Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സംഘിയും സുഡാപ്പിയും ഫേസ്‌ബുക്കിൽ തല്ല് കൂടുമ്പോൾ മാനവസേവയുമായി മനുഷ്യർ ദുരന്തമുഖത്ത്; ക്ഷേത്രം ശുചീകരിച്ച് മുസ്ലിം ചെറുപ്പക്കാരും സോവാഭാരതി പ്രവർത്തകരെ അഭിനന്ദിച്ച് മന്ത്രി കെ ടി ജലീലും; കൊല്ലാം പക്ഷേ തോൽപ്പിക്കാനാകില്ലെന്ന് മഴയോട് മന്ത്രിച്ച് മലയാളികൾ

സംഘിയും സുഡാപ്പിയും ഫേസ്‌ബുക്കിൽ തല്ല് കൂടുമ്പോൾ മാനവസേവയുമായി മനുഷ്യർ ദുരന്തമുഖത്ത്; ക്ഷേത്രം ശുചീകരിച്ച് മുസ്ലിം ചെറുപ്പക്കാരും സോവാഭാരതി പ്രവർത്തകരെ അഭിനന്ദിച്ച് മന്ത്രി കെ ടി ജലീലും; കൊല്ലാം പക്ഷേ തോൽപ്പിക്കാനാകില്ലെന്ന് മഴയോട് മന്ത്രിച്ച് മലയാളികൾ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: മതത്തിന്റെ വേലികളും രാഷ്ട്രീയ മതിലുകളും പൊളിച്ച് മലയാളി മഴയേയും പ്രളയത്തേയും ചെറുക്കുകയാണ്. കൊല്ലാം പക്ഷേ തോൽപ്പിക്കാനാകില്ലെന്ന് മലയാളി ഓരോ നിമിഷവും ഉറക്കെ വിളിച്ചുപറയുകയാണ്. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളും മതത്തിന്റെ വേർതിരിവുകളും ദുരിതാശ്വാസ പ്രവർത്തനത്തിന് തടസ്സമാകുന്നില്ല. അത്തരം കാഴ്‌ച്ചകളാണ് ദുരിതാശ്വാസ പ്രവർത്തന രംഗത്തെങ്ങും കാണാനാകുന്നത്.

അപ്രതീക്ഷിത വെള്ളപ്പൊക്കത്തിൽ മതത്തിന്റെ അതിരുകളെ മുക്കിക്കളഞ്ഞ കാഴ്ചയാണ് ശ്രീകണ്ഠാപുരത്ത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ശ്രീകണ്ഠാപുരം പഴയങ്ങാടി അമ്മകോട്ടം മഹാദേവീ ക്ഷേത്രത്തിൽ ആദ്യമായാണ് വെള്ളം കയറുന്നത്. വെള്ളത്തിനടിയിലായ ദേവീ ക്ഷേത്രം ശുചീകരിക്കാനെത്തിയത്. ക്ഷേത്ര കമ്മിറ്റിക്കാരും കൈകോർത്തപ്പോൾ തീരാ നഷ്ടങ്ങൾക്കിടയിലും നന്മയുള്ള കാഴ്ചകളായി അത് മാറി.

മഴയിൽ ക്ഷേത്രത്തിന്റെ ശ്രീകോവിലടക്കം മുങ്ങി. വെള്ളം ഇറങ്ങിയപ്പോൾ ക്ഷേത്ര നവീകരണം വെല്ലുവിളിയായി. ചളിവന്നടിഞ്ഞ ക്ഷേത്രവും പരിസരവും വൃത്തിയാക്കാൻ ജാതിമത വ്യത്യാസമില്ലാതെ മനുഷ്യർ ഒന്നിച്ചു. പെരുന്നാൾ നമസ്‌കാരത്തിന് മുൻപ് പുലർച്ചെ അഞ്ച് മണിക്കുള്ള ദീപാരാധനയും പൂജയും നടക്കണമെന്ന് ഈ മനുഷ്യർ ഉറച്ചു. മുസ്ലിം ലീഗിന്റെ സന്നദ്ധസംഘടനയായ വൈറ്റ് ഗാർഡ് ടീമാണ് അരയും തലയും മുറുക്കി രംഗത്തിറങ്ങിയത്. ക്ഷേത്രം വൃത്തിയാക്കാൻ അനുവാദം ചോദിച്ചപ്പോൾ പൂർണ സന്തോഷമെന്ന് പൂജാരിയുടെ മറുപടി. മുസ്ലിം ലീഗ് പ്രവർത്തകർ ക്ഷേത്രം ശുചീകരിക്കുന്ന ചിത്രം നടൻ ആസിഫ് അലി ഉൾപ്പെടെയുള്ളവർ ഫേസ്‌ബുക്കിൽ പങ്കുവെച്ചു.

വയനാട്ടിലെ പൊൻകുഴി ശ്രീരാമക്ഷേത്രവും മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ വൃത്തിയാക്കി നൽകി. ക്ഷേത്രത്തിന്റെ ശ്രീകോവിലും ഉപക്ഷേത്രങ്ങളും മറ്റു കെട്ടിടങ്ങളുമെല്ലാം വെള്ളത്തിനടിയിലായിരുന്നു. തുടർന്ന് വെള്ളമിറങ്ങിയതോടെ ക്ഷേത്രം വൃത്തിയാക്കാൻ മുസ്ലിം ലീഗിന്റെ വൈറ്റ് ഗാർഡ് പ്രവർത്തകർ ഭാരവാഹികളെ സമീപിക്കുകയായിരുന്നു. ഭാരവാഹികൾ അനുവദിച്ചതോടെ ഞായറാഴ്ച രാവിലെ ബത്തേരിയിലെയും നൂൽപ്പുഴയിലെയും 30 അംഗ സന്നദ്ധസേവകർ രംഗത്തിറങ്ങി. ചെളിമൂടിക്കിടന്ന ക്ഷേത്രവും പരിസരവും പ്രവർത്തകർ വൃത്തിയാക്കി.

വയനാട്ടിലെ പൊൻകുഴിപ്പുഴ കരകവിഞ്ഞൊഴുകിയാണ് ക്ഷേത്രവും പരിസരവും വെള്ളത്തിൽ മുങ്ങിയത്. പുഴയിൽനിന്ന് ഒഴുകിയെത്തിയ മരത്തടികളും മാലിന്യവുമെല്ലാം മണിക്കൂറുകളുടെ ശ്രമഫലമായാണ് നീക്കംചെയ്യാനായത്. ഇതിനുശേഷം കെട്ടിടങ്ങളെല്ലാം കഴുകി വൃത്തിയാക്കി. വെള്ളത്തിൽ മുങ്ങിയതിനെ തുടർന്ന് ക്ഷേത്രത്തിന്റെ മതിൽക്കെട്ടും തകർന്നിട്ടുണ്ട്.

പോത്തുകല്ല് മുണ്ടേരി പൂളപ്പാറ മദ്രസയിലെ ക്യാമ്പിന് 10 മൊബൈൽ ശൗചാലയങ്ങളാണ് ഇന്നലെ സേവാഭാരതി പ്രവർത്തകർ നിർമ്മിച്ച് നൽകിയത്. നാലു മൊബൈൽ ശൗചാലയങ്ങളാണ് നിലവിൽ ഈ ക്യാമ്പിലുണ്ടായിരുന്നത് എന്നാൽ 1250 പേരുള്ള ക്യാമ്പിൽ ഇത് മതിയാകാതെ വന്നതോടെയാണ് ക്യാമ്പിലുള്ളവരുടെ അഭ്യർത്ഥന പ്രകാരം 10 ശൗചാലയങ്ങൾ കൂടി നിർമ്മിച്ച് നൽകിയത്. ഇതിന്റെ പ്രവർത്തനങ്ങൾ നടക്കുന്നതിനിടയിലാണ് മന്ത്രി കെ.ടി ജലീലും എം.എൽ എ പി.വി അൻവറും ക്യാമ്പിലെത്തിയതും അഭിനന്ദിച്ചതും. ഇത് കൂടാതെ പ്രളയ ദുരിതമനുഭവിക്കുന്ന വാളയാർ ചാവടിപാറ ആദിവാസി ഊരിലേക്ക് ഭക്ഷണസാധനങ്ങളെത്തിച്ച് സേവാഭാരതി.

തോടും മലയും കാടും താണ്ടിയാണ് പ്രവർത്തകർ ഊരിലെത്തിയത്. വെള്ളത്തിന്റെ ശക്തമായിട്ടുള്ള ഒഴുക്ക് ഉള്ളതിനാൽ സന്നദ്ധസംഘടനകൾക്കൊന്നും ചാവടിപാറയിൽ എത്താൻ കഴിഞ്ഞിരുന്നില്ലെന്ന പശ്ചാത്തലത്തിലാണ് സേവാഭാരതിയുടെ കൈത്താങ്ങ്. ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങളാണ് സേവാഭാരതി ഊരിൽ എത്തിച്ചത്. ഇത് കൂടാതെ ക്യാംപിൽ അഡ്വക്കേറ്റ് പ്രകാശ് ബാബുവിന്റെയും അലി അക്‌ബറിന്റേയും നേതൃത്വത്തിൽ ഈദ് ആഘോഷങ്ങൾ നടത്തുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP