Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭാര്യയെ ചേർത്ത് നിർത്തി ഹിന്ദിയിലെ റൊമാന്റിക് ഗാനത്തിന് ചുവടുവച്ച് കെജിഎഫ് താരം യഷ്; കൈയടികളുമായി കാണികളും; സോഷ്യൽമീഡിയിയൽ വൈറലായി മാറുന്ന തെന്നിന്ത്യൻ താരത്തിന്റെ വിഡിയോ കാണാം

ഭാര്യയെ ചേർത്ത് നിർത്തി ഹിന്ദിയിലെ റൊമാന്റിക് ഗാനത്തിന് ചുവടുവച്ച് കെജിഎഫ് താരം യഷ്; കൈയടികളുമായി കാണികളും; സോഷ്യൽമീഡിയിയൽ വൈറലായി മാറുന്ന തെന്നിന്ത്യൻ താരത്തിന്റെ വിഡിയോ കാണാം

സ്വന്തം ലേഖകൻ

കെ.ജി.എഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് യഷ്. കേരളത്തിലടക്കം യഷിനു നിരവധി ആരാധകരാണ് ഇപ്പോൾ ഉള്ളത്. നടന് ഏആരാധകരെ നേടിക്കൊടുത്ത കെജിഎഫ് 2വിനായി കാത്തിരിക്കുകയാണ് ആരാധകരും. ഇതിനിടെയിലാണ് യഷിന്റെ ഭാര്യ രാധിക പണ്ഡിറ്റ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ ആണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായി മാറുന്നത്.

'ഗലി ഗലി മേം..' എന്ന ഗാനത്തിനൊപ്പം താരവും ഭാര്യയും ചുവട് വയ്ക്കുന്ന വീഡിയോ ആണിത്. 'ഞാൻ ഇപ്പോഴും നിന്റെ ഈണങ്ങൾക്കൊത്ത് ചുവട് വയ്ക്കുകയാണ്' എന്നാണ് രാധിക വീഡിയോക്കൊപ്പം കുറിച്ചിരിക്കുന്നത്. ഭാര്യയെ ചേർത്ത് നിർത്തി നൃത്തച്ചുവടുകൾ ചെയ്യിക്കുന്ന യഷാണി വീഡിയോയിലുള്ളത്.

കെജിഎഫ് ചാപ്റ്റർ 2വിന്റെ തിരക്കുകളിലാണ് താരം. ബോളിവുഡ് താരം സഞ്ജയ് ദത്തും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കെജിഎഫ് ചാപ്റ്റർ വണ്ണിന് മികച്ച ആക്ഷൻ ചിത്രത്തിനുള്ള ദേശീയ പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്.

2016 ലായിരുന്നു യഷ് രാധികയെ വിവാഹം ചെയ്തത്. യഷ്-രാധിക പണ്ഡിറ്റ് ദമ്പതികൾക്ക് 2018 ലാണ് കുഞ്ഞു പിറന്നത്.മകളുടെ ചിത്രം ആരാധകർക്കായി യഷും രാധികയും അക്ഷയത്രിതീയ ദിനത്തിൽ പുറത്ത് വിട്ടിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP