Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രിയപ്പെട്ട സ്‌കൂട്ടർ ആദി വിറ്റത് 40000 രൂപയ്ക്ക്; 3000 കിലോമീറ്റർ മാത്രം ഓടിയ സ്‌കൂട്ടർ അയൽക്കാരന് വിറ്റപ്പോൾ ആദിയുടെ മനസിൽ പ്രളയം തകർത്തെറിഞ്ഞ ഒരു ജനതയുടെ മുഖമായിരുന്നു; മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിക്ഷേപിച്ച് മാതൃകയായി മറ്റൊരു നന്മമുഖം

പ്രിയപ്പെട്ട സ്‌കൂട്ടർ ആദി വിറ്റത് 40000 രൂപയ്ക്ക്; 3000 കിലോമീറ്റർ മാത്രം ഓടിയ സ്‌കൂട്ടർ അയൽക്കാരന് വിറ്റപ്പോൾ ആദിയുടെ മനസിൽ പ്രളയം തകർത്തെറിഞ്ഞ ഒരു ജനതയുടെ മുഖമായിരുന്നു; മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിക്ഷേപിച്ച് മാതൃകയായി മറ്റൊരു നന്മമുഖം

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: പ്രളയം കേരളത്തെ തളർത്തിയെന്ന് കരുതാൻ മലയാളികൾക്ക് കഴിയില്ല. കാരണം നിറഞ്ഞ മനസോടെ ഉള്ളതെല്ലാം തരാൻ കേരളത്തിലെ നന്മയുള്ള ജനങ്ങൾ നിരന്ന് നിൽക്കുമ്പോൾ പ്രളയത്തെ നമ്മൾ എങ്ങനെ അതിജീവിക്കാതിരിക്കും. ഒരു കൂട്ടം ജനങ്ങൾ എല്ലാം നഷ്ടപ്പെട്ട് നിൽക്കുമ്പോൾ സ്വന്തം കടയിലെ വസ്ത്രങ്ങളെല്ലാം നൽകി മാതൃകയായ നൗഷാദിനെപോലെ ഇനിയും നിരവധി പേർ ഇവിടെയുണ്ട്. ആദി ബാലസുധ തന്റെ പ്രിയപ്പെട്ട സ്‌കൂട്ടർ 40000 രൂപയ്ക്ക് വിറ്റ് മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചു. ആഗ്രഹിച്ച് വാങ്ങിയ സ്‌കൂട്ടർ ഓടിയതാകട്ടെ വെറും 3000 കിലോമീറ്റർ. എന്നിട്ടും അത് അയൽവാസിക്ക് വിൽക്കുമ്പോൾ ആദി ചിന്തിച്ചത് പ്രളയത്തിൽ എല്ലാം തകർന്ന് നിൽക്കുന്ന ആൾക്കാരുടെ മുഖമായിരുന്നു.

പ്രളയത്തിൽ പെട്ടവരെ ആരും സഹായിക്കുന്നില്ലെന്ന പ്രചരണം കേട്ടിരുന്നു. അതുകൊണ്ടാണു സ്‌കൂട്ടർ വിറ്റു തുക അയച്ച കാര്യം ഫേസ്‌ബുക്കിലെ ആദി ബാലസുധ എന്ന തന്റെ പ്രൊഫൈൽ പേജിൽ പോസ്റ്റ് ചെയ്തത്. ആരും സഹായിക്കാതെ ഇരുന്നിട്ടില്ല. പലരും ചെയ്യുന്നത് അറിയുന്നില്ലെന്ന് മാത്രം. ഇത്തവണയും ആരെയും അറിയിക്കാതെ സഹായിക്കണമെന്നായിരുന്നു ആഗ്രഹം. പക്ഷേ ഇങ്ങനെ ഒരു പ്രചാരണമുള്ളതുകൊണ്ടാണ് ഫെയ്‌സ് ബുക്കിൽ പോസ്റ്റ് ചെയ്തത്. സാമൂഹിക വിഷയങ്ങളിൽ ഇടപെടുന്ന കിളിമരം കൂട്ടായ്മയുടെ ഫേസ്‌ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിലും പോസ്റ്റ് എത്തിയതോടെ നിമിഷങ്ങൾക്കകം സംഗതി വൈറലായി. അങ്ങനെയാണ് ഇത് എല്ലാവരും അറിഞ്ഞത്. സ്‌കൂട്ടർ വിറ്റതെന്തിന് എന്ന ചോദ്യം എല്ലാവരും ചോദിച്ചു. എന്നാൽ കാറുണ്ടല്ലോ സ്‌കൂട്ടർ വിറ്റതു വലിയ കാര്യമല്ല എന്നാണ് ആദി പറയുന്നത്.

കഴിഞ്ഞ വർഷത്തെ പ്രളയത്തിലും ഇതേ പോലെ തന്നെ ആദി സജീവമായി ഇടപെട്ടിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആയിരം രൂപയെങ്കിലും അയച്ച ശേഷം അതിന്റെ സ്‌ക്രീൻഷോട്ടും ഫോട്ടോയും നൽകിയാൽ അവരുടെ ചിത്രം വരച്ചുകൊടുക്കും ഗ്രാഫിക് ഡിസൈനർ കൂടിയായ ആദി. ഈ പരിപാടി ഇത്തവണയും തുടരുന്നുണ്ട്. കഴിഞ്ഞ പ്രളയകാലത്ത് 50,000 രൂപയിലേറെ ഇങ്ങനെ സമാഹരിച്ചു നൽകാൻ കഴിഞ്ഞു. മുഴുവനാളുകളുടെയും ചിത്രങ്ങൾ വരച്ചുകൊടുക്കാൻ സാധിച്ചില്ലെന്ന സങ്കടമുണ്ടെങ്കിലും ഒരുപാട് പേർ കൂടെ നിന്നു്. ഇത്തവണ ഞായറാഴ്ച വൈകിട്ട് ഇതുസംബന്ധിച്ച് ഇട്ട പോസ്റ്റിന് രാത്രിയോടെ 10 മറുപടികളെത്തി. ചുരുങ്ങിയത് 10,000 രൂപയെങ്കിലും ദുരിതാശ്വാസനിധിയിൽ എത്തിയെന്ന് ഉറപ്പാണെന്ന് ആദി പറയുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP