Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രളയം വന്നപ്പോൾ ഞാൻ വിചാരിച്ചത് നമ്മുടെ വീട്ടിൽ എന്തൊക്കെ ആവശ്യമില്ലാതിരുന്നോ അതൊക്കെ പുറത്തേക്ക് പോയി എന്നാണ്‌; ഏത് പ്രളയം വന്നാലും ആളുകൾ പഠിക്കില്ല, ജാതിയുടെയും മതത്തിന്റെയും പേരിൽ കലഹിച്ചു കൊണ്ടിരിക്കും: ധർമ്മജന് പറയാനുള്ളത്

പ്രളയം വന്നപ്പോൾ ഞാൻ വിചാരിച്ചത് നമ്മുടെ വീട്ടിൽ എന്തൊക്കെ ആവശ്യമില്ലാതിരുന്നോ അതൊക്കെ പുറത്തേക്ക് പോയി എന്നാണ്‌; ഏത് പ്രളയം വന്നാലും ആളുകൾ പഠിക്കില്ല, ജാതിയുടെയും മതത്തിന്റെയും പേരിൽ കലഹിച്ചു കൊണ്ടിരിക്കും: ധർമ്മജന് പറയാനുള്ളത്

സ്വന്തം ലേഖകൻ

ഴിഞ്ഞ വർഷം ഉണ്ടായ കാലവർഷക്കെടുതിയുടെ ദുരനുഭവം അനുഭവച്ച ഒരാളാണ് ധർമ്മജൻ ബോൾഗാട്ടി. ധർമ്മജന്റെ കൊച്ചിയിലെ വീട്ടിൽ വെള്ളം കയറുകയും സാധനങ്ങൾ നഷ്ടപ്പെട്ടതും വാർത്തയായിരുന്നു. ഇപ്പോളിതാ മറ്റൊരു മഴക്കെടുതിയെയും പ്രളയദുരിതത്തെയും നേരിടുകയാണ് കേരളം. എന്നാൽ ഏത് പ്രളയം വന്നാലും മലയാളികൾ പഠിക്കില്ലെന്നും അതിന്റെ ദുരിതമൊഴിയുമ്പോൾ പിന്നെയും ജാതിയുടെയും മതത്തിന്റെയും പേരിൽ കലഹിക്കുന്നതാണ് കാണാനാവുന്നതെന്ന് വിമർശിച്ചിരിക്കുകയാണ് നടൻ ധർമ്മജൻ. കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ധർമ്മജൻ മനസ്സ് തുറന്നത്.

ധർമ്മജൻ ബോൾഗാട്ടിയുടെ വാക്കുകൾ ഇങ്ങനെ-'എന്റെ വീടൊക്കെ പ്രളയം വന്നപ്പോൾ ഒരു നിലയോളം വെള്ളത്തിനടിയിലായിരുന്നു. കാറും, മൊമന്റോകളും പുസ്തകങ്ങളുമടക്കം ഒരുപാട് സാധനങ്ങൾ നഷ്ടമായിരുന്നു. പക്ഷേ ഒന്നുമില്ലാത്തവരുടെ എല്ലാം പോയ അവസ്ഥയുണ്ട്. വീടുകൾ പോയ ഒരുപാട് പേർ. പ്രളയം കഴിഞ്ഞിട്ടും അതിന്റെ പിറകിൽ തന്നെയായിരുന്നു ഞാൻ.

സുഹൃത്തുക്കളുമായി ചേർന്ന് രണ്ട് മൂന്ന് ലോറി സാധനങ്ങൾ എത്തിക്കേണ്ടിടത്ത് എത്തിക്കാൻ കഴിഞ്ഞു.എന്നാൽ പ്രളയമൊക്കെ കഴിഞ്ഞും വീണ്ടും തഥൈവ എന്നു പറയുന്നത് പോലെ, ആളുകളുടെ മനസ്സ് മാറി. പിന്നെയും ജാതിയുടെയും മതത്തിന്റെ പേര് പറഞ്ഞ് തമ്മിൽ തല്ലുന്ന കാഴ്ചയാണ്. പ്രളയം വന്നപ്പോൾ ഞാൻ വിചാരിച്ചിട്ടുണ്ടായിരുന്നു, നമ്മുടെ വീട്ടിൽ എന്തൊക്കെ ആവശ്യമില്ലാതിരുന്നോ അതൊക്കെയാണ് പോയതെന്ന്'.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP