Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വിസിറ്റിങ് വിസയിൽ ആളുകളെ വിദേശത്തേക്ക് ജോലിക്കായി കയറ്റി വിടുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് നോർക്ക റൂട്ട്‌സ്; ഒമാനിൽ എത്തി ദുരിത അനുഭവിക്കുന്നവരിൽ പലരും വിസക്കായി നൽകിയത് ലക്ഷങ്ങൾ; തട്ടിപ്പിനിരയാകരുതെന്നും മുന്നറിയിപ്പ്

വിസിറ്റിങ് വിസയിൽ ആളുകളെ വിദേശത്തേക്ക് ജോലിക്കായി കയറ്റി വിടുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് നോർക്ക റൂട്ട്‌സ്; ഒമാനിൽ എത്തി ദുരിത അനുഭവിക്കുന്നവരിൽ പലരും വിസക്കായി നൽകിയത് ലക്ഷങ്ങൾ; തട്ടിപ്പിനിരയാകരുതെന്നും മുന്നറിയിപ്പ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലക്ഷങ്ങൾ വാങ്ങി സന്ദർശക വിസയിൽ ഒമാനിലേക്ക് ആളുകളെ ജോലിക്കായി കയറ്റി വിടുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി നോർക്ക റൂട്ട്‌സ്. ഇത്തരത്തിൽ സന്ദർശക വീസയിൽ ജോലി കിട്ടുമെന്ന വാഗ്ദാനത്തിൽ വഞ്ചിക്കപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചുവരുന്നതായി നോർക്ക റൂട്ട്‌സ് ചൂണ്ടിക്കാട്ടുന്നു. കുടുംബ വീസയിലോ, ടൂറിസ്റ്റ് വീസയിലോ ട്രാവൽ ഏജൻസികൾ മുഖേന ഒമാനിൽ എത്തി നിർമ്മാണ തൊഴിലിലും മറ്റും ഏർപ്പെടുത്തുകയും പിന്നീട് ശമ്പളം കിട്ടാതെ വരികയും ചെയ്യുന്ന നിരവധി സംഭവങ്ങൾ അടുത്തകാലത്തായി നടക്കുന്നു. വിസിറ്റിങ് വീസ വഴി എത്തിയാൽ ജോലി ഉണ്ടാകില്ലെന്നുള്ളകാര്യം മറച്ച് വച്ച് ലക്ഷങ്ങൾ കൈപ്പറ്റിയാണ് ട്രാവൽ ഏജൻസികൾ സന്ദർശക വീസ നൽകുന്നതെന്നും നോർക്ക അധികൃതർ പറഞ്ഞു.

സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ഇത്തരത്തിൽ തട്ടിപ്പിന് ഇരയാകുന്നെങ്കിലും ആരും തന്നെ പരാതിപ്പെടാറില്ല എന്നതാണ് വസ്തുത. ഏതാനും ആഴ്ചകൾക്കോ, ഒരു മാസത്തേയ്‌ക്കോ ലഭിക്കുന്ന സന്ദർശക വീസയുടെ കാലാവധി കഴിഞ്ഞാൽ ഓരോ ദിവസവും 10 ഒമാനി റിയാൽ (ഏകദേശം 1800 രൂപ) പിഴ അടയ്‌ക്കേണ്ടതായിട്ടുണ്ട്. പണവും പാസ്‌പോർട്ടും കയ്യിലില്ലാത്തതിനാൽ പലരും കിടക്കാൻ സ്ഥലമില്ലാതെ പൊതു പാർക്കുകളിലും മറ്റും കിടക്കേണ്ട സാഹചര്യം ഉണ്ടാവാറുണ്ട്. ആയതിനാൽ സന്ദർശക വീസയിൽ ഒമാനിൽ പോകുമ്പോൾ ജോലി കിട്ടില്ല എന്ന കാര്യം ഇത്തരത്തിൽ പോകുന്നവർ ശ്രദ്ധിക്കണമെന്നും തട്ടിപ്പിനിരയാകരുതെന്നും നോർക്ക റൂട്ട്‌സ് ചീഫ് എക്‌സി ക്യൂട്ടീവ് ഓഫിസർ അറിയിച്ചു.

ഉയർന്ന ശമ്പളം വാഗ്ദാനം നൽകിയാണ് ചില ഏജൻസികൾ പണം വാങ്ങി ആളുകളെ കയറ്റിവിടുന്നത്. എന്നാൽ, അവിടെ എത്തുമ്പോൾ മാത്രമാണ് പലരും ചതി മനസ്സിലാക്കുക. പലരും പിന്നീട് അവിടെ അനധികൃതമായി തൊഴിൽ ചെയ്യാൻ നിർബന്ധിതരാകുകയോ ദുരിതം അനുഭവിക്കുകയോ ചെയ്യും. ജീവകാരുണ്യ പ്രവർത്തകരുടെ ഇടപെടലിലൂടെയും മറ്റുമാണ് പലരും തിരികെ എത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP