Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എടിഎം മെഷീനുകൾ കേടായതിനാൽ കടകളിൽ നിന്നും പെട്രോൾ പമ്പുകളിൽ നിന്നും പണം പിൻവലിക്കാമെന്ന് എസ്‌ബിഐ; ഓരോ ഇടപാടിനും പിഒഎസ് ഉടമയ്ക്ക് അഞ്ച് രൂപ സർവീസ് ചാർജ്ജ് നൽകുമെന്നും ബാങ്ക്

എടിഎം മെഷീനുകൾ കേടായതിനാൽ കടകളിൽ നിന്നും പെട്രോൾ പമ്പുകളിൽ നിന്നും പണം പിൻവലിക്കാമെന്ന് എസ്‌ബിഐ; ഓരോ ഇടപാടിനും പിഒഎസ് ഉടമയ്ക്ക് അഞ്ച് രൂപ സർവീസ് ചാർജ്ജ് നൽകുമെന്നും ബാങ്ക്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പ്രളയത്തെ തുടർന്ന് പലയിടത്തും എടിഎം മെഷീനുകൾ കേടായതിനാൽ പിഒഎസ് മെഷീൻ വഴി പണം പിൻവലിക്കാൻ സാധിക്കുമെന്ന് എസ്‌ബിഐ. പെട്രോൾ പമ്പുകളിലും കടകളിലുമുള്ള സ്റ്റേറ്റ് ബാങ്കിന്റെ പിഒഎസ് മെഷീനുകളിൽ കാർഡ് സ്വൈപ്പ് ചെയ്ത് 2,000 രൂപ വരെ പണമായി എടുക്കാനുള്ള സംവിധാനമാണുള്ളതെന്ന് ബാങ്ക് അറിയിച്ചു.

ഓരോ ഇടപാടിനും പമ്പ്/ കട ഉടമയ്ക്ക് അഞ്ച് രൂപ വീതം സർവീസ് ചാർജ് ബാങ്ക് നൽകും. പിഒഎസ് മെഷീനുകളിൽ സെയിൽസ് ഓപ്ഷന് പകരം ക്യാഷ് ഓപ്ഷൻ തെരഞ്ഞെടുത്താൽ ഈ സൗകര്യം ലഭ്യമാക്കും. എടിഎമ്മുകൾ വെള്ളക്കെട്ടിൽ പണിമുടക്കിയ ഇടങ്ങളിൽ ഈ രീതി ഉപയോഗിക്കാം. നേരത്തെ ഈ സംവിധാനം നിലവിലുള്ളതാണെന്നും സ്റ്റേറ്റ് ബാങ്ക് അതികൃതർ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP