Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആധുനികവത്ക്കരണത്തിന്റെ ഭാഗമായി കരസേനയിൽ ആറ് വർഷം കൊണ്ട് കുറവ് വരുന്നത് 27,000 സൈനികർ; പ്രതിവർഷം ലാഭിക്കാനാകുക 7000 കോടി രൂപവരെ; ശക്തമായ തിരിച്ചടിക്കും പ്രതിരോധത്തിനുമായി ഇന്റഗ്രേറ്റഡ് ബാറ്റിൽ ഗ്രൂപ്പ് രൂപീകരിക്കാനൊരുങ്ങി പ്രതിരോധ മന്ത്രാലയം

ആധുനികവത്ക്കരണത്തിന്റെ ഭാഗമായി കരസേനയിൽ ആറ് വർഷം കൊണ്ട് കുറവ് വരുന്നത് 27,000 സൈനികർ; പ്രതിവർഷം ലാഭിക്കാനാകുക 7000 കോടി രൂപവരെ; ശക്തമായ തിരിച്ചടിക്കും പ്രതിരോധത്തിനുമായി ഇന്റഗ്രേറ്റഡ് ബാറ്റിൽ ഗ്രൂപ്പ് രൂപീകരിക്കാനൊരുങ്ങി പ്രതിരോധ മന്ത്രാലയം

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ആധുനികവത്ക്കരണത്തിന്റെ ഭാഗമായി അടുത്ത ആറ് വർഷത്തിനിടെ കരസേനയിൽ നിന്നും ഒഴിവാക്കുക 27,000 സൈനികരെ. സൈന്യവുമായി നേരിട്ട് ബന്ധമില്ലാത്ത മേഖലയിൽ പ്രവർത്തിക്കുന്നവരെയാണ് കുറയ്ക്കുന്നത്. ഇതിനായുള്ള പഠനം നേരത്തെ ആർമി ഹെഡ്ക്വാർട്ടേഴ്സ് ഡയറക്ടർ ജനറലിന്റെ നേതൃത്വത്തിൽ നടന്നിരുന്നുവെന്നാണ് വിവരം. ഈ പഠനത്തിന് ശേഷമാണ് 27000 ആളുകളെ സൈന്യത്തിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിച്ചത്. ഒന്നരലക്ഷം ആളുകളെ ഒഴിവാക്കുമ്പോൾ പ്രതിവർഷം 6000 മുതൽ 7000 കോടിവരെ ചെലവ് കുറയ്ക്കാൻ സാധിക്കുമെന്നാണ് കരുതപ്പെടുന്നത്.

സൈനിക ജോലികളിൽ നിന്ന് മാറി മറ്റ് വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെയും ജവാന്മാരെയുമാണ് ഒഴിവാക്കുന്നത്. ഇതിലൂടെ 1600 കോടി രൂപ ശമ്പള ഇനത്തിൽ ലാഭിക്കാനാകുമെന്നാണ് സൈന്യം കരുതുന്നത്. 12.5 ലക്ഷം അംഗങ്ങളാണ് കരസേനയ്ക്കുള്ളത്. ഇതിൽ 1.75 ലക്ഷം സൈനികരെ വിവിധ ഓർഗനൈസേഷനുകളിലായി വിന്യസിച്ചിരിക്കുകയാണ്.

മിലിട്ടറി എഞ്ചിനീയർ സർവീസ്, എൻസിസി, ബോർഡർ റോഡ്സ് ഓർഗനൈസേഷൻ, ടെറിട്ടോറിയൽ ആർമി, സൈനിക സ്‌കൂളുകൾ തുടങ്ങിയവയിലും പ്രതിരോധ സേനകളായ അസം റൈഫിൾസ്, രാഷ്ട്രീയ റൈഫിൾസ്, സ്ട്രാറ്റജിക് ഫോഴ്സ് കമാൻഡ് തുടങ്ങിയവയിലുമായാണ് ഓഫീസർമാർ അടക്കം 1.75 ലക്ഷം സൈനികരെ നിയോഗിച്ചിരിക്കുന്നത്. ഇവരിൽ സ്ഥിരം സൈന്യത്തിന്റെ ഭാഗമാകാത്തവരെയാണ് ഒഴിവാക്കുന്നത്.

മൂന്ന് സേനാ വിഭാഗങ്ങളെയും ഉൾക്കൊള്ളിക്കുന്ന ഇന്റഗ്രേറ്റഡ് ബാറ്റിൽ ഗ്രൂപ്പ് രൂപീകരിക്കാനുള്ള നീക്കത്തിലാണ് പ്രതിരോധ മന്ത്രാലയം. ഇങ്ങനെ ചെയ്യുമ്പോൾ സുരക്ഷാ പ്രതിസന്ധി നേരിടുന്ന സാഹചര്യങ്ങളിൽ ശക്തവും കാര്യക്ഷമവുമായ തിരിച്ചടിക്കും പ്രതിരോധത്തിനും സാധിക്കുമെന്നാണ് വിലയിരുത്തൽ. മൂന്ന് സേനാ വിഭാഗങ്ങളും ഓരോ സ്ഥലങ്ങളിലും ഒരു കമാൻഡിന് കീഴിലാകും. ഇന്ത്യ- ചൈന, ഇന്ത്യ- പാക്കിസ്ഥാൻ അതിർത്തികളിൽ ഇത് സമീപകാലത്ത് തന്നെ നടപ്പിലാകും. യുദ്ധത്തെ നേരിടുന്ന സൈന്യത്തിന്റെ രീതിക്ക് തന്നെ ഇതോടെ മാറ്റമുണ്ടാകും

ആർമി ഹെഡ്ക്വാർട്ടേഴ്സിലെ അംഗസംഖ്യ കുറയ്ക്കാനുള്ള നീക്കം ഉടൻ നടപ്പിലാകുമെന്നും റിപ്പോർട്ടുകളുണ്ട്. ഹെഡ്ക്വാർട്ടേഴ്സിലെ 229 ഓഫീസർമാരെ മറ്റ് വിഭാഗങ്ങളിലേക്ക് മാറ്റുകയാണ് ചെയ്യുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP