Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വഴിവിട്ട ബന്ധങ്ങളും വിസാ കേസുമുള്ള പ്രമോദ്; ആദ്യ ഭാര്യയിലും മാർത്താണ്ഡത്തെ അവിഹിതത്തിലുമായി രണ്ട് കുട്ടികൾ; കാഞ്ചിപുരത്തുകാരിയെ പങ്കാളിയാക്കിയത് ബാങ്ക് ബാലൻസിൽ കണ്ണുവച്ച്; എല്ലാം സ്വന്തമായപ്പോൾ ആവശ്യപ്പെട്ടത് കുടുംബ സ്വത്ത് വാങ്ങി വരാനും; രണ്ടാം ഭർത്താവിന്റെ തട്ടിപ്പുകൾ ചോദ്യം ചെയ്തപ്പോൾ കലഹം മൂർച്ഛിച്ചു; മകന് പിന്തുണയുമായി അമ്മ എത്തിയപ്പോൾ സംഭവിച്ചതുകൊലപാതകം; ജീവയുടെ മരണമുറപ്പാക്കി അമ്മയും മകനും ആത്മഹത്യയും ചെയ്തു; തേക്കടി ഹോംസ്‌റ്റേയിലെ മരണങ്ങൾ ദുരൂഹം

വഴിവിട്ട ബന്ധങ്ങളും വിസാ കേസുമുള്ള പ്രമോദ്; ആദ്യ ഭാര്യയിലും മാർത്താണ്ഡത്തെ അവിഹിതത്തിലുമായി രണ്ട് കുട്ടികൾ; കാഞ്ചിപുരത്തുകാരിയെ പങ്കാളിയാക്കിയത് ബാങ്ക് ബാലൻസിൽ കണ്ണുവച്ച്; എല്ലാം സ്വന്തമായപ്പോൾ ആവശ്യപ്പെട്ടത് കുടുംബ സ്വത്ത് വാങ്ങി വരാനും; രണ്ടാം ഭർത്താവിന്റെ തട്ടിപ്പുകൾ ചോദ്യം ചെയ്തപ്പോൾ കലഹം മൂർച്ഛിച്ചു; മകന് പിന്തുണയുമായി അമ്മ എത്തിയപ്പോൾ സംഭവിച്ചതുകൊലപാതകം; ജീവയുടെ മരണമുറപ്പാക്കി അമ്മയും മകനും ആത്മഹത്യയും ചെയ്തു; തേക്കടി ഹോംസ്‌റ്റേയിലെ മരണങ്ങൾ ദുരൂഹം

മറുനാടൻ മലയാളി ബ്യൂറോ

കുമിളി: തേക്കടിയിൽ ഹോംസ്‌റ്റേയിൽ മരിച്ച നിലയിൽ കണ്ടെത്തിയ 3 പേരിൽ തമിഴ്‌നാട് സ്വദേശി ജീവയുടേതുകൊലപാതകമാണെന്ന് പൊലീസ്. ജീവയെ കൊലപ്പെടുത്തിയ ശേഷം മറ്റു 2 പേരും തൂങ്ങി മരിച്ചതാണെന്നാണ് നിഗമനം. തിരുവനന്തപുരം പെരുങ്ങഴ ആഴൂർ ദ്വാരകയിൽ പ്രകാശന്റെ ഭാര്യ ശോഭന( 60), മകൻ കരിക്കാട്ടുവിള പ്രമോദ് എന്ന വിഷ്ണു (40), ഭാര്യ തമിഴ്‌നാട് ചെന്നൈ കാഞ്ചിപുരം സ്വദേശി ജീവ (39) എന്നിവരെയാണ് ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടത്. മെയ്‌ മുതൽ മൂവരും ഇവിടെ താമസിക്കുകയായിരുന്നു. ജീവയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മരണം നടന്ന സമയം സംബന്ധിച്ച് റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ സ്ഥിരീകരണമുണ്ടാകൂ.

ഫാനിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു വിഷ്ണുവും അമ്മ ശോഭനയും. ജീവ കട്ടിലിൽ മരിച്ചു കിടക്കുകയായിരുന്നു. ജീവയെ കൊലപ്പെടുത്തിയ ശേഷം മറ്റു രണ്ടുപേരും ആത്മഹത്യ ചെയ്തതാകാമെന്നാണു പ്രാഥമിക നിഗമനം. ചെന്നൈയിൽനിന്നു ജീവയുടെ ബന്ധുക്കളും വിഷ്ണുവിന്റേയും ശോഭനയുടേയും ബന്ധുക്കളും ഞായറാഴ്ച രാത്രി വൈകിയാണ് എത്തിയത്. ഇതേത്തുടർന്ന് ഇന്നലെ രാവിലെയാണ് മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജിലേക്ക് പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയത്. ശോഭനയുടെ കൈയിൽ മുറിപ്പാട് കണ്ടെത്തിയിട്ടുണ്ട്. ജീവയുടെ കഴുത്തിലും പാടു കണ്ടെത്തി. മുറി അകത്തുനിന്നു കുറ്റിയിട്ടിരുന്നതിനാൽ പുറത്തനിന്ന് ആരും വന്ന് കൃത്യം നടത്തിയതല്ലെന്നാണു പൊലീസിന്റെ നിഗമനം.

സാമ്പത്തിക പ്രശ്‌നമാണ് എല്ലാത്തിനും കാരണം. മൂവർ സംഘം ആർഭാട ജീവിതം നയിച്ചത് ജീവയുടെ പണം ഉപയോഗിച്ചെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൈവശം ഉണ്ടായിരുന്ന പണം തീർന്നപ്പോൾ ഇവർക്കിടയിൽ ഉണ്ടായ പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് നിഗമനം. ജീവയുടെ പേരിൽ 10 ലക്ഷം രൂപ ബാങ്കിൽ ഉണ്ടായിരുന്നു. ഇതിന് പുറമേ 80 പവന്റെ സ്വർണാഭരണങ്ങളും കൈവശം ഉണ്ടായിരുന്നു. ഇതു മുഴുവൻ ചെലവാക്കിയെന്നാണ് സൂചന. ജീവ ധരിച്ചിരുന്ന ആഭരണങ്ങൾ മുക്കുപണ്ടമാണെന്നു കണ്ടെത്തിയിരുന്നു. നേരത്തെ 6.5 ലക്ഷം രൂപ മാതാപിതാക്കൾ മകളുടെ പേരിൽ ബാങ്കിൽ നിക്ഷേപിച്ചു. ഇതിന് പുറമേ ആദ്യ വിവാഹ ബന്ധം ഉപേക്ഷിച്ചപ്പോൾ 3.5 ലക്ഷം രൂപ കൂടി ലഭിച്ചു. ഈ തുകയും ബാങ്കിൽ നിക്ഷേപിച്ചു.

ആദ്യ വിവാഹബന്ധം വേർപെടുത്തിയ ശേഷം മറ്റൊരു വിവാഹത്തിന് വീട്ടുകാർ നിർബന്ധിച്ചെങ്കിലും ജീവ തയാറായില്ല. വീട്ടുകാർ ഒരു സ്ഥാപനത്തിൽ ജോലി ശരിയാക്കിയെങ്കിലും പോയതുമില്ല. പിന്നീട് വീട്ടുകാരുമായി ഹോസ്റ്റലിലേക്ക് താമസം മാറ്റി. ഈ സമയത്താണ് പ്രമോദുമായി അടുക്കുന്നത്. ഫോണിലാണ് ആദ്യം പരിചയപ്പെട്ടത്. അതോടെ വീട്ടുകാരുമായി അകന്നു. ഒരുവർഷമായി മകളെ കുറിച്ച് കുടുംബത്തിന് ഒരു വിവവരവും ഉണ്ടായിരുന്നില്ല.

പ്രമോദിന് വഴിവിട്ട ബന്ധങ്ങളും വീസ തട്ടിപ്പ് സംബന്ധിച്ച് വിവിധ സ്ഥലങ്ങളിൽ കേസുകളും ഉള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ആദ്യ ഭാര്യയുമായി ബന്ധം വേർപെടുത്തിയ പ്രമോദിന് ഈ ബന്ധത്തിൽ ഒരു കുട്ടിയുണ്ട്. മാർത്താണ്ഡത്തുള്ള ഒരു സ്ത്രീയുടെ കൂടെയായിരുന്ന താമസം. ഈ ബന്ധത്തിലും ഒരു കുട്ടിയുണ്ട്. ഈ ബന്ധവും ഉപേക്ഷിച്ച ശേഷമാണ് ജീവയുമായി അടുക്കുന്നത്. വിദേശത്ത് ഒരു കമ്പനിയിൽ ജോലി ചെയ്തിരുന്നതായും കൈവശം 5 കോടി രൂപ ഉണ്ടെന്നും, ആ തുക ഉപയോഗിച്ച് കൃഷി ഭൂമി വാങ്ങാം എന്നുമായിരുന്നു പ്രമോദ് ജീവയോട് പറഞ്ഞിരുന്നു. ഇക്കാര്യം മറ്റുപലരോടും പ്രമോദ് പറഞ്ഞിരുന്നു. ഇത് കളവാണെന്ന് മനസ്സിലായതാണ് പ്രശ്‌നത്തിന് തുടക്കം.

മേയിൽ കുമളിയിൽ ലോഡ്ജിൽ താമസം തുടങ്ങിയ ഇവർ സ്ഥലം ഇടപാടുകാരെ ബന്ധപ്പെട്ട് ഇടുക്കി, തേനി ജില്ലകളിൽ ഒട്ടേറെ സ്ഥലങ്ങൾ കണ്ടെങ്കിലും ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. ഇത് ജീവയെ പറ്റിക്കാനായിരുന്നു. ജീവയുടെ പുതുപ്പെട്ടിയിലുള്ള ബന്ധുക്കളെ സ്വാധീനിച്ച് കുടുംബ വിഹിതം വാങ്ങാനും പ്രമോദ് ശ്രമം നടത്തിയിരുന്നു. എന്നാൽ മകളുടെ ബന്ധത്തിൽ എതിർപ്പുണ്ടായിരുന്ന ജീവയുടെ മാതാപിതാക്കളിൽ നിന്ന് അനുകൂല പ്രതികരണം ഉണ്ടായില്ല. ഇതോടെ പ്രശ്‌നങ്ങൾ രൂക്ഷമായി. ഇതോടെയാണ് ജീവയെ കൊന്നതെന്നാണ് സൂചന.

ജീവയുടെ മാതാപിതാക്കൾക്കു കമ്പം പുതുപ്പെട്ടിയിൽ വസ്തുവകകൾ ഉള്ളതായിട്ടാണ് ഇവർ പറഞ്ഞിരുന്നത്. സ്ഥലം വാങ്ങാൻ ഇവർ പലയിടങ്ങളിലും ബ്രോക്കർമാർക്കൊപ്പം പോയിരുന്നതായും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. സംഭവദിവസം ഇവർ വിളിച്ചതും ഇവരുടെ ഫോണിലേക്കു വന്നതുമായ കോളുകളും പരിശോധിക്കുന്നുണ്ട്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ജീവയുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയി. ശോഭനയുടെയും മകന്റെയും മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു കൊടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP