Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പുത്തുമലയിൽ അപകടം മുൻകൂട്ടി കണ്ട് ആൾക്കാരെ മാറ്റിയിരുന്നു; പുറംലോകവുമായി ബന്ധപ്പെടാൻ ഒരു മാർഗവും ഉണ്ടായിരുന്നില്ലെന്നും സെക്കന്റുകൾ മാത്രം ദൈർഘ്യമുള്ള വീഡിയോയിലൂടെ ദുരന്തം പുറത്തറിയിച്ച സഹദ്

പുത്തുമലയിൽ അപകടം മുൻകൂട്ടി കണ്ട് ആൾക്കാരെ മാറ്റിയിരുന്നു; പുറംലോകവുമായി ബന്ധപ്പെടാൻ ഒരു മാർഗവും ഉണ്ടായിരുന്നില്ലെന്നും സെക്കന്റുകൾ മാത്രം ദൈർഘ്യമുള്ള വീഡിയോയിലൂടെ ദുരന്തം പുറത്തറിയിച്ച സഹദ്

മറുനാടൻ മലയാളി ബ്യൂറോ

കൽപ്പറ്റ: പുത്തുമലയിലെ ഉരുൾപൊട്ടലിന് തൊട്ടു മുമ്പും അവിടെനിന്നും ആളുകളെ ഒഴിപ്പിച്ചിരുന്നു എന്ന് ദുരന്തം പുറംലോകത്ത് അറിയിച്ച മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് സഹദ്. ദുരിതാശ്വാസ ക്യാമ്പിൽ നിന്നും ആടിന് പുല്ല് കൊടുക്കാനും മറന്നുവെച്ച സാധനങ്ങൾ എടുക്കാനും മറ്റും വന്നവർ പോലും അപകടത്തിൽ പെട്ടു. വൻ നാശനഷ്ടമാണ് പുത്തുമലയിൽ ഉണ്ടായിരിക്കുന്നത്. എന്നാൽ, ഔദ്യോഗിക സ്ഥിരീകരണമില്ല. ഹാരിസൺ മലയാളത്തിന്റെ ഉടമസ്ഥതയിലുള്ള എസ്റ്റേറ്റ് മേഖലയായ ഇവിടെ തോട്ടം തൊഴിലാളികളാണ് താമസിക്കുന്നത്.

വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയുണ്ടായ ഉരുൾപൊട്ടലിൽ ഒരു ക്ഷേത്രം, മുസ്ലിം പള്ളി, ഒരു കാന്റീൻ, എഴുപതോളം വീടുകൾ എന്നിവ ഒലിച്ചു പോയെന്നാണ് പുറത്തു വരുന്ന വിവരം. തലേ ദിവസം രാത്രി മുതൽ പുത്തുമലയിൽ ചെറിയ തോതിൽ ഉരുൾ പൊട്ടലുണ്ടായിരുന്നു ഇതേ തുടർന്ന് ഇവിടെ നിന്നും ആളുകൾ മാറിതാമസിച്ചിരുന്നു. വലിയ ദുരന്തത്തിന് ഏതാനും മണിക്കൂർ മുമ്പും പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ ഇവിടെയെത്തി ആളുകളോട് മാറാൻ ആവശ്യപ്പെട്ടിരുന്നു.

ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും ഉണ്ടായ വിവരം മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് സഹദാണ് ഏതാനും സെക്കൻഡുള്ള മൊബൈൽ വീഡിയോയായി പകർത്തി പുറം ലോകത്തെ അറിയിച്ചത്. എന്നാൽ ദിവസങ്ങളായി വൈദ്യുതി ഇല്ലാത്തതിനാൽ സഹദ് അടക്കം പ്രദേശത്തുള്ള ആരേയും മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP