Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആവശ്യമുള്ള ചാനൽ തിരഞ്ഞെടുക്കാൻ കഴിയുന്ന രീതിയിൽ 'ട്രായ്' പുതിയ ആപ്പ് വികസിപ്പിക്കുന്നു; ഉപയോക്താക്കൾക്ക് കൂടുതൽ സ്വാതന്ത്യം നൽകുന്നതിനായാണ് പുതിയ പരിഷ്‌കാരം; ആപ്പ് ഒരു മാസത്തിനുള്ളിൽ പുറത്തിറങ്ങും

ആവശ്യമുള്ള ചാനൽ തിരഞ്ഞെടുക്കാൻ കഴിയുന്ന രീതിയിൽ 'ട്രായ്' പുതിയ ആപ്പ് വികസിപ്പിക്കുന്നു; ഉപയോക്താക്കൾക്ക് കൂടുതൽ സ്വാതന്ത്യം നൽകുന്നതിനായാണ് പുതിയ പരിഷ്‌കാരം; ആപ്പ് ഒരു മാസത്തിനുള്ളിൽ പുറത്തിറങ്ങും

മറുനാടൻ മലയാളി ബ്യൂറോ

മുബൈ: ടെലികോം റഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ പുതിയ 'ആപ്ലിക്കേഷൻ' വികസിപ്പിക്കുന്നു. ടെലിവിഷൻ ചാനൽ തിരഞ്ഞെടുക്കുന്നതിൽ ഉപയോക്താക്കൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാനായാണ് ആപ്പ് വികസിപ്പിക്കുന്നത്. ഇപ്പോഴുള്ള സംവിധാനം വന്നിട്ട് മാസങ്ങളായെങ്കിലും അതുപയോഗിച്ച് ചാനൽ തിരഞ്ഞെടുക്കാൻ ഭൂരിഭാഗം ഉപയോക്താക്കൾക്കും കഴിയുന്നില്ല. ചില കേബിൾ, ഡി.ടി.എച്ച്. കമ്പനികൾ 'ട്രായ്' നിർദേശിച്ചപ്രകാരം ചാനലുകൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉപയോക്താക്കൾക്ക് ഇതു വരെയും നൽകിയിട്ടില്ല. ഇതിനെ തുടർന്ന് ഈ സംവിധാനത്തിനെതിരേ ആയിരക്കണക്കിനു പരാതികളാണ് 'ട്രായി'ക്കു ലഭിച്ചത്. ഇതോടെയാണ് പുതിയ 'ആപ്പ്' വികസിപ്പിക്കാൻ തീരുമാനിച്ചത്.

ഉപഭോക്താവിന് ആവശ്യമുള്ള ചാനൽമാത്രം ഏളുപ്പത്തിൽ തിരഞ്ഞെടുക്കാൻ കഴിയുന്ന രീതിയിലായിരിക്കും 'ആപ്പ്' വികസിപ്പിക്കുക. ആവശ്യമായ വിവരങ്ങൾ 'ആപ്പ്' നിർമ്മിക്കുന്ന കമ്പനിക്ക് കൈമാറണമെന്ന് കേബിൾ, ഡി.ടി.എച്ച്. കമ്പനികൾക്ക് 'ട്രായ്' നിർദ്ദേശം നൽകിയിട്ടുണ്ട്. 'ആപ്പി'ന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ ഓഗസ്റ്റ് 22-നുമുമ്പ് അറിയിക്കാനും ഈ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പല കമ്പനികളും എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് റി്‌പ്പോർട്ടുകൾ. പുതിയ 'ആപ്പ്' വരുന്നതോടെ ഇപ്പോഴുള്ള നിയന്ത്രണം കേബിൾ, ഡി.ടി.എച്ച്. കമ്പനികൾക്ക് നഷ്ടപ്പെടുമോ എന്നാണ് കമ്പനികളുടെ ആശങ്ക.

മൂന്നാമതൊരു കമ്പനിയുടെ 'ആപ്പ്' ഉപയോഗിക്കുമ്പോൾ ഉപഭോക്താക്കളുടെ വിവരങ്ങളെല്ലാം അവർക്ക് അറിയാൻ കഴിയുമെന്ന് ചൂണ്ടിക്കാട്ടിയാണ് പല കമ്പനികളും ഇതിനെ എതിർക്കുന്നത്. അതേസമയം, ഒരു മാസത്തിനുള്ളിൽ ആപ്ലിക്കേഷൻ പുറത്തിറക്കാനുള്ള ശ്രമമാണ് 'ട്രായ്' നടത്തുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP