Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫോണിൽ റേഞ്ച് നഷ്ടമായാലും ഇന്റർനെറ്റ് താൽക്കാലികമായി ലഭ്യമാക്കുന്ന കുറുക്കുവിദ്യ നിലവിലുണ്ടോ? #*#4636#*#*# എന്ന സീക്രട്ട് കോഡ് ഡയൽ ചെയ്ത് റേഡിയോ ഓൺ ആക്കി ജിപിആർഎസ് സെലക്റ്റ് ചെയ്താൽ റേഞ്ച് ഇല്ലെങ്കിലും ഇന്റർനെറ്റ് ലഭിക്കുമെന്ന വിവരത്തിന് എത്രമാത്രം ആധികാരികതയുണ്ട്? വൈറലാകുന്ന കുറിപ്പ് ഇങ്ങനെ

ഫോണിൽ റേഞ്ച് നഷ്ടമായാലും ഇന്റർനെറ്റ് താൽക്കാലികമായി ലഭ്യമാക്കുന്ന കുറുക്കുവിദ്യ നിലവിലുണ്ടോ? #*#4636#*#*# എന്ന സീക്രട്ട് കോഡ് ഡയൽ ചെയ്ത് റേഡിയോ ഓൺ ആക്കി ജിപിആർഎസ് സെലക്റ്റ് ചെയ്താൽ റേഞ്ച് ഇല്ലെങ്കിലും ഇന്റർനെറ്റ് ലഭിക്കുമെന്ന വിവരത്തിന് എത്രമാത്രം ആധികാരികതയുണ്ട്? വൈറലാകുന്ന കുറിപ്പ് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: തെറ്റിദ്ധാരണാജനകമായ പോസ്റ്റുകളും അശാസ്ത്രീയമായ അറിവുകളും പങ്കുവെക്കപ്പെടുന്ന കാലം കൂടിയാണ് ദുരന്തസമയങ്ങൾ. പലപ്പോഴും മറ്റുള്ളവരെ സഹായിക്കാനെന്ന സദുദ്ദേശത്തോടെ നാം പങ്കുവെക്കുന്ന പല വാട്സാപ്പ് ഫേസ്‌ബുക്ക് 'അറിവുകളും' തികച്ചും ഫേക്ക് ആയിരിക്കും. അത്തരത്തിലുള്ള ഒരു വിവരമാണ് ഫോണിൽ റേഞ്ച് നഷ്ടമായാലും ഇന്റർനെറ്റ് താൽക്കാലികമായി ലഭ്യക്കുന്ന കുറുക്കു വിദ്യ. #*#4636#*#*# എന്ന സീക്രട്ട് കോഡ് ഡയൽ ചെയ്ത് റേഡിയോ ഓൺ ആക്കി ജിപിആർഎസ് സെലക്റ്റ് ചെയ്താൽ റേഞ്ച് ഇല്ലെങ്കിലും ഇന്റർനെറ്റ് ലഭിക്കുമെന്ന് പ്രളയകാലത്ത് വ്യാപകമായി പ്രചരിക്കപ്പെട്ടു. എന്നാൽ ഇത് ശരിയല്ലെന്നും നിങ്ങളുടെ മൊബൈൽ സർവീസ് പ്രൊവൈഡറുടെ സേവനം നിങ്ങൾ നിൽക്കുന്ന സ്ഥലത്ത് ലഭ്യമല്ലെങ്കിൽ ഈ പറഞ്ഞ രീതിയിൽ മൊബൈൽ ഇന്റർനെറ്റ് ലഭിക്കില്ലെന്നുമാണ് സാങ്കേതിക വിദഗ്ദ്ധർ പറയുന്നത്. 4ജി നെറ്റ് വർക്കുകൾക്ക് പൊതുവേ റേഞ്ച് കുറവാണെന്ന പ്രശ്നമുണ്ട് . ഇത്തരത്തിൽ സിഗ്നൽ സ്ട്രംഗ്ത്ത് കുറവായിരിക്കുകയോ ഇല്ലാതിരിക്കുകയോ ആകുന്ന സാഹചര്യത്തിൽ ഫോൺ റേഡിയോ സ്വയമേവ 2ജിയിലേക്കോ 3 ജിയിലേക്കോ സ്വിച്ച് ചെയ്യപ്പെടുന്നു. ഇതാണ് ഇന്റർനെറ്റ് ട്രിക്കായി ചിത്രീകരിക്കപ്പെടുന്നതെന്ന് ചൂണ്ടിക്കാട്ടി സുജിത്കുമാർ എന്ന യുവാവ് ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പ് ഇപ്പോൾ വൈറൽ ആവുകയാണ്.

സുജിത്ത് കുമാർ ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പ് ഇങ്ങനെയാണ്:

ദുരന്തകാലത്ത് വളരെ സാമൂഹിക പ്രതിബദ്ധതയോടെ ചെയ്യുന്നു എന്ന് തോന്നുന്ന കാര്യങ്ങൾ ദുരന്തമാകാതിരിക്കാൻ ശ്രദ്ധിക്കുക. ഇപ്പോൾ വൈറൽ ആയിക്കഴിഞ്ഞ ഒരു വിവരമാണ് *#*#4636#*#*# എന്ന സീക്രട്ട് കോഡ് ഡയൽ ചെയ്ത് റേഡിയോ ഓൺ ആക്കി ജിപിആർഎസ് സെലക്റ്റ് ചെയ്താൽ റേഞ്ച് ഇല്ലെങ്കിലും ഇന്റർനെറ്റ് ലഭിക്കുമെന്ന വിവരം.

ആൻഡ്രോയ്ഡ് ഫോണുകളിലെ പല മെനു ഓപ്ഷനുകളും സെലക്റ്റ് ചെയ്യാനായി ധാരാളം സീക്രട്ട് കോഡുകൾ ഉണ്ട്. ഇവ ചിപ്പുകൾ അനുസരിച്ച് വ്യത്യാസപ്പെടുന്നു. മേൽ സൂചിപ്പിച്ച കോഡ് Phone, Battery and Usage statistics സെറ്റിങ്സ് മെനുവിലേക്ക് നേരിട്ട് കയറാനുള്ള കോഡ് ആണ്. സാധാരണ ഗതിയിൽ നമ്മുടെ ഫോണുകളെല്ലാം നെറ്റ് വർക്ക് സെലക്ഷൻ മോഡ് ഓട്ടോമാറ്റിക് ആയി ആയിരിക്കും സെറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊതുവേ ഡാറ്റാ സർവീസ് ഏറ്റവും വേഗമേറിയ 4 ജി ആയിരിക്കും ഉപയോഗിക്കുന്നത്. 4ജി നെറ്റ് വർക്കുകൾക്ക് പൊതുവേ റേഞ്ച് കുറവാണെന്ന പ്രശ്നമുണ്ട് (2.3, 2.4 GHZ ഉയർന്ന ഫ്രീക്വൻസി ബാൻഡുകൾ ഉപയോഗിക്കുന്ന നെറ്റ് വർക്ക് സർവീസ് പ്രൊവൈഡർ ആണെങ്കിൽ പ്രത്യേകിച്ചും). ഇത്തരത്തിൽ സിഗ്നൽ സ്ട്രംഗ്ത്ത് കുറവായിരിക്കുകയോ ഇല്ലാതിരിക്കുകയോ ആകുന്ന സാഹചര്യത്തിൽ ഫോൺ റേഡിയോ സ്വയമേവ 2ജിയിലേക്കോ 3ജിയിലേക്കോ സ്വിച്ച് ചെയ്യപ്പെടുന്നു. ഇത് രണ്ടും ഇല്ലെങ്കിൽ - നിങ്ങളുടെ ഫോണിൽ റേഞ്ച് ലഭിക്കില്ല. മേൽ പറഞ്ഞ രീതിയിൽ ഓട്ടോമാറ്റിക് ആയി ഇത്തരത്തിൽ 2ജിയിലേക്കും 3ജിയിലേക്കുമൊക്കെ മാറുന്ന പരിപാടിയേ സ്ഥിരമായി 2ജി- ജിപിആർഎസ് മോദിലേക്ക് മാന്വൽ ആയി മാറ്റുന്നതിനെയാണ് ഈ പറഞ്ഞ ഇന്റർനെറ്റ് ട്രിക്ക് ആയി ചിത്രീകരിക്കപ്പെടുന്നത്.

അതായത് നിങ്ങളുടെ മൊബൈൽ സർവീസ് പ്രൊവൈഡറുടെ സേവനം നിങ്ങൾ നിൽക്കുന്ന സ്ഥലത്ത് ലഭ്യമല്ലെങ്കിൽ ഈ പറഞ്ഞ രീതിയിൽ മൊബൈൽ ഇന്റർനെറ്റ് ലഭിക്കില്ല. ദയവായി വ്യാജ വാർത്തകൾ പ്രചരിപ്പിക്കാതിരിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP