Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഹാരാജാസ് കോളേജിലെ സഹപാഠി ജീവിത സഖിയായത് പത്ത് വർഷം നീണ്ട പ്രണയത്തിന് ശേഷം; പിന്നണി ഗായകൻ ബിജു നാരായണന്റെ ഭാര്യ അന്തരിച്ചു; ശ്രീലത നാരായണന്റെ അന്ത്യം ക്യാൻസർ ബാധയെ തുടർന്ന്; സംസ്‌കാരം ഇന്ന് വൈകിട്ട് കളമശ്ശേരിയിൽ; പ്രിയ ഗായകന്റെ ദുഃഖത്തിൽ പങ്ക് ചേർന്ന് ആരാധകരും

മഹാരാജാസ് കോളേജിലെ സഹപാഠി ജീവിത സഖിയായത് പത്ത് വർഷം നീണ്ട പ്രണയത്തിന് ശേഷം; പിന്നണി ഗായകൻ ബിജു നാരായണന്റെ ഭാര്യ അന്തരിച്ചു; ശ്രീലത നാരായണന്റെ അന്ത്യം ക്യാൻസർ ബാധയെ തുടർന്ന്; സംസ്‌കാരം ഇന്ന് വൈകിട്ട് കളമശ്ശേരിയിൽ; പ്രിയ ഗായകന്റെ ദുഃഖത്തിൽ പങ്ക് ചേർന്ന് ആരാധകരും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ചലച്ചിത്ര പിന്നണി ഗായകൻ ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണൻ (44) അന്തരിച്ചു. ക്യാൻസർ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. ഇടപ്പിള്ളി കുന്നുംപുറം ശ്രീലകത്ത് വീട്ടിൽ വച്ച് സംസ്‌കാര ചടങ്ങുകൾ നടക്കും. സിദ്ധാർത്ഥ്, സൂര്യ എന്നിവർ മക്കളാണ്. മഹാരാജാസ് കോളജിൽ ബിജു നാരായണന്റെ സഹപാഠിയായിരുന്ന ശ്രീലത. 1998 ജനുവരി 23നാണ് ബിജു നാരയണൻ വിവാഹിതനാകുന്നത്. മഹാരാജാസ് കോളേജിൽ ബിജു വിന്റെ സഹപാഠിയായിരുന്നു ശ്രീലത.

പത്തു വർഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. ഇവർക്ക് സിദ്ധാർത്ഥ് സൂര്യ നാരായണൻ എന്നീ രണ്ടുമക്കളാണ് ഉള്ളത്. ബിജു നാരായണന്റെ ഭാര്യയുടെ വി യോഗവാർത്ത മലയാളി സംഗീതാസ്വാദകർ കണ്ണീരോടെയാണ് കേട്ടത്.അർബുദരോഗ ബാധയെത്തുടർന്ന് ശ്രീലത ഏറെ നാളായി ചികിത്സയിലായിരുന്നു. തെന്നിന്ത്യിലാകെ നാന്നൂറിലധികം ഗാനങ്ങൾ പാടിയ സംഗീതലോകത്ത് വേറിട്ട ശബ്ദം കൊണ്ട് തന്റേതായ സ്ഥാനം നേടിയെടുത്ത ആളാണ് ഗായകൻ ബിജുനാരായണൻ. വെങ്കലം എന്ന ചിത്രത്തിലെ പത്തുവെളുപ്പിന് എന്ന ഗാനം പാടിയാണ് അദ്ദേഹം തന്റെ സംഗീത ജീവിതം ആരംഭിക്കുന്നത്.

ഗായകന്റെ ഭാര്യയുടെ മണവാർത്തയറിഞ്ഞതിന് പിന്നാലെ നിരവധിപേരാണ് ആദരാഞ്ജലികൾ അർപ്പിച്ച് രംഗത്ത് വരുന്നത്. ``അവർ വളരെ മനോഹരമായ സ്വഭാവത്തിന് ഉടമയായിരുന്നു. എന്റെ അടുത്ത സുഹൃത്തിന്റ ഭാര്യ. ഹൃദയം നിറഞ്ഞ ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഈ ദുഃഖത്തിൽ ബിജുവിനും കുടുംബത്തിനും ഒപ്പം പങ്കു ചേരുന്നു`` എറണാകുളം എംപിയും ബിജു നാരായണന്റെ സുഹൃത്തുമായ ഹൈബി ഈഡൻ ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP