Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രിയങ്കാ ഗാന്ധി സോൻഭദ്രയിലെത്തി കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദർശിച്ചതോടെ നിറവേറുന്നത് കഴിഞ്ഞ മാസം ഗ്രാമവാസികൾക്ക് നൽകിയ വാക്ക്; അവർക്കു വേണ്ടി മരിക്കാനും തയ്യാറായി എത്തിയ എഐസിസി ജനറൽ സെക്രട്ടറിക്ക് ഇത്തവണ വിലക്ക് ഏർപ്പെടുത്താതെ ഭരണകൂടം; കൂട്ടക്കൊലയുടെ ഉത്തരവാദിത്തം കോൺഗ്രസിനെന്ന ആരോപണം ആവർത്തിച്ച് ബിജെപി

പ്രിയങ്കാ ഗാന്ധി സോൻഭദ്രയിലെത്തി കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദർശിച്ചതോടെ നിറവേറുന്നത് കഴിഞ്ഞ മാസം ഗ്രാമവാസികൾക്ക് നൽകിയ വാക്ക്; അവർക്കു വേണ്ടി മരിക്കാനും തയ്യാറായി എത്തിയ എഐസിസി ജനറൽ സെക്രട്ടറിക്ക് ഇത്തവണ വിലക്ക് ഏർപ്പെടുത്താതെ ഭരണകൂടം; കൂട്ടക്കൊലയുടെ ഉത്തരവാദിത്തം കോൺഗ്രസിനെന്ന ആരോപണം ആവർത്തിച്ച് ബിജെപി

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ഒടുവിൽ പ്രിയങ്ക സോൻഭദ്രയിൽ എത്തി. കഴിഞ്ഞ മാസം കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്ക് നൽകിയ വാക്ക് പാലിക്കാൻ. ഗ്രാമമുഖ്യനും സംഘവും 10 ആദിവാസികളെ വെടിവച്ചുകൊന്ന ഉത്തർപ്രദേശിലെ സോൻഭദ്രയിലെ ഉംഭാ ഗ്രാമം എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി സന്ദർശിച്ചു. കഴിഞ്ഞ മാസം സ്ഥലത്തെത്തിയ പ്രിയങ്കയെ ഗ്രാമത്തിലേക്കു കയറ്റാതെ പൊലീസ് തടഞ്ഞിരുന്നു. പിന്നാലെ, വഴിയിൽ കുത്തിയിരുന്ന പ്രിയങ്ക രാത്രി പൊലീസ് കസ്റ്റഡിയിൽ കഴിഞ്ഞ ശേഷമാണു ഡൽഹിക്കു മടങ്ങിയത്. ഗ്രാമത്തിലേക്കു താൻ വീണ്ടുമെത്തുമെന്ന് അവർ അന്നു പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ മാസം 20ന് സ്ഥലം സന്ദർശിക്കാനെത്തിയ പ്രിയങ്കയെ തടഞ്ഞുവച്ച യുപി പൊലീസ് മിർസാപുർ ഗെസ്റ്റ് ഹൗസിലാക്കിയിരുന്നു. സ്വന്തം ജാമ്യത്തിൽ മടങ്ങിപ്പോകാമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചെങ്കിലും പ്രിയങ്ക വഴങ്ങിയില്ല.ഗെസ്റ്റ് ഹൗസിലേക്കുള്ള ജലവിതരണവും വൈദ്യുതിബന്ധവും അധികൃതർ തടസ്സപ്പെടുത്തിയെങ്കിലും രാത്രി അവിടെത്തന്നെ തുടരുകയായിരുന്നു. 70 കിലോമീറ്റർ അകലെയുള്ള സോനാഭദ്രയിൽ നിന്ന് 7 സ്ത്രീകളടക്കം 12 ഗ്രാമീണരാണ് ഇതിനെ തുടർന്ന് പ്രിയങ്കയെ കാണാനെത്തിയത്. അവരെ ആശ്വസിപ്പിച്ച പ്രിയങ്ക, അവർക്കു വേണ്ടി ജയിലിൽ പോകാൻ തയാറാണെന്നും പറഞ്ഞിരുന്നു.

ജമ്മു കശ്മീരിനെ കേന്ദ്രഭരണ പ്രദേശങ്ങളാക്കാൻ സർക്കാർ സ്വീകരിച്ച മാർഗം ഭരണഘടനയ്ക്കും ജനാധിപത്യത്തിനും വിരുദ്ധമാണെന്നു പ്രിയങ്ക പറഞ്ഞു. ഇക്കാര്യത്തിൽ കോൺഗ്രസിനുള്ളിൽ അഭിപ്രായ വ്യത്യാസമില്ലെന്നും അവർ പറഞ്ഞു.ഉത്തർപ്രദേശിലെ സോൻഭദ്രയിൽ ജൂലൈ 17ന് ഭൂമിയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നുണ്ടായ വെടിവെപ്പിൽ 10 കർഷകരാണ് കൊല്ലപ്പെട്ടത്. ഗ്രാമത്തലവനും കൂട്ടാളികളുമാണ് വെടിവെപ്പ് നടത്തിയത്. 21 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

കൂട്ടക്കൊലയിൽ യു.പി സർക്കാർ ആദ്യം നടപടിയൊന്നും കൈക്കൊണ്ടിരുന്നില്ല. പ്രിയങ്ക എത്തിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സോൻഭദ്ര സന്ദർശിക്കാനും ഇരകളുടെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിക്കാനും തയാറായത്. ഇരകളുടെ കുടുംബത്തിന് പ്രിയങ്ക ഗാന്ധി പ്രഖ്യാപിച്ച സഹായധനം കോൺഗ്രസ് കൈമാറിയിരുന്നു.

അതേസമയം, സോൻഭദ്ര കൂട്ടക്കൊലക്ക് കാരണം കോൺഗ്രസാണെന്ന് ബിജെപി വീണ്ടും ആരോപിച്ചു. തർക്കമുണ്ടായ ഭൂമി മുമ്പ് വ്യക്തികൾക്ക് വിറ്റത് കോൺഗ്രസാണെന്നാണ് ആരോപിക്കുന്നത്. 'രാഷ്ട്രീയ വിനോദസഞ്ചാരം' പ്രിയങ്ക ഗാന്ധി നിർത്തണമെന്നും ബിജെപി വക്താവ് രാകേഷ് ത്രിപാദി പറഞ്ഞു. സന്ദർശനം വെറും നാടകമാണെന്നും ബിജെപി ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP