Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉയരങ്ങൾ കടന്ന് 'ഉയരെ' ബോസ്റ്റണിലേക്ക്; പ്രതിസന്ധികൾ സ്വപ്‌നങ്ങൾക്ക് തടസ്സമാകില്ലെന്ന് തെളിയിച്ച ചിത്രം ഇന്ത്യൻ ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

ഉയരങ്ങൾ കടന്ന് 'ഉയരെ' ബോസ്റ്റണിലേക്ക്; പ്രതിസന്ധികൾ സ്വപ്‌നങ്ങൾക്ക് തടസ്സമാകില്ലെന്ന് തെളിയിച്ച ചിത്രം ഇന്ത്യൻ ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

മറുനാടൻ മലയാളി ബ്യൂറോ

ലയാളത്തിൽ തരംഗം സൃഷ്ടിച്ച പാർവതിയുടെ ഉയരെ ബോസ്റ്റണിൽ നടക്കുന്ന ഇന്ത്യൻ ചലച്ചിത്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ബോക്‌സ് ഓഫീസിലും നിരൂപകർക്കിടയിലും വൻ വിജയം കരസ്ഥമാക്കിയ ചിത്രം സംവിധാനം ചെയ്തത് മനു അശോകൻ ആണ്. അന്തരിച്ച സംവിധായകൻ രാജേഷ് പിള്ളയുടെ അസോസിയേറ്റ് ആയിരുന്നു മനു അശോകൻ. പൊതുവെ സാമൂഹിക പ്രശ്‌നങ്ങളായിരുന്നു രാജേഷ് പിള്ളയുടെ സിനിമകളുടെ പ്രമേയം. അത് പോലെ തന്നെ ഒരു വിഷയം തന്നെയാണ് മനു അശോകനും ഉയരെയിൽ കൈകാര്യം ചെയ്തത്. ആസിഡ് ആക്രമങ്ങൾക്ക് ഇരയാക്കപ്പെടുന്നവരെ പ്രതിനിധീകരിക്കുന്ന കഥാപാത്രമായാണ് പാർവ്വതി എത്തിയത്.

തളർത്താൻ ശ്രമിക്കുന്നവരോട് പട വെട്ടി മുന്നേറുന്ന പല്ലവി രവീന്ദ്രനെ മലയാളികൾ മറക്കില്ല. സ്വന്തം സ്വപ്‌നങ്ങൾക്ക് പിറകെ പേകാൻ ഒന്നും തടസ്സമാകില്ലെന്ന് തെളിയിക്കുകയാണ് ഉയരെ. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ബോബി-സഞ്ജയ് ടീമായിരുന്നു. വ്യത്യസ്ത മേക്ക് ഓവറിലാണ് ചിത്രത്തിൽ പാർവതി എത്തിയത്. സിദ്ദിഖ്, ആസിഫ് അലി , ടോവിനോ, പ്രതാപ് പോത്തൻ, പ്രേം പ്രകാശ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. എസ് ക്യൂബ് ഫിലിംസാണ് ചിത്രം നിർമ്മിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP