Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സത്യം വിളിച്ചു പറയുന്നതിന്റെ പേരിൽ ജയിലിൽ അടയ്ക്കാൻ ആണ് തീരുമാനമെങ്കിൽ മിസ്റ്റർ പിണറായി സന്തോഷത്തോടെ അഴിയെണ്ണാൻ ഒരു മടിയുമില്ല; ആരാധകരെ അഴിച്ചുവിട്ട് കായികമായി നേരിട്ടാലും സന്തോഷത്തോടെ സ്വീകരിക്കും; നട്ടെല്ലു പണയം വച്ച് ഭരിക്കുന്നവന്റെ വാലിൽ തൂങ്ങി ലഭിക്കുന്ന ഉച്ഛിഷ്ട്ടം തിന്ന് ശീലിച്ചിട്ടില്ലാത്തതിനാൽ ഇരുമ്പഴി തന്നെയാവും കൂടുതൽ ഇഷ്ടം: ഭീഷണിപ്പെടുത്തി നാവടപ്പിക്കാൻ ശ്രമിക്കുന്ന സർക്കാരിനോട് പറയാനുള്ളത്

സത്യം വിളിച്ചു പറയുന്നതിന്റെ പേരിൽ ജയിലിൽ അടയ്ക്കാൻ ആണ് തീരുമാനമെങ്കിൽ മിസ്റ്റർ പിണറായി സന്തോഷത്തോടെ അഴിയെണ്ണാൻ ഒരു മടിയുമില്ല; ആരാധകരെ അഴിച്ചുവിട്ട് കായികമായി നേരിട്ടാലും സന്തോഷത്തോടെ സ്വീകരിക്കും; നട്ടെല്ലു പണയം വച്ച് ഭരിക്കുന്നവന്റെ വാലിൽ തൂങ്ങി ലഭിക്കുന്ന ഉച്ഛിഷ്ട്ടം തിന്ന് ശീലിച്ചിട്ടില്ലാത്തതിനാൽ ഇരുമ്പഴി തന്നെയാവും കൂടുതൽ ഇഷ്ടം: ഭീഷണിപ്പെടുത്തി നാവടപ്പിക്കാൻ ശ്രമിക്കുന്ന സർക്കാരിനോട് പറയാനുള്ളത്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഏതാനും ദിവസങ്ങൾക്ക് മുമ്പ് കേരളം പ്രളയത്തിൽ മുങ്ങിയപ്പോൾ സിപിഎമ്മുകാരായ സൈബർ പ്രവർത്തകർ മറുനാടനെതിരെ ദുഷ്പ്രചരണങ്ങളുമായി രംഗത്തുവന്നു. പിണറായി വിജയൻ സർക്കാറിന്റെ ധൂർത്തിനെതിരെ എണ്ണിയെണ്ണി പറയുന്നതിനിടെ ഇങ്ങനെയാണങ്കിൽ എങ്ങനെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് ചോദിക്കുന്നത് എന്നു ചോദിച്ചു കൊണ്ട് ചെയ്ത വീഡിയോ ചൂണ്ടിക്കാട്ടി ആളുകൾ മണ്ണിനടിയിൽ കിടക്കുമ്പോൾ എങ്ങനെയാണ് ഇങ്ങനെ കണ്ണിൽ ചോരയില്ലായ്മ പറയുന്നത് എന്ന തരത്തിൽ വ്യാജപ്രചരണം നടത്തുകയായിരുന്നു. മറ്റൊരു കൂട്ടർ ഇതിന്റെ പേരിൽ വഴിയിൽ തടഞ്ഞു മർദ്ദിക്കും എന്നു പറഞ്ഞുകൊണ്ട് സംസാരിക്കുകയും ചെയ്യുന്നു. ഇവരൊക്കെ ജനാധിപത്യത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും വക്താക്കളാണ് എന്നാണ് അവകാശപ്പെടുന്നത്. ഇക്കാര്യം പറഞ്ഞു കൊണ്ട് ഫേസ്‌ബുക്കിൽ ഉപന്യാസം എഴുതുന്ന ആക്ടിവിസ്റ്റുകളുമാണ് എന്ന പ്രത്യേകതയുമുണ്ട്.

ഈ സംഭവത്തിന് ഒടുവിൽ ഏതോ ഒരുത്തൻ പൊലീസിൽ നൽകിയ പരാതിയുടെ പേരിൽ എനിക്കെതിരെ കള്ളക്കേസും എടുത്തിരിക്കുന്നു. എനിക്ക് പൗരനെന്ന നിലയിൽ ലഭിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ നിന്നു കൊണ്ട് മറ്റൊരു സാഹചര്യത്തിൽ ഞാൻ പറഞ്ഞ വാക്കുകളെ ഇപ്പോഴത്തെ സാഹചര്യത്തോടെ കൂട്ടിവായിച്ചു കൊണ്ട് സിപിഎം അണികൾ നടത്തുന്ന കള്ളപ്രചരണം മനസ്സിലാക്കാൻ എനിക്കു സാധിക്കും. അവർക്കെന്ന രാഷ്ട്രീയമായോ മറ്റു നേരിടാൻ സാധിക്കാത്തതു കണ്ട് വ്യക്തിഹത്യ നടത്തിയും കായികവമായും നേരിടാൻ ശ്രമിക്കുന്നത് സ്വാഭാവികമാണ്.

സിപിഎമ്മിന്റെ ചരിത്രവും ഭൂമിശാസ്ത്രവും പരിശോധിച്ചാൽ വിമർശിക്കുന്നവരെ ശാരീരികമായി നേരിടുന്നത് പുത്തരിയുള്ള കാര്യമല്ല. 51 തവണ വെട്ടി ഒരുത്തനെ ഇല്ലാതാക്കിയത് സിപിഎമ്മിന്റെ വർത്തമാനകാല ചരിത്രത്തിലെ ഏറ്റവും തിളക്കമുള്ള കാര്യമാണ്. അതിപ്പോഴും തുടരുമ്പോൾ സോഷ്യൽ മീഡിയയിലൂടെ ഇവർ കൊലവിളി നടത്തിയാൽ എന്തിനാണ് അതിൽ അത്ഭുതപ്പെടുന്നത്. എന്നാൽ, ഇന്ത്യൻ ഭരണഘടനയും അഭിപ്രായ സ്വാതന്ത്ര്യവും ഒക്കെ കൃത്യമായി മനസ്സിലാക്കേണ്ട പൊലീസുകാർ അതിന്റെ പേരിൽ കള്ളക്കേസ് എടുക്കുമ്പോൾ അതിനെ എന്താണ് വിശേഷിപ്പിക്കണ്ടത്.

ഇന്ത്യൻ ശിക്ഷാനിയമം പരതിനോക്കിയിട്ടും എന്റെ നാവടക്കാൻ പറ്റിയ നിയമങ്ങളൊന്നും ഇല്ലാത്തതിനാൽ കേരളാ പൊലീസ് ആക്ടിലെ യാതൊരു ബന്ധവുമില്ലാത്ത രണ്ട് വകുപ്പുകളാണ് എനിക്ക് മേൽ ചാർത്തിയത്. എന്റെ പേരിൽ ചുമത്തിയ 118 ബി എന്ന വകുപ്പിൽ സർക്കാറിന്റെ അവശ്യ സർവീസുകൾ തടസ്സപ്പെടുത്തുന്നവർക്കെതിരെ നടപടി എടുക്കണം എന്നാണ്. അതായത്, പൊലീസും ഫയർഫോഴ്‌സും ആംബുലൻസും അടക്കം ദുരുപയോഗം ചെയ്യുന്നവർക്ക് വേണ്ടിയുള്ള കേസ്. ഇല്ലാത്ത വകുപ്പു ചുമത്തി എനിക്കെതിരെ കേസെടുക്കാം എന്നു കരുതിയാൽ അത് തെറ്റി. പൊലീസിന്റെ കേസ് പേടിച്ച് പോസ്റ്റു പിൻവലിക്കുകയും മാപ്പു പറയുകയും ചെയ്യുന്നവരെ എല്ലാവരും കണ്ടിട്ടുണ്ട്. എന്നാൽ, ഞാൻ അങ്ങനെ കരുതരുത്. കായികമായി നേരിടും എന്നു പറയുന്നവരുടെ കാലു പിടിക്കുന്നവരെയും നിങ്ങൾക്ക് പരിചയം ഉണ്ടാകും. എന്നാൽ, ഞങ്ങൾ അങ്ങനെയുള്ളവരാണെന്ന് നിങ്ങൾ കരുതരുത്..

ഇൻസ്റ്റന്റ് റെസ്‌പോൺസിന്റെ വീഡിയോ കാണാം:

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP