Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കള്ളക്കേസിൽ കുരുക്കിയതോടെ നഷ്ടമായത് കുടുംബത്തിന്റെ ഏകവരുമാന മാർഗമായ ജോലി; അനിൽകുമാർ ആക്രമിക്കപ്പെടുന്ന ദിവസം സ്ഥലത്തില്ലാതിരുന്നിട്ടും കേസിൽ പ്രതി ചേർത്തത് മുൻവൈരാഗ്യം നിമിത്തം; നീതി തേടി ഒരു കുടുംബം അലയുന്നതിങ്ങനെ

കള്ളക്കേസിൽ കുരുക്കിയതോടെ നഷ്ടമായത് കുടുംബത്തിന്റെ ഏകവരുമാന മാർഗമായ ജോലി; അനിൽകുമാർ ആക്രമിക്കപ്പെടുന്ന ദിവസം സ്ഥലത്തില്ലാതിരുന്നിട്ടും കേസിൽ പ്രതി ചേർത്തത് മുൻവൈരാഗ്യം നിമിത്തം; നീതി തേടി ഒരു കുടുംബം അലയുന്നതിങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കള്ളക്കേസിൽ കുരുക്കിയതിനെ തുടർന്ന് യുവാവിന് നഷ്ടമായത് ഉപജീവന മാർഗവും. അടിപിടി മോഷണക്കേസിൽ പ്രതിയായതിന്റെ പേരിൽ തൂത്തുക്കുടിയിലെ കോഫി ഹൗസിലെ ജോലിയും നഷ്ടമായിരിക്കുകയാണ് ആറ്റൂർ അയിക്കര ഭവനിൽ ജലജയുടെ മകൻ അഖിൽജോസ് എന്ന 23കാരന്. കഴിഞ്ഞ 28ന് തവരുകോണം ആറ്റരികത്തുവീട്ടിൽ അനിൽകുമാർ തവരുകോണം ക്ഷേത്രത്തിനു സമീപത്ത് ആക്രമണത്തിനിരയായി. ഇതു സംബന്ധിച്ച പരാതിയിലാണ് മുൻവിരോധം കാരണം അഖിലിന്റെ പേരും വാദി ഉൾപ്പെടുത്തിയത്. സംഭവം നടക്കുന്ന സമയം അഖിൽ തമിഴ്‌നാട്ടിലെ മഞ്ഞാലും മൂട്ടിൽ സുഹൃത്തിന്റെ വീട്ടിലായിരുന്നുവെന്ന് പരാതിക്കാർ പറയുന്നു.

പരാതിയെ തുടർന്നാണ് നിരപരാധിയും സ്ഥലത്തില്ലാതിരുന്നതുമായ യുവാവിനെ ആര്യങ്കോട് എസ്‌ഐ കള്ളക്കേസിൽകുരുക്കി ജയിലിലാക്കിയത്. തുത്തുക്കുടിയിലെ കോഫി ഹൗസ് ജീവനക്കാരനായ അഖിലിന് ഇതുകാരണം ജോലിയും നഷ്ടമായി. പിതാവിന്റെ മരണശേഷം അമ്മയും സഹോദരിയും അടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാനം അഖിലിന്റെ ശമ്പളമായിരുന്നു.

സ്ഥലത്തില്ലായിരുന്നുവെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പരാതിക്കാർ ശേഖരിച്ചിട്ടുണ്ട്. അനിൽകുമാറിനെ മർദിക്കുകയും മാലപിടിച്ചുപറിക്കുകയും ചെയ്തുവെന്നാണ് കേസ്. അഖിലിനെ വീട്ടിൽനിന്നും പിടികൂടി കോടതിയിലെത്തിച്ച് പൊലീസ് റിമാൻഡ് ചെയ്തു. ഇപ്പോൾ ജാമ്യത്തിലാണ്.

ആവശ്യമായ പ്രാഥമിക അന്വേഷണം നടത്താതെ ചെയ്യാത്തകുറ്റത്തിന് മകനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച പൊലീസ് നടപടിക്കെതിരെ അഖിലിന്റെ അമ്മ ജലജ ഡിജിപിക്ക് പരാതി നൽകി. ഇതിന്റെ അന്വേഷണം ആരംഭിച്ചു. എന്നാൽ പരാതിക്കാരനും സാക്ഷികളും അഖിൽജോസ് സംഭവത്തിൽ ഉൾപ്പെട്ടിരുന്നു വെന്ന് മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പ്രതിചേർത്തതും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയതെന്നും ആര്യങ്കോട് പൊലീസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP