Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം: എസ്‌ഐ സാബുവിന് ജാമ്യം; പ്രോസിക്യൂഷന് കേസിൽ പിഴവുണ്ടായെന്ന് കോടതി; എസ്‌ഐക്ക് ജാമ്യം കിട്ടിയത് 40 ദിവസത്തിന് ശേഷം

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം: എസ്‌ഐ സാബുവിന് ജാമ്യം; പ്രോസിക്യൂഷന് കേസിൽ പിഴവുണ്ടായെന്ന് കോടതി; എസ്‌ഐക്ക് ജാമ്യം കിട്ടിയത് 40 ദിവസത്തിന് ശേഷം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി കൊലപാതകക്കേസിലെ ഒന്നാം പ്രതി എസ്‌ഐ കെ.എസ് സാബുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 40 ദിവസത്തിന് ശേഷമാണ് ഹൈക്കോടതി സാബുവിന് ജാമ്യം അനുവദിക്കുന്നത്. രണ്ട് ആൾ ജാമ്യത്തിന് പുറമേ 40,000 രൂപ ജാമ്യത്തുകയായി അടയ്ക്കുകയും വേണം. പ്രോസിക്യൂഷന് കേസിൽ പിഴവുകൾ സംഭവിച്ചുവെന്ന് ജാമ്യ ഉത്തരവിൽ ഹൈക്കോടതി പറഞ്ഞു.അഡ്വ.തോമസ് ജെ ആനക്കല്ലങ്കല് മുകേന്ന നൽകിയ ഹർജിയിലാണ് ജാമ്യം ലഭിച്ചത്.

മൂന്ന് മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ സാബു ഹാജരാകണമെന്നും കോടതി അറിയിച്ചു. എസ്‌പി അടക്കമുള്ളവർ അറിഞ്ഞാണ്, രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തതെന്നും ജയിലിലെത്തിക്കുന്നത് വരെ പരുക്ക് ഉണ്ടായിരുന്നില്ല എന്നുമായിരുന്നു എസ്‌ഐയുടെ ജാമ്യാപേക്ഷയിലെ പ്രധാന വാദം.

കസ്റ്റഡിയിൽ വച്ച് ക്രൂരമായ മർദ്ദനത്തിന് ഇരയായാണ് രാജ്കുമാർ മരിച്ചതെന്ന് രണ്ടാം പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നു. പോസ്റ്റുമോർട്ടത്തിൽ 22 പുതിയ പരുക്കുകൾ രാജ്കുമാറിന്റെ ശരീരത്തിൽ നിന്ന് തിരിച്ചറിയുകയും ചെയ്തിരുന്നു. അഡ്വ.തോമസ് ജെ ആനക്കല്ലുങ്കൽ മുഖേന നൽകിയ ഹർജിയിലാണ് ജാമ്യം ലഭിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP