Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തോട്ടിൽ ഒഴുക്കിൽപെട്ട രണ്ട് കുട്ടികളെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയ പ്രവാസി യുവാവ് കുഴഞ്ഞു വീണു മരിച്ചു; അബ്ദുൽ റസാഖിന്റെ ദാരുണാന്ത്യം അവധി കഴിഞ്ഞ് അടുത്തയാഴ്‌ച്ച ഗൾഫിലേക്ക് മടങ്ങിപ്പോകാനിരിക്കവേ; റസാഖിന്റെ അപ്രതീക്ഷിത മരണത്തിൽ കണ്ണീരിലാണ്ട് പല്ലാറുകാർ; രക്ഷാപ്രവർത്തനത്തിനിടെ വെള്ളക്കെട്ടിൽ വീണ് മരിച്ച ലിനുവിന് പിന്നാലെ സഹജീവികളുടെ ജീവന് വേണ്ടി സ്വന്തം ജീവത്യാഗം ചെയ്ത് മറ്റൊരു മനുഷ്യസ്‌നേഹിയും

തോട്ടിൽ ഒഴുക്കിൽപെട്ട രണ്ട് കുട്ടികളെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയ പ്രവാസി യുവാവ് കുഴഞ്ഞു വീണു മരിച്ചു; അബ്ദുൽ റസാഖിന്റെ ദാരുണാന്ത്യം അവധി കഴിഞ്ഞ് അടുത്തയാഴ്‌ച്ച ഗൾഫിലേക്ക് മടങ്ങിപ്പോകാനിരിക്കവേ; റസാഖിന്റെ അപ്രതീക്ഷിത മരണത്തിൽ കണ്ണീരിലാണ്ട് പല്ലാറുകാർ; രക്ഷാപ്രവർത്തനത്തിനിടെ വെള്ളക്കെട്ടിൽ വീണ് മരിച്ച ലിനുവിന് പിന്നാലെ സഹജീവികളുടെ ജീവന് വേണ്ടി സ്വന്തം ജീവത്യാഗം ചെയ്ത് മറ്റൊരു മനുഷ്യസ്‌നേഹിയും

മറുനാടൻ മലയാളി ബ്യൂറോ

തിരൂർ: പ്രളയരക്ഷാ പ്രവർത്തനത്തിനിടെ ജീവൻ വെടിഞ്ഞ സേവാഭാരതി പ്രവർത്തകൻ ലിനുവിന് പിന്നാലെ രക്ഷാദൗത്യത്തിനിടെ മറ്റൊരു ദാരുണ മരണവും. തിരൂരിലെ പല്ലാറിൽ തോട്ടിൽ ഒഴിക്കിൽ പെട്ട രണ്ട് കുട്ടികളെ രക്ഷപെടുത്തിയ യുവാവ് കുഴഞ്ഞു വീണു മരിച്ചു. ബി.പി അങ്ങാടി സ്വദേശിയും അജിതപ്പടിയിൽ താമസക്കാരനുമായ കൊണ്ടാപറമ്പിൽ അബ്ദുൽ റസാഖാണ് (38) ഒഴുക്കിൽപെട്ട് കുഴഞ്ഞുവീണ് മരിച്ചത്. ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് സംഭവം നടന്നത്. വീട്ടിൽ വെള്ളം കയറിയതുമൂലം ഇവർ പല്ലാറിലെ ഭാര്യാവസതിയിലേക്ക് തൽക്കാലം താമസം മാറിയിരുന്നു അബ്ദുൾ റസാഖും കുടുംബവും.

ഇതിന് സമീപത്തെ തോട്ടിൽ അബദ്ധത്തിൽ വീണ മകൻ അലാഹുദ്ദീനെയും ഭാര്യാസഹോദരന്റെ മകൻ നിഹാലിനെയും രക്ഷിച്ച് കരക്കെത്തിച്ചെങ്കിലും പിന്നീട് കുഴഞ്ഞുവീണ റസാഖ് വെള്ളത്തിൽ മുങ്ങി താഴുകയായിരുന്നു. നാട്ടുകാരും ബന്ധുക്കളും റസാഖിനെ ഉടനെ തിരൂർ മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒരാഴ്ച മുമ്പ് നടന്ന മകൾ ഷെഹാദിയയുടെ വിവാഹത്തിനായി അടുത്തിടെയാണ് റസാഖ് ദുബൈയിൽനിന്ന് എത്തിയത്. ഭാര്യ: നസീറ. മറ്റൊരു മകൻ: അൽ അമീൻ. മരുമകൻ: റെമീസ്. മൃതദേഹം തിരൂർ ജില്ല ആശുപത്രി മോർച്ചറിയിൽ.

റസാഖിന്റെ അപ്രതീക്ഷിത മരണം നാട്ടുകാരെ ശരിക്കു കണ്ണീരിലാഴ്‌ത്തിയിട്ടുണ്ട്. തിരുനാവായ പല്ലാറിൽ തോട്ടിലാണ് സംഭവം നടന്നത്. മകൻ അലാഹുദ്ദീനെയും ഭാര്യാസഹോദരന്റെ മകൻ നിഹാലിനെയും രക്ഷിച്ചതിന് ശേഷമായിരുന്നു റസാഖിന്റെ ദാരുണാന്ത്യം. മരണമുഖത്തുനിന്ന് കുട്ടികളെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയതിനുശേഷം റസാഖ് കുഴഞ്ഞുവീഴുകയായിരുന്നു. ഒരാഴ്ച മുമ്പുനടന്ന മകൾ ഷെഹാദിയയുടെ വിവാഹത്തിന് ദിവസങ്ങൾക്കുമുമ്പ് വിദേശത്ത് നിന്നെത്തിയതായിരുന്നു റസാഖ്. എന്നാൽ, കനത്ത മഴയിൽ അജിതപ്പടിയിലെ വീട്ടിൽ വെള്ളം കയറിയതോടെ റസാഖും കുടുംബവും പല്ലാറിലെ ഭാര്യവീട്ടിലേക്ക് താമസം മാറ്റുകയായിരുന്നു.

ദുബൈയിൽ സ്‌കൂൾ ബസിലെ ജീവനക്കാരനായ റസാഖ് വിശാലമായ സുഹൃദ് ബന്ധങ്ങളുള്ള വ്യക്തിയാണ്. ഇത്തവണ പ്രളയത്തിൽ രക്ഷാപ്രവർത്തിനിടെ മരിക്കുന്ന രണ്ടാമത്തെ വ്യക്തിയാണ് അബുൾ റസാഖ്. നേരത്തെ ചെറുവണ്ണൂർ സ്വദേശി ലിനുവാണ് രക്ഷാപ്രവർത്തനത്തിനിടെ ശനിയാഴ്‌ച്ച മരിച്ചത്. ചാലിയാർ കരകവിഞ്ഞ് ഒറ്റപ്പെട്ടുപോയ ഭാഗത്ത് രക്ഷാപ്രവർത്തനത്തിന് പോയപ്പോഴാണ് ലിനു വെള്ളക്കെട്ടിൽ വീണ് അപകടത്തിൽ പെടുന്നത്. യുവാക്കൾ രണ്ടു സംഘമായി 2 തോണികളിൽ പോയത്. ഇരുസംഘവും ലിനു അടുത്ത തോണിയിലുണ്ടാവുമെന്നു കരുതി. തിരികെ വന്നപ്പോഴാണ് യുവാവിനെ കാണാനില്ലെന്നറിഞ്ഞത്. ബന്ധുവീടുകളിൽ അന്വേഷിച്ചു. തുടർന്ന്, അഗ്‌നിരക്ഷാസേന നടത്തിയ തിരച്ചിലിലാണ് മൃതദേഹം ലഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP