Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഞാൻ അമ്മയോട് ഒരുകാര്യം പറഞ്ഞിട്ടുവരാമെന്ന് പറഞ്ഞ് അവൻ വീട്ടുമുറ്റത്തേക്ക് കയറി; മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിനും വീടിനും ഇടയിൽ അവൻ ബൈക്ക് നിർത്തിയിടുന്നതിനിടയിലാണ് ഉരുൾപൊട്ടി വന്നത്; വീട്ടുമുറ്റത്ത് മഴക്കോട്ടുമിട്ട് ബൈക്കിൽ ഇരിക്കുന്ന നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയെന്ന വാർത്ത വരുമ്പോൾ ചങ്ങാതി പറയുന്നു: എല്ലാം ഒരുനിമിഷത്തിൽ! പ്രിയദർശൻ ബൈക്കിൽ നിന്നിറങ്ങിയിട്ടുമില്ല...ബൈക്ക് മറിഞ്ഞുവീണിട്ടുമില്ല; കവളപ്പാറയിലെ കാഴ്ച കണ്ട് പൊട്ടിക്കരഞ്ഞ് രക്ഷാപ്രവർത്തകർ

ഞാൻ അമ്മയോട് ഒരുകാര്യം പറഞ്ഞിട്ടുവരാമെന്ന് പറഞ്ഞ് അവൻ വീട്ടുമുറ്റത്തേക്ക് കയറി; മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിനും വീടിനും ഇടയിൽ അവൻ ബൈക്ക് നിർത്തിയിടുന്നതിനിടയിലാണ് ഉരുൾപൊട്ടി വന്നത്; വീട്ടുമുറ്റത്ത് മഴക്കോട്ടുമിട്ട് ബൈക്കിൽ ഇരിക്കുന്ന നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയെന്ന വാർത്ത വരുമ്പോൾ ചങ്ങാതി പറയുന്നു: എല്ലാം ഒരുനിമിഷത്തിൽ! പ്രിയദർശൻ ബൈക്കിൽ നിന്നിറങ്ങിയിട്ടുമില്ല...ബൈക്ക് മറിഞ്ഞുവീണിട്ടുമില്ല; കവളപ്പാറയിലെ കാഴ്ച കണ്ട് പൊട്ടിക്കരഞ്ഞ് രക്ഷാപ്രവർത്തകർ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: കുഞ്ഞും അവളും അമ്മയും പോയില്ലേ, ഇനി ഞാനെന്തിന് ജീവിക്കണം. കോട്ടക്കുന്നിലെ മണ്ണിടിച്ചിലിൽ ബന്ധുക്കളെ നഷ്ടപ്പെട്ട ശരതിന്റെ ചോദ്യമാണിത്. ആശ്വാസവാക്കുകൾ ഒന്നും ആർക്കും പറയാനില്ല. തൊട്ടുമുമ്പ് വരെ സംസാരിച്ചിരുന്നവരും, കൂടെ ഭക്ഷണം കഴിച്ചവരും എല്ലാം കണ്ണഞ്ചിക്കുന്ന വേഗത്തിൽ ഇല്ലാതായി പോകുന്നതിന്റെ വേദന പറഞ്ഞറിയിക്കാനാവില്ല. അമ്മയുമായി ശരത് സംസാരിച്ചു
ൽക്കെയാണ് കോട്ടക്കുന്നിൽ പൊടുന്നനെ ഉരുൾപൊട്ടലുണ്ടായത്. ശരത് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. അമ്മ സരോജിനി മണ്ണിനടിയിലായി. ഒപ്പം വീടിനുള്ളിലുണ്ടായിരുന്ന ഭാര്യ ഗീതുവും മകൻ ധ്രുവും. ഗീതുവിനെയും മകനെയും പുറത്തെടുക്കുമ്പോൾ, കുഞ്ഞിന്റെ കൈയിൽ മുറുകെ പിടിച്ച നിലയിലായിരുന്നു. ഇതുപോലുള്ള കരൾ പിളർക്കുന്ന കാഴ്ചകളാണ് രക്ഷാപ്രവർത്തകർ കാണുന്നത്. ഏറ്റവുമൊടുവിൽ കവളപ്പാറയിൽ നിന്ന് ആ വാർത്ത. വീട്ടുമുറ്റത്ത് മഴക്കോട്ട് ധരിച്ച് ബൈക്കിൽ ഇരിക്കുന്ന നിലയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

ബൈക്കിൽ നിന്ന് താന്നിക്കൽ പ്രിയദർശൻ ഒന്നിറങ്ങിയിട്ട് പോലുമില്ല. മറിഞ്ഞുവീണിട്ടുമില്ല. അതിനുമുമ്പേ പ്രയദർശൻ മണ്ണിനടിയിലായി. മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിനും വീടിനും ഇടയിലുള്ള സ്ഥലത്ത് ബൈക്ക് നിർത്തിയിടുന്നതിനിടയിലാണ് ഉരുൾപൊട്ടി വന്നത്. ബൈക്കിൽനിന്ന് ഇറങ്ങുന്നതിനു മുൻപ് മണ്ണ് പ്രിയദർശനെയും വീടിനെയും മൂടി. തൊട്ടടുത്ത വീട്ടിലെ ചങ്ങാതിയോട് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് പ്രിയദർശൻ അമ്മയോട് ഒരു കാര്യം പറയാനുണ്ടെന്നു പറഞ്ഞ് വീട്ടിലേയ്ക്ക് പോയത്.

ഉരുൾപൊട്ടൽ ഉണ്ടായ ദിവസം വൈകുന്നേരം 7.45ഓടെ ബൈക്കിൽ വീട്ടിലെത്തിയതായിരുന്നു പ്രിയദർശൻ. മുറ്റത്തെത്തിയപ്പോൾ ന്നെ ഉരുൾപൊട്ടൽ ഉണ്ടായെന്ന് പ്രിയദർശന്റെ സുഹൃത്ത് പറയുന്നു. വീട്ടിൽ പ്രിയദർശന്റെ അമ്മയും അമ്മയുടെ അമ്മയുമാണ് ഉണ്ടായിരുന്നത്. പ്രിയദർശന്റെ അമ്മ രാഗിണിയുടെ മൃതദേഹം ഞായറാഴ്ച കണ്ടെത്തിയിരുന്നു. ഇനി അമ്മമ്മയെ കണ്ടെത്താനുണ്ട്. ഇതുവരെ 20 മൃതദേഹങ്ങളാണ് ഈ പ്രദേശത്തുനിന്ന് കണ്ടെത്തിയത്. ഇനി 39 പേരെക്കൂടി കണ്ടെത്താനുണ്ട്.

കോട്ടക്കുന്നിലാകട്ടെ, കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30നായിരുന്നു അപകടം. മകൻ ധ്രുവന്റെയും ഭാര്യ ഗീതുവിന്റെയും മൃതദേഹങ്ങൾ കിട്ടിയത് ഞായറാഴ്ചയും അമ്മ സരോജിനിയുടേത് തിങ്കളാഴ്ച പകൽ 11.30നുമായിരുന്നു. പനിയായിരുന്ന മകൻ ധ്രുവനെ ഡോക്ടറെ കാണിച്ച് വീട്ടിൽ എത്തിയത് വെള്ളിയാഴ്ച 12നാണ്. തുടർച്ചയായ മഴയിൽ കോട്ടക്കുന്ന് മലമുകളിലെ വെള്ളം വീടിന് മുകളിലെത്തയിരുന്നു. ഗീതുവും കുട്ടിയും മുറിയിലിരിക്കെയാണ് വെള്ളം ചാലുകീറിവിടാൻ അമ്മ സരോജിയും ശരത്തും പുറത്തിറങ്ങിയത്.

വീടിനുമുന്നിലെ റോഡിൽ രണ്ടുപേരും എത്തിയപ്പോഴായിരുന്നു ദുരന്തം. നിമിഷനേരംകൊണ്ട് എല്ലാം തകർന്നടിഞ്ഞു. സമീപത്തെ ടൂറിസ്റ്റ് ഹോം സിസി ടിവിയിൽ ദുരന്ത ദൃശ്യം പതിഞ്ഞു. ദുരന്തത്തിൽ ശരത്ത് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. വൻതോതിൽ ഉരുളുകൾ പതിച്ച വീടിന്റെ തറയുടെ ചില ഭാഗങ്ങൾ ാത്രമാണ് അവശേഷിക്കുന്നത്. ശരതിന്റെ ഭാര്യയായ ഗീതുവിന്റെ മരണം പിണങ്ങിനിന്ന മാതാവും, പിതാവും തിരിച്ചുവിളിക്കാനിരിക്കെയായിരുന്നു രണ്ടു വർഷം മുമ്പാണു ഗീതുവും ശരതുമായുള്ള പ്രണയ വിവാഹം നടന്നത്. വിവാഹം ഗീതുവിന്റെ മാതാപിതാക്കൾ അംഗീകരിച്ചിരുന്നില്ല. മകളോടുള്ള സ്‌നേഹക്കൂടുതൽകാരണമാണ് ഇതെന്നും ഇവർ ചില ബന്ധുക്കളോട് പറഞ്ഞിരുന്നു. കോട്ടക്കുന്നിൽ മണ്ണിനടിയിൽ നിന്നും ഗീതുവിന്റേയും, ഒന്നര വയസ്സുകാരൻ മകന്റേയും മൃതദേഹം പുറത്തെടുത്തതിറഞ്ഞതോടെ നെഞ്ചകം തകർന്ന് വേദനിക്കുകയാണ് മോങ്ങംസ്വദേശികളായ ഗീതുവിന്റെ അമ്മ ബിന്ദുവും, പിതാവ് ഗംഗാധരനും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP