Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മഴക്കെടുതി കൂടുതൽ മരണങ്ങൾക്ക് കാരണമായ സംസ്ഥാനങ്ങളിൽ കേരളം രണ്ടാം സ്ഥാനത്ത്; മൂന്ന് വർഷത്തിനുള്ളിൽ മരണപ്പെട്ടത് 813 പേർ; ഏറ്റവും കൂടുതൽ മരണം രേഖപ്പെടുത്തിയത് 2017-18 കാലയളവിൽ

മഴക്കെടുതി കൂടുതൽ മരണങ്ങൾക്ക് കാരണമായ സംസ്ഥാനങ്ങളിൽ കേരളം രണ്ടാം സ്ഥാനത്ത്; മൂന്ന് വർഷത്തിനുള്ളിൽ മരണപ്പെട്ടത് 813 പേർ; ഏറ്റവും കൂടുതൽ മരണം രേഖപ്പെടുത്തിയത് 2017-18 കാലയളവിൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പ്രളയവും മഴക്കെടുതിയും കാരണം രാജ്യത്ത് ഏറ്റവും കൂടുതൽ ജീവൻ നഷ്ടമായ രണ്ട് സംസ്ഥാനങ്ങളിലൊന്നായി കേരളം. ആദ്യ സ്ഥാനത്ത് ബീഹാറാണ് ഉള്ളത്. 2016 മുതൽ ഓഗസ്റ്റ് 12 വരെ മഴയിൽ 813 പേർ മരിച്ചെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്. കഴിഞ്ഞ പ്രളയകാലത്തായിരുന്നു മരണസംഖ്യ ഇത്രയും ഉയർന്നത്. ഇതടക്കം 2018-19 കാലയളവിൽ 477 പേർ മരിച്ചപ്പോൾ 2016-17 കാലയളവിൽ 48 പേരും 2017-18 വർഷത്തിൽ 221 പേരും മരണപ്പെട്ടു. 2019-20 ൽ ജൂലൈ വരെ 10 പേർ മരിച്ചു. പിന്നാലെ ഇതുവരെ 87 പേർ മരിച്ചെന്നാണ് കേന്ദ്രത്തിനു ലഭിച്ച കണക്ക്. ബിഹാറിൽ കൂടുതൽ നാശം 2017-18 ൽ ആയിരുന്നു. 649 പേരാണ് ബീഹാറിൽ ഈ സമയത്ത് മരണപ്പെട്ടത്. ഈ കാലയളവിൽ കേരളത്തിൽ 7 ലക്ഷത്തോളം വീടുകൾക്കു നാശം സംഭവിച്ചു.

2016 മുതൽ 2019 വരെയുള്ള മഴമരണക്കണക്ക് എടുത്താൽ ഈ മൂന്ന് വർഷത്തിനുള്ളിൽ കേരളത്തിൽ മരിച്ചത് 726 പേരായിരുന്നു. ഈ വർഷത്തെ കണക്കുകൾ കൂടി എടുത്താൽ 813 എന്ന സംഖ്യയിലേക്ക് അത് ഉയരും. ഈ വർഷം 87 പേരാണ് മരണപ്പെട്ടത്. ഏറ്റവും കുറവ് മരണം രേഖപ്പെടുത്തിയിരിക്കുന്നത് കർണാടകയിലാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP