Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിക്കിമിൽ ഇന്ന് ബിജെപിയിലേക്കെത്തിയത് പത്ത് പ്രതിപക്ഷ എംഎൽഎമാർ; സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിന് ഇനിയാകെ ഉള്ളത് അഞ്ച് എംഎൽഎമാർ; 'സപ്തസുന്ദരി'കളിൽ ബിജെപിയോട് അടുക്കാതിരുന്ന സിക്കിം കാവിയണിയുന്നു

സിക്കിമിൽ ഇന്ന് ബിജെപിയിലേക്കെത്തിയത് പത്ത് പ്രതിപക്ഷ എംഎൽഎമാർ; സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിന് ഇനിയാകെ ഉള്ളത് അഞ്ച് എംഎൽഎമാർ; 'സപ്തസുന്ദരി'കളിൽ ബിജെപിയോട് അടുക്കാതിരുന്ന സിക്കിം കാവിയണിയുന്നു

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: സിക്കിമിൽ പത്ത് പ്രതിപക്ഷ എംഎൽഎമാർ ബിജെപിയിൽ ചേർന്നു. പ്രതിപക്ഷ കക്ഷിയായ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് പാർട്ടിയുടെ ആകെയുള്ള 15 എംഎൽഎമാരിൽ 10 പേരും ബിജെപിയിലേക്കെത്തി. സിക്കിമിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിൽ ഇരുന്ന പാർട്ടിയാണ് എസ്.ഡി.എഫ്. പവൻ കുമാർ ചാംലിങ് ആണ് പാർട്ടിയുടെ നേതാവ്. ഇദ്ദേഹമാണ് രാജ്യത്ത് ഏറ്റവുമധികം കാലം അധികാരത്തിലിരുന്ന മുഖ്യമന്ത്രി. 32 അംഗ സിക്കിം നിയമസഭയിലേക്ക് ഈ വർഷം നടന്ന തിരഞ്ഞെടുപ്പിൽ ഏറെക്കാലം അധികാരത്തിൽ ഇരുന്ന എസ്.ഡി.എഫിനെ പരാജയപ്പെടുത്ത് സിക്കിം ക്രാന്തികാരി മോർച്ച ( എസ്.കെ.എം) അധികാരത്തിലെത്തിയിരുന്നു. എസ്.ഡി.എഫ് 15 സീറ്റും എസ്.കെ.എം 17 സീറ്റും നേടിയിരുന്നു.

എസ്ഡിഎഫിന്റെ 10 എംഎൽഎമാർ ബിജെപിയിലേക്ക് ചേക്കേറിയതോടെ ആ പാർട്ടിയുടെ അംഗസംഖ്യ അഞ്ചായി ചുരുങ്ങി. ഡൽഹിയിൽ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ബിജെപി വർക്കിങ് പ്രസിഡന്റ് ജെ.പി നഡ്ഡയിൽ നിന്ന് ഇവർ ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപി ജനറൽ സെക്രട്ടറി രാം മാധവ് ചടങ്ങിൽ സംബന്ധിച്ചു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപിക്ക് അധികാരത്തിലെത്താൻ സാധിക്കാതിരുന്ന ഏക സംസ്ഥാനമായിരുന്നു സിക്കിം. മറ്റ് ആറ് സംസ്ഥാനങ്ങളിലും ബിജെപി രൂപീകരിച്ച നോർത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയൻസ് ആണ് അധികാരത്തിലുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP