്വനാശം

മറുനാടൻ മലയാളി ബ്യൂറോ

പോത്തുകല്ല്:പളയത്തിൽ മലപ്പുറത്ത് 28 പേർ വിവിധസ്ഥലങ്ങളിലായി മരിച്ചു. കവളപ്പാറയിൽ മണ്ണിനടിയിൽ ഇനിയും 44 ജീവനുണ്ട്. കഴിഞ്ഞ പ്രളയത്തിൽ മലപ്പുറത്തിന് നഷ്ടം 15 പേരായിരുന്നു. രാത്രി കവളപ്പാറയിൽ ഉരുൾപൊട്ടി ഒരുകോളനി മുഴുവൻ കാണാതായപ്പോൾ ഇവിടെനിന്ന് 18 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. തിങ്കളാഴ്ച ആറ് മൃതദേഹങ്ങൾ കണ്ടെടുത്തു. ആളപായമില്ലെങ്കിലും ഇതിന് സമാനമാണ് പാതാർ എന്ന ഗ്രാമത്തിന്റെ അവസ്ഥ.

അങ്ങാടിയിലെ ഒറ്റ കടമുറി പോലും ബാക്കിവച്ചിട്ടില്ല. ഒരു കുരിശുപള്ളിയും നൂർ ജുമാ മസ്ജിദും തകർന്നു. ആൾനാശമില്ലാത്തതിനാനാൽ ഈ അങ്ങാടി അപ്രത്യക്ഷമായത് പുറംലോകം അറിയാൻ വൈകി. സ്ലാബുകളും കൂറ്റൻ കോൺക്രീറ്റ് കാലുകളും തലങ്ങും വിലങ്ങും കിടക്കുകയാണ്. പ്രകൃതി സംഹാരതാണ്ഡവമാടിയതിന് തെളിവ്. പാതാറിലെ മാവുങ്ങൽ ശരീഫ് 70 ലക്ഷം രൂപ മുടക്കി പണിത കോൺക്രീറ്റ് വീടും കാറും തകർന്നു. ഇദ്ദേഹത്തിന്റെ കടമുറികളും മണ്ണടിഞ്ഞു.

13 കടകളും 11 വീടുകളും ഉണ്ടായിരുന്ന പാതാറിൽ ഇനി അവശേഷിക്കുന്നത് തകർന്നടിഞ്ഞ കെട്ടിടങ്ങളും പാറക്കൂട്ടങ്ങളും മാത്രം. മലാംകുണ്ട്, വാളംകൊല്ലി, അതിരുവീട്ടി മല എന്നിവിടങ്ങളിൽ ഉണ്ടായ 8 ഉരുൾപൊട്ടലുകളാണ് ഈ സ്ഥലത്തെ അപ്രത്യക്ഷമാക്കിയത്. വൻ പാറക്കല്ലുകളും കൂറ്റൻ മരങ്ങളുമാണ് ഇവിടെ ഇപ്പോഴുള്ളത്. ചെറിയ തോട് പുഴ പോലെ ആയി. 2 ബസും ഒട്ടേറെ സ്വകാര്യ വാഹനങ്ങളും ഓടിയിരുന്ന റോഡിലൂടെ മലവെള്ളം കുത്തിയൊലിച്ച് ഒഴുകുന്നു.

റോഡിന്റെ കുറെ ഭാഗം ഒരു മീറ്റർ കനത്തിൽ ചെളിയാണ്. നിലമ്പൂർ അകമ്പാടം മലയോര പാതയക്ക് സർവേ നടപടി പൂർത്തിയായ റോഡാണ് ഇല്ലാതായത്. അങ്ങാടിയിലെ ഒറ്റ കടമുറി പോലും ബാക്കിവച്ചിട്ടില്ല. ഒരു കുരിശുപള്ളിയും നൂർ ജുമാ മസ്ജിദും തകർന്നു. ആൾനാശമില്ലാത്തതിനാനാൽ ഈ അങ്ങാടി അപ്രത്യക്ഷമായത് പുറംലോകം അറിയാൻ വൈകി. സ്ലാബുകളും കൂറ്റൻ കോൺക്രീറ്റ് കാലുകളും തലങ്ങും വിലങ്ങും കിടക്കുകയാണ്. പ്രകൃതി സംഹാരതാണ്ഡവമാടിയതിന്റെ ഓർമ മാത്രമാകും ഇനി പാതാർ.

ഇലവനം കുഴി ബാബു, കിഴക്കേപീടിക നാസർ, പൂവഞ്ചേരി അബ്ദു, ഉസ്മാൻ, അലി, പൂക്കോടൻ ബഷീർ,പൈനാടത്ത് ദേവസ്യ, പ്രദീപ് കുഴിവേലി. പുത്തൻ വീട്ടിൽ വിജേഷ് തുടങ്ങിയവരുടെ വീടുകളും ഇല്ലാതായി. ആദ്യം ഉരുൾപൊട്ടലുണ്ടായത് ഇവിടെയാണെന്ന് നാട്ടുകാർ പറയുന്നു.

കവളപാറയിലും മറ്റും മണ്ണുമാന്തിയന്ത്രങ്ങളുടെ കുറവും കനത്തമഴയും വെള്ളി, ശനി ദിവസങ്ങളിൽ തിരച്ചിലിനെ ബാധിച്ചു. തിങ്കളാഴ്ച വലുതും ചെറുതുമായ എട്ട് മണ്ണുമാന്തിയന്ത്രങ്ങളുടെ സഹായത്താലാണ് മൃതദേഹങ്ങൾക്കായുള്ള തിരച്ചിൽ നടന്നത്. മണ്ണിനടിയിലെ വീടുകൾ കണ്ടെത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെടുക്കാനായത്. മഴ മാറിനിന്നതിനാൽ തിരച്ചിൽ തിങ്കളാഴ്ച കാര്യക്ഷമമായിരുന്നു.

സ്ഥലത്ത് ക്യാമ്പ്ചെയ്തിട്ടുള്ള മന്ത്രി കെ.ടി. ജലീൽ, എ.ഡി.എം, ജില്ലാ പൊലീസ് മേധാവി യു. അബ്ദുൾകരീം എന്നിവരുടെ നേതൃത്വത്തിലാണ് സൈന്യവും ദുരന്തനിവാരണസേനയും അഗ്‌നിരക്ഷാസേനയും സന്നദ്ധസംഘടനകളും തിരച്ചിൽ നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP