Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഒരുരാത്രി കൊണ്ട് എല്ലാം പരിഹരിക്കപ്പെടുമെന്ന് കരുതരുത്; സർക്കാരിന് കുറച്ചുകൂടി സമയം നൽകണം; ക്രമസമാധാനപ്രശ്‌നങ്ങൾ ഉണ്ടാകുമെന്ന് സർക്കാരിന് ആശങ്ക കാണും; ജമ്മു-കശ്മീരിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കാൻ അടിയന്തര ഉത്തരവിടാൻ വിസ്സമ്മതിച്ച് സുപ്രീംകോടതി; സംസ്ഥാനം സാധാരണ നിലയിലേക്ക് മടങ്ങാൻ കാത്തിരിക്കാമെന്നും രണ്ടാഴ്ച കഴിഞ്ഞ് കേസ് പരിഗണിക്കാമെന്നും ജസ്റ്റിസ് അരുൺ മിശ്ര; സ്ഥിതി മെച്ചമാകുന്നതോടെ നിയന്ത്രണങ്ങൾ നീക്കുമെന്ന് ഉറപ്പ് നൽകി സർക്കാരും

ഒരുരാത്രി കൊണ്ട് എല്ലാം പരിഹരിക്കപ്പെടുമെന്ന് കരുതരുത്; സർക്കാരിന് കുറച്ചുകൂടി സമയം നൽകണം; ക്രമസമാധാനപ്രശ്‌നങ്ങൾ ഉണ്ടാകുമെന്ന് സർക്കാരിന് ആശങ്ക കാണും; ജമ്മു-കശ്മീരിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കാൻ അടിയന്തര ഉത്തരവിടാൻ വിസ്സമ്മതിച്ച് സുപ്രീംകോടതി; സംസ്ഥാനം സാധാരണ നിലയിലേക്ക് മടങ്ങാൻ കാത്തിരിക്കാമെന്നും രണ്ടാഴ്ച കഴിഞ്ഞ് കേസ് പരിഗണിക്കാമെന്നും ജസ്റ്റിസ് അരുൺ മിശ്ര; സ്ഥിതി മെച്ചമാകുന്നതോടെ നിയന്ത്രണങ്ങൾ നീക്കുമെന്ന് ഉറപ്പ് നൽകി സർക്കാരും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ജമ്മു-കശ്മീർ പ്രശ്‌നത്തിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു. സംസ്ഥാനത്തെ സ്ഥിതിഗതികൾ സാധാരണനിലയിലേക്ക് കൊണ്ടുവരാൻ സർക്കാരിന് കുറച്ചുസമയം കൂടി നൽകണമെന്ന് കോടതി വിലയിരുത്തി. ഭരണഘടനയിലെ അനുച്ഛേദം 370 റദ്ദാക്കിയതിന് തുടർന്ന കശ്മീരിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കണമെന്ന ഹർജിയിൽ അടിയന്തര ഉത്തരവ് ഇറക്കാൻ കോടതി വിസമ്മതിച്ചു.
ജമ്മു കാശ്മീരിൽ ഏർപ്പെടുത്തിയിരിക്കുന്ന അപ്രഖ്യാപിത കർഫ്യൂ പിൻവലിക്കണം എന്നും വാർത്ത വിനിമയ സംവിധാനങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ നീക്കണം എന്നും ആവശ്യപ്പെട്ട് തെഹ്സീൻ പൂനവാല നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതി ഇങ്ങനെ പറഞ്ഞത്. രണ്ടാഴ്ചയ്ക്ക് ശേഷം കേസ് പരിഗണിക്കാമെന്നും, സ്ഥിതിഗതികൾ സാധാരണനിലയിലേക്ക് മടങ്ങാൻ കാത്തിരിക്കാമെന്നും കോടതി പറഞ്ഞു.

ജസ്റ്റിസ് അരുൺ മിശ്ര, ജസ്റ്റിസ് എം ആർ ഷാ, ജസ്റ്റിസ് അജയ് റസ്തോഗി എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിച്ചത്. മേഖലയിലെ സ്ഥിതിഗതികൾ ദിവസവും വിലയിരുത്തി വരികയാണെന്ന് കേന്ദ്രസർക്കാർ കോടതിയിൽ ബോധിപ്പിച്ചു. അതാത് ജില്ലാ മജിസ്‌ട്രേറ്റുമാരുടെ റിപ്പോർട്ടുകൾ പ്രകാരം നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നുണ്ട്. എല്ലാ വശങ്ങളും നിരീക്ഷിച്ചു വരിക ആണ്. 2016 ൽ സമാനം ആയ സാഹചര്യം ഉണ്ടായപ്പോൾ സ്ഥിതിഗതികൾ നിയന്ത്രവിധേയം ആക്കാൻ മൂന്ന് മാസം വേണ്ടി വന്നു. ഇത്തവണ അത്ര സമയം വേണ്ടി വരില്ല എന്നാണ് പ്രതീക്ഷ. ഒരു പക്ഷെ ദിവസങ്ങൾക്ക് ഉള്ളിൽ ശാന്തമാകും. എല്ലാ ദിവസവും സ്ഥിതിഗതികൾ നിരീക്ഷിച്ച് വരിക ആണ്. സ്ഥിതി മെച്ചമാകുന്നതോടെ നിയന്ത്രണങ്ങൾ നീക്കും, അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ പറഞ്ഞു.

കാശ്മീരിലെ സ്ഥിതി അതീവ ഗൗരവ്വതരം ആണ്. ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകും എന്ന് സർക്കാർ ആശങ്ക പെടുന്നുന്നുണ്ടാകും. അതുകൊണ്ടാകും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്ന് ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു. നിയന്ത്രണങ്ങൾ എത്ര കാലം തുടരുമെന്ന് ചോദിച്ചപ്പോഴാണ് സ്ഥിതിഗതികൾ മെച്ചമാകുമ്പോൾ നീക്കുമെന്ന് അറ്റോർണി മറുപടി നൽകിയത്.

വാർത്താ വിനിമയ സംവിധാനങ്ങൾ സാധാരണ നിലയിൽ എത്താൻ എത്ര സമയം വേണ്ടി വരുമെന്നും കോടതി ചോദിച്ചു. പൊതുജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ പരമാവധി ശ്രമിക്കും. 2016 ൽ 47 പേര് കൊല്ലപ്പെട്ടിരുന്നു. എന്നാൽ ഇത്തവണ ഇത് വരെ ഒരു മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അറ്റോർണി പറഞ്ഞു. ഇത് വളരേ ഗൗരവമേറിയ വിഷയം ആണെന്നും ഒരുരാത്രി കൊണ്ട് എല്ലാം പരിഹരിക്കപ്പെടും എന്ന് കരുതരുതെന്നും ജസ്റ്റിസ് അരുൺ മിശ്ര അഭിപ്രായപ്പെട്ടു. സർക്കാരിന് കുറച്ച് കൂടി സമയം നൽകണമെന്ന വാദത്തോട് ജസ്റ്റിസ് എം.ആർ.ഷായും യോജിച്ചു.

സ്‌കൂളുകൾ, ആശുപത്രികൾ, പൊലീസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ ഉള്ള നിയന്ത്രണം എങ്കിലും നീക്കണമെന്ന് മേനക ഗുരുസ്വാമി ആവശ്യപ്പെട്ടപ്പോഴും സർക്കാരിന് കുറച്ച് കൂടി സമയം നൽകണമെന്നാണ് കോടതി പറഞ്ഞത്. ജമ്മു കാശ്മീരിൽ മനുഷ്യ അവകാശ ലംഘനങ്ങൾ ഉണ്ടാകുന്നില്ല എന്ന് സർക്കാർ ഉറപ്പ് വരുത്തുമെന്ന് അറ്റോർണി ജനറൽ കോടതിയെ ധരിപ്പിച്ചു. ഓരോ ജില്ലയുടെയും പ്രത്യേക സാഹചര്യങ്ങൾ കണക്കിൽ എടുത്തതാണ് സർക്കാർ ക്രമസമാധാന സംവിധാനങ്ങൾ ഏർപ്പെടുത്തുന്നത്. ജില്ലാ അടിസ്ഥാനത്തിൽ ആണ് കാര്യങ്ങൾ നിരീക്ഷിക്കുന്നത്. കുഴപ്പം ഇല്ലാത്ത മേഖലകളിൽ ആദ്യം നിയന്ത്രണം നീക്കുമെന്ന് സോളിസിറ്റർ ജനറലും അറിയിച്ചു. ഈ ഘട്ടത്തിൽ കോടതി ഇടപെടുന്നില്ലെന്നും സർക്കാരിന് കുറച്ച് കൂടി സമയം നൽകേണ്ടത് ഉണ്ടെന്നും ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു. ഇതേ തടുർന്നാണ് ഹർജി രണ്ടാഴ്‌ച്ച കഴിഞ്ഞ് പരിഗണിക്കാൻ തീരുമാനിച്ചത്.

നേരത്തെ സംസ്ഥാനത്ത് ആശയവിനിമയങ്ങൾക്ക് പൂർണ വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണെന്നും, സൈനികർക്ക് പോലും കുടുംബാംഗങ്ങളോട് സംസാരിക്കാൻ കഴിയുന്നില്ലെന്നും ഗുരുസ്വാമി കോടതിയിൽ അറിയിച്ചു. ഇത് കോടതിയെ പ്രകോപിപ്പിച്ചു. സൈനികരുടെ പേരിൽ ആവലാതികൾ എന്തിനാണ് ഉന്നയിക്കുന്നതെന്ന് കോടതി ചോദിച്ചു. സൈനികർക്ക് അവരുടെ അച്ചടക്കം പാലിക്കേണ്ടതുണ്ട്. എന്തെങ്കിലും പരാതിയുണ്ടെങ്കിൽ അവർ കോടതിയെ സമീപിക്കട്ടെ. നിങ്ങളെന്തിനാണ് സൈനികരുടെ വക്കാലത്ത് ഏറ്റെടുക്കുന്നതെന്നും കോടതി ചോദിച്ചു.അനുച്ഛേദം 370 നെ കുറിച്ച് ഗുരുസ്വാമി പരാമർശിക്കാൻ തുടങ്ങിയപ്പോൾ, ഇക്കാര്യത്തിൽ പ്രസ്താവന വേണ്ടെന്ന് കോടതി മുന്നറിയിപ്പ് നൽകി. ആർട്ടിക്കിൾ 370 നെ കുറിച്ചല്ല, വ്യക്തികളുടെ ഭരണഘടനാപരമായ അവകാശമാണ് വിഷയമെന്നും മേനക ഗുരുസ്വാമി വിശദീകരിച്ചു. ഹർജി മോശമായാണ് തയ്യാറാക്കിയതെന്നും കോടതി ഗുരുസ്വാമിയെ വിമർശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP