Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇവിടെയുണ്ടായിരുന്ന വീടൊക്കെ എവിടെപ്പോയി? അയൽപക്കത്തെ നാലുമനുഷ്യരെ തിരഞ്ഞ് നായയുടെ അലച്ചിൽ; ഉടമസ്ഥൻ വീടൊഴിഞ്ഞ് പോയതോടെ വിശക്കുമ്പോൾ ഭക്ഷണം തന്നിരുന്നവരെ കാണാനില്ല; നായയുടെ സങ്കടം കണ്ട് മനസ്സലിഞ്ഞ് ജില്ലാ കളക്ടറുടെ താലോലിക്കൽ; ഇവിടെല്ലാം ആളുകൾ താമസിച്ചിരുന്നോയെന്നും സാംബശിവറാവുവിന് അത്ഭുതം; ഉരുൾപൊട്ടൽ താറുമാറാക്കിയ വിലങ്ങാട് കുന്നിലെ കാഴ്ചകൾ

ഇവിടെയുണ്ടായിരുന്ന വീടൊക്കെ എവിടെപ്പോയി? അയൽപക്കത്തെ നാലുമനുഷ്യരെ തിരഞ്ഞ് നായയുടെ അലച്ചിൽ; ഉടമസ്ഥൻ വീടൊഴിഞ്ഞ് പോയതോടെ വിശക്കുമ്പോൾ ഭക്ഷണം തന്നിരുന്നവരെ കാണാനില്ല; നായയുടെ സങ്കടം കണ്ട് മനസ്സലിഞ്ഞ് ജില്ലാ കളക്ടറുടെ താലോലിക്കൽ; ഇവിടെല്ലാം ആളുകൾ താമസിച്ചിരുന്നോയെന്നും സാംബശിവറാവുവിന് അത്ഭുതം; ഉരുൾപൊട്ടൽ താറുമാറാക്കിയ വിലങ്ങാട് കുന്നിലെ കാഴ്ചകൾ

ടി.പി.ഹബീബ്

 കോഴിക്കോട്: ഉരുൾപൊട്ടലുണ്ടായ വിലങ്ങാട് കുന്നിലെ തകർന്ന വീടുകളും റോഡുകളും കണ തിരിച്ചിറങ്ങുന്നതിനിടെ അൽസേഷ്യൻ ഇനത്തിൽ പെട്ട നായ പ്രത്യേക രീതിയിൽ അലഞ്ഞു തിരിയുന്നതായി ശ്രദ്ധയിൽപ്പെട്ടു. ഉരുൾപൊട്ടൽ മൂലം വീടൊഴിഞ്ഞു പോയ ജോസ് വട്ടക്കുന്നുമ്മേലിന്റെ നായയായിരുന്നു അത്. നായയുടെ അയൽവാസിയായ നാല് പേരാണ് മരിച്ചത്. അവരുടെ വീടുകൾ തേടിയായിരുന്നു നായയുടെ അലച്ചിലെന്നും കണ്ട് നിൽക്കുന്ന ആർക്കും ബോധ്യപ്പെടും. നായയുടെ രീതി ശ്രദ്ധയിൽപെട്ട കലക്ടർ അതിനെ അടുത്തിരുത്തി ഏറെ സമയം താലോലിച്ചു. കൂടെയുണ്ടായിരുന്ന ഫോട്ടോ ഗ്രാഫറോട് നായയുടെ ഫോട്ടോ എടുത്ത് തനിക്ക് നൽകാനും കലക്ടർ ആവിശ്യപ്പെട്ടു.

'ഇവിടെ ആളുകൾ താമസിച്ചിരുന്നോ വിലങ്ങാട് ഉരുൾപൊട്ടലുണ്ടായ ആലിമൂലയിലെത്തിയ ജില്ലാ കലക്ടർ തന്റെ കൂടെ മലമുകളിലെത്തിയ ജനപ്രതിനിധികളോടായി കനത്ത ദുഃഖത്തോടെയും അത്ഭുതത്തോടെയും ചോദിച്ചു. ഇപ്പോഴും ഉരുൾപൊട്ടൽ ഭീതി നിലനിൽക്കുന്ന പ്രദേശത്ത് ദുഃഖ സാന്ദ്രമായ മുകത മാത്രമായിരുന്നു മറുപടി. രാവിലെ എട്ടേ കാലിനാണ് ജില്ലാ കലക്ടർ സാംബശിവറാവു വിലങ്ങാട് എത്തിയത്. വിലങ്ങാട് അങ്ങാടിയും തകർന്ന പാലവും കലക്ടർ നോക്കി കണ്ടു. ഉരുൾപൊട്ടലുണ്ടായ മല കയറാനായിരുന്നു കലക്ടറുടെ തീരുമാനം. ിറയെ ചെളിയും ചിതറി തെറിച്ച കല്ലുകളും വലിയ പാറക്കൂട്ടങ്ങളും നിറഞ്ഞ ഭാഗത്ത് കൂടെ കലക്ടർ നടന്ന് കയറി. മാപ്പലകയിൽ ദാസൻ അൽഭുതകരമായി രക്ഷപ്പെട്ട വീടായിരുന്നു ആദ്യം കണ്ടത്. ദാസന്റെ ഭാര്യ ഉരുൾപൊട്ടലിൽ വീട്ടിനുള്ളിൽ കുടുങ്ങി മരിച്ചിരുന്നു. ഇവിടെ വീടുണ്ടായിരുന്നുവെന്ന് കൂടെയുള്ളവർ പറഞ്ഞപ്പോൾ കലക്ടർ ദീർഘനിശ്വാസത്തോടെ കേട്ടിരുന്നു.

തുടർന്ന് ഉരുൾപൊട്ടലിന്റെ തുടക്ക സ്ഥലമെന്ന് കരുതുന്ന വിലങ്ങാട് പാലൂർ റോഡിന്റെ മുകൾ ഭാഗത്തും സംഘമെത്തി. റോഡിൽ കാൽനട യാത്ര പോലും ഏറെ അപകടം പിടിച്ച നിലയിലാണ്. മണ്ണിടിച്ചൽ ഭീഷണി നിലനിൽക്കുന്ന പ്രദേശം ഏറെ ഗുരുതരമായ അവസ്ഥയിലാണെന്ന് കലക്ടർക്ക് നേരിട്ട് ബോധ്യപ്പെട്ടു. ഇതോടെ ജില്ലാ കലക്ടർ അവിടെ നിന്നും വിലങ്ങാട് പ്രദേശത്തേക്ക് സൈന്യത്തിന്റെ സേവനം ആവശ്യപ്പെട്ടു. ഇക്കാര്യത്തിന് വേണ്ടി ഉന്നത കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടു. മണ്ണ് നീക്കുന്നതുമായി ബന്ധപ്പെട്ട് പ്രശ്നം മനസ്സിലാക്കാൻ ജിയോളജി മേധാവിയുമായുടെ മറ്റ് ഉന്നത ഉദ്യോഗസ്ഥരുടെയും സഹായം തേടി. ഭാഗികമായി തകർന്ന വീടുകളും പരിസരവും വ്യത്തിയാക്കാൻ ഊരാളുങ്കൽ സൊസൈറ്റിയുടെ സേവനവും തേടിയിട്ടുണ്ട്.

ഉരുൾപൊട്ടലിൽ മരിച്ചവരുടെ ബന്ധുക്കളെ കാണാൻ ജില്ലാ കലക്ടർസ്ഥലത്തെത്തിയപ്പോഴേക്കും കുടുംബം പള്ളിയിലേക്ക് പോയിരുന്നു.ഏറെ സമയം കഴിഞ്ഞ് മാത്രമേ കുടുംബം തിരിച്ച് വരികയുള്ളൂ എന്ന് കൂടെയുള്ളവർ കലക്ടറോടായി പറഞ്ഞു. എന്നാൽ കുടുംബം പ്രാർത്ഥന നടത്തുന്ന കുടുംബക്കല്ലറയിൽ പോകാമെന്ന് കലക്ടർ തീരുമാനിച്ചു. കുടുംബത്തിന്റെ പ്രാർത്ഥനയിൽ ജില്ലാ കലക്ടറും ഏറെ സമയം പങ്കെടുത്തു. പ്രാർത്ഥന കഴിഞ്ഞതോടെ മരിച്ച കുറ്റിക്കാട്ടിൽ ബെന്നിയുടെ മാതാവ് ചിന്നമ്മയെ കെട്ടിപിടിച്ച് ആശ്വസിപ്പിച്ചു. സങ്കടപ്പെടരുതെന്നും എല്ലാ സഹായങ്ങളും ചെയ്യുമെന്നും ജില്ലാ കലക്ടർ ശവക്കല്ലറയിൽ വെച്ച് രണ്ട് കുടുംബത്തിനും ഉറപ്പ് നൽകി. കുടുംബകല്ലറയിൽ നടന്ന പ്രാർത്ഥനയിൽ, .കെ.വിജയൻ എംഎ‍ൽഎ,തഹസിദാൻ കെ.കെ.രവീന്ദ്രൻ,വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ.സി.ജയൻ,വാർഡ് മെമ്പർമാരായ തറോപ്പൊയിൽ രാജു അലക്സ്,എൻപി.വാസു,സ്ഥിരം സമിതി ചെയർമാന്മാരായ എം.കെ.മജീദ്,അഷ്റഫ് കൊറ്റാല,വില്ലേജ് ഓഫീസർ പി.പി.വിനോദൻ തുടങ്ങിയവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP