Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉസ്ബക്കിസ്ഥാനിൽ നിന്നുള്ള യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത് ഗുഡ്ഗാവിൽവച്ച്; മൂവർ സംഘം കാറിൽ കയറ്റി കൊണ്ട് പോയത് ഫ്‌ളാറ്റിലേക്ക്; ആക്രമണം തടഞ്ഞപ്പോൾ മർദ്ദിച്ചത് ക്രൂരമായി; സംഭവം പുറംലോകം അറിഞ്ഞത് ആശുപത്രി അധികൃതർ പറയുമ്പോൾ

ഉസ്ബക്കിസ്ഥാനിൽ നിന്നുള്ള യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത് ഗുഡ്ഗാവിൽവച്ച്; മൂവർ സംഘം കാറിൽ കയറ്റി കൊണ്ട് പോയത് ഫ്‌ളാറ്റിലേക്ക്; ആക്രമണം തടഞ്ഞപ്പോൾ മർദ്ദിച്ചത് ക്രൂരമായി; സംഭവം പുറംലോകം അറിഞ്ഞത് ആശുപത്രി അധികൃതർ പറയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂ ഡൽഹി: ഉസ്ബക്കിസ്ഥാനിൽ നിന്നുള്ള യുവതിയെ ഗുഡ്ഗാവിൽവച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന് പരാതി.രണ്ട് മാസം മുമ്പ് ഉസ്ബക്കിസ്ഥാനിൽ നിന്ന് ഗുഡ്ഗാവിലെത്തിയ യുവതിക്ക് നേരെ കഴിഞ്ഞ ശനിയാഴ്ചയാണ് ആക്രമണം ഉണ്ടായത്. ഗുഡ്ഗാവിൽ വച്ച് മൂന്ന് പേർ ചേർന്നാണ് തന്നെ ബലാത്സംഗം ചെയ്തതെന്നും അവരിൽ ഒരാളെ തനിക്ക് അറിയാമെന്നും യുവതി യുവതി പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞു. ഇയാളെ ഫേസ്‌ബുക്കിലൂടെയാണ് യുവതി പരിചയപ്പെടുന്നത്.

കഴിഞ്ഞ ശനിയാഴ്ച യുവതിയെ ഫോൺ ചെയ്ത ഇയാൾ കാണണമെന്നും ഡൽഹിയിലെ മസൂദ്പൂരിൽ നിന്ന് കാറിൽ യുവതിയെ കൂട്ടാമെന്ന് പറയുകയും ചെയ്തു. തുടർന്ന് ഇയാൾ സ്ഥലത്തെത്തുകയും ചെയ്തു. എന്നാൽ അയാൾക്കൊപ്പം കാറിൽ മറ്റുരണ്ടുപേർകൂടി ഉണ്ടായിരുന്നു. ഗുഡ്ഗാവിലെ ഒരു ഫ്‌ളാറ്റിലേക്കാണ് അവർ യുവതിയെ കൊണ്ടുപോയത്. അവിടെവച്ച് യുവതി കൂട്ടബലാത്സംഗത്തിനിരയാകുകയും ആക്രമിക്കപ്പെടുകയും ചെയ്തു. ബലാത്സംഗം തടഞ്ഞ്തിന് അവർ തന്നെ മർദ്ദിച്ചുവെന്നും യുവതി പൊലീസിന് മൊഴി നൽകി. തുടർന്ന് ഇവർ സൗത്ത് ഡൽഹിയിലെ യുവതിയുടെ ഫ്‌ളാറ്റിന് സമീപം അവരെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.

യുവതിയുടെ സുഹൃത്തുക്കൾ ചേർന്നാണ് ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ അവരെ എത്തിച്ചു. ആശുപത്രി അധികൃതരാണ് സംഭവം പൊലീസിനെ അറിയിച്ചത്. തുടർന്ന് ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തുകയും യുവതിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. മൂന്ന് പേർക്കെതിരെയും പൊലീസ് കേസ് എടുത്തിട്ടുണ്ട്. എന്നാൽ ഇവർ ഇപ്പോഴും ഒളിവിലാണ്. പ്രധാനപ്രതികളിലൊരാളുടെ രക്ഷിതാക്കൾ പരാതി നൽകാതിരിക്കാൻ യുവതിയിൽ സമ്മർദ്ദം ചെലുത്തിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യുവതിയെ വൈദ്യപരിശോധനക്ക് വിധേയയാക്കിയെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP