Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിങ്ങൾ ചെങ്ങന്നൂർക്കാരല്ലേ, പിന്നെങ്ങനെ പണം വാങ്ങും എന്ന് ഹോട്ടലുടമ ജിതേഷ്; നിങ്ങ എന്ത് മൻസമ്മാരാടോ എന്ന് ചെങ്ങന്നൂർക്കാരൻ ഷോഫിൻ; നിലമ്പൂരിലേക്ക് സഹായവുമായി പോയ പത്തംഗ സംഘത്തിന് മഞ്ചേരിയിലെ രസം ഹോട്ടലുടമ നൽകിയത് സൗജന്യ ഭക്ഷണം

നിങ്ങൾ ചെങ്ങന്നൂർക്കാരല്ലേ, പിന്നെങ്ങനെ പണം വാങ്ങും എന്ന് ഹോട്ടലുടമ ജിതേഷ്; നിങ്ങ എന്ത് മൻസമ്മാരാടോ എന്ന് ചെങ്ങന്നൂർക്കാരൻ ഷോഫിൻ; നിലമ്പൂരിലേക്ക് സഹായവുമായി പോയ പത്തംഗ സംഘത്തിന് മഞ്ചേരിയിലെ രസം ഹോട്ടലുടമ നൽകിയത് സൗജന്യ ഭക്ഷണം

മറുനാടൻ മലയാളി ബ്യൂറോ

ചെങ്ങന്നൂർ: പ്രളയദുരിതം അനുഭവിക്കുന്നവർക്ക് സഹായവുമായെത്തിയ ചെറുപ്പക്കാർക്ക് സൗജന്യമായി ഭക്ഷണം നൽകി ഹോട്ടലുടമ. തന്റെ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ച പത്തംഗ സംഘം നിലമ്പൂരിലേക്ക് സഹായവുമായി എത്തിയവരാണ് എന്നറിഞ്ഞതോടെ മഞ്ചേരിയിലെ ഹോട്ടലുടമ പണം വാങ്ങാൻ തയ്യാറായില്ല. പ്രകൃതി സംഹാരതാണ്ഡവമാടിയ നിലമ്പൂരിലെ ദുരിതബാധിതർക്കു സഹായഹസ്തവുമായി പോയവരാണു ചെങ്ങന്നൂർ പുത്തൻതെരുവ് ന്യൂ സ്ട്രീറ്റ് ബോയ്‌സിലെ പത്തംഗസംഘം.

മഞ്ചേരി തൃക്കലങ്ങോട് 32 ലെ രസം ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയ അനുഭവം സംഘാംഗമായ ഷോഫിൻ സി.ജോൺ സമൂഹമാധ്യമത്തിൽ പങ്കു വയ്ക്കുകയായിരുന്നു. 10 പേർ ഭക്ഷണം കഴിച്ച ശേഷം ബിൽ ചോദിച്ചപ്പോഴാണു ഹോട്ടലുടമ ജിതേഷിന്റെ മാസ് മറുപടി 'നിങ്ങൾ ചെങ്ങന്നൂർക്കാരല്ലേ, ഞങ്ങളെ സഹായിക്കാനെത്തിയവരല്ലേ, പിന്നെങ്ങനെ പണം വാങ്ങും'.

സംഘം സഞ്ചരിച്ച വണ്ടിയുടെ പേര് ചെങ്ങന്നൂർക്കാരൻ എന്നു കണ്ടു വിശേഷങ്ങൾ തിരക്കിയപ്പോഴാണു സഹായവുമായി എത്തിയതാണെന്നു ഹോട്ടലുടമയ്ക്കു മനസിലായത്. നിങ്ങ എന്ത് മൻസമ്മാരാഡോ ? എന്ന തലക്കെട്ടിൽ ഷോഫിൻ ഹോട്ടലിലെ അനുഭവം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തു മണിക്കൂറുകൾക്കുള്ളിൽ നൂറുകണക്കിനു പേരാണു ഷെയർ ചെയ്തത്. ന്യൂ സ്ട്രീറ്റ് ബോയ്‌സിലെ റിത്തു, ജിബു എബിൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നിലമ്പൂരിലേക്കു സഹായത്തിനായുള്ള വിഭവസമാഹരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP