Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തകർപ്പൻ സ്പീഡുമായി റിലയൻസിന്റെ ജിയോ ഫൈബർ എത്തുമെന്ന വാർത്തയ്ക്കൊപ്പം മുഖ്യമായി ഓർക്കേണ്ടതെന്തൊക്കെയെന്ന് അറിയുമോ; സെറ്റ് ടോപ് ബോക്സിൽ എന്തൊക്കെയുണ്ട് ? ജിയോ ഹോളോ ബോർഡ് എന്നാൽ എന്ത് ? ഉത്തരങ്ങളിതാ

തകർപ്പൻ സ്പീഡുമായി റിലയൻസിന്റെ ജിയോ ഫൈബർ എത്തുമെന്ന വാർത്തയ്ക്കൊപ്പം മുഖ്യമായി ഓർക്കേണ്ടതെന്തൊക്കെയെന്ന് അറിയുമോ; സെറ്റ് ടോപ് ബോക്സിൽ എന്തൊക്കെയുണ്ട് ? ജിയോ ഹോളോ ബോർഡ് എന്നാൽ എന്ത് ? ഉത്തരങ്ങളിതാ

മറുനാടൻ ഡെസ്‌ക്‌

ഈ വർഷം സെപ്റ്റംബർ അഞ്ചിന് റിലയൻസിന്റെ ജിയോ ജിഗാ ഫൈബർ എത്തുന്നുവെന്ന വാർത്തയ്ക്ക് പിന്നാലെ അതിവേഗ ഇന്റർനെറ്റ് രാജ്യത്തിന് ലഭിക്കാൻ പോകുന്നുവെന്ന വിഷയത്തെ പറ്റിയാണ് ഇപ്പോൾ ചൂടേറിയ ചർച്ച. എന്നാൽ ജിയോ ജിഗാ ഫൈബർ വീട്ടിലെത്തിക്കും മുൻപ് ഓർക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാമോ?. വേഗതയേറിയ ഇന്റർനെറ്റിന് പുറമേ സൗജന്യ കോൾ കൂടി ജിഗാ ഫൈബർ സമ്മാനിക്കുന്നുവെന്ന റിപ്പോർട്ട് കൂടി വന്നതോടെ ഇത് ഉടൻ സ്വന്തമാക്കാനുള്ള തിരക്കിലാണ് ഏവരും.

ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിക്കാനൊരുങ്ങുന്ന ജിഗാ ഫൈബർ അടുത്ത 12 മാസത്തിനുള്ളിൽ തന്നെ ഇന്ത്യ മുഴുവൻ വ്യാപിപ്പിക്കുമെന്ന് റിലയൻസ് ചെയർമാൻ മുകേഷ് അംബാനി അറിയിച്ചിരുന്നു. ഇപ്പോഴുള്ള ഡി.ടി.എച്ച് ടെലിവിഷൻ സേവനങ്ങളെ വെല്ലുന്ന തരത്തിൽ ഇന്ത്യയിൽ ടെലിവിഷൻ ചാനലുകൾ ലഭ്യമാക്കുമെന്നും അംബാനി ഉറപ്പ് നൽകുന്ന പദ്ധതി സ്വപ്നതുല്യമാണ്. ലോകത്തിലെ ഏറ്റവും വലിയ ഫൈബർ നെറ്റ്‌വർക്കാണ് ജിയോ ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്.

ആദ്യ മൂന്ന് വർഷത്തിനുള്ളിൽ തന്നെ 7.5 കോടി വരിക്കാരെ തങ്ങൾ സ്വന്തമാക്കുമെന്നും ജിയോ അവകാശപ്പെടുന്നു100 എംബിപിഎസ് മുതൽ 1 ജി.ബി.പി.എസ് വരെ വേഗതയിൽ ഈ സംവിധാനം വഴി ഇന്റർനെറ്റ് ലഭിക്കും. വീഡിയോ കോൺഫറൻസിനായി ആയിരങ്ങൾ മുടക്കേണ്ടി വരുന്ന കാലം കഴിഞ്ഞുവെന്നും ജിഗാ ഫൈബർ വഴി ഇത് എളുപ്പത്തിൽ നടപ്പാക്കാനാകുമെന്നും അംബാനി പറയുന്നു.

ഭൂമിയെ 11 തവണ ചുറ്റാൻ വേണ്ട ഫൈബർ ശൃംഖലയാണ് ഇത് നടപ്പിൽ വരുത്താൻ റിലയൻസ് രാജ്യത്ത് സ്ഥാപിച്ചിരിക്കുന്നത്. ജിഗാ ഫൈബറിന്റെ സെട്ടോപ്പ് ബോക്സ് ഗെയിമിങ് സൗകര്യം കൂടി ഉള്ളതായിരിക്കും. 700 രൂപയിൽ ആരംഭിച്ച് 1000 രൂപയിൽ അവസാനിക്കുന്ന സേവനങ്ങളാണ് ജിഗാ ഫൈബർ നൽകുന്നത്. ഇത് വഴി വോയിസ് കോളും പൂർണമായും സൗജന്യമാണ്. ജിഗാ ഫൈബർ ഉപയോക്താക്കൾക്ക് സിനിമകൾ റിലീസ് ദിവസം വീട്ടിലിരുന്ന് കാണാനല്ല സൗകര്യവും ഉണ്ട്.

ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

100 എംബിപിഎസ് മുതൽ 1 ജിബി വരെ വേഗമുള്ള ഇന്റർനെറ്റ് ആണ് ജിയോ ജിഗാ ഫൈബർ വാഗ്ദാനം ചെയ്യുന്നത്. 700 രൂപ മുതൽ 10,000 രൂപ വരെ പ്രതിമാസ ചാർജുള്ള പ്ലാനുകൾ ഉണ്ടാകും. യുഎസിലേക്കും കാനഡയിലേക്കും പരിധിയില്ലാതെ സൗജന്യ ഫോൺ കോൾ നടത്താവുന്ന പാക്കേജിനു 500 രൂപ പ്രതിമാസ ഫീസ്. മറ്റെല്ലാ നിരക്കുകളും നിലവിൽ വിപണിയിലുള്ള നിരക്കുകളുടെ അഞ്ചിലൊന്നോ പത്തിലൊന്നോ മാത്രമേ വരൂ.

ബിസിനസ് സംരംഭങ്ങളെ ഉദ്ദേശിച്ചുള്ളതാണ് 1 ജിബി ഇന്റർനെറ്റ്.വീടുകളിലേക്ക് 100 എംബിപിഎസ് മുതലുള്ള ആരംഭ പ്ലാനുകൾ ധാരാളമാണ്.

ആദ്യം വർഷം 1600 നഗരങ്ങളിലായി 3.5 കോടി കണക്ഷനുകൾ നൽകും. ഇതിൽ 2 കോടി വീടുകളും ഒന്നരക്കോടി ബിസിനസ് സ്ഥാപനങ്ങളുമായിരിക്കും. തിരുവനന്തപുരം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ നഗരങ്ങളിലാണ് കേരളത്തിൽ ആദ്യം ജിയോ ഫൈബർ സേവനമെത്തിക്കുക. കേബിൾ വഴിയാണു കണക്?ഷൻ വീട്ടിലെത്തുക.

ജിയോ സെറ്റപ്പ് ബോക്സ് മിക്ക ഗെയിമിങ് കൺസോളുകളെയും പിന്തുണയ്ക്കും. മികച്ച ഗെയിമിങ് അനുഭവം ലഭ്യമാക്കാൻ മൈക്രോസോഫ്റ്റ്. ടാൻസെന്റ്, ഗെയിംലോഫ്റ്റ് എന്നിങ്ങനെയുള്ളവരുമായി ജിയോ കൈകോർക്കുന്നുണ്ട്.

നെറ്റ്ഫ്ലിക്സ്, ഹോട്ട്സ്റ്റാർ, ആമസോൺ പ്രൈം, സോണിലൈവ്, ഇറോസ്നൗ എന്നിങ്ങനെ നിരവധി ഛഠഠ കണ്ടന്റ് ദാതാക്കളുടെ പ്രീമിയം സബ്സ്‌ക്രിപ്ഷൻ ഇതിൽ ലഭ്യമാക്കാം.

മികച്ച വെർച്വൽ റിയാലിറ്റി അനുഭവത്തിനായി ജിയോ ഹോളോബോർഡ് എന്ന പേരിൽ വിആർ ഹെഡ്സെറ്റും ജിയോ വിപണിയിലെത്തിക്കും.

ജിയോഫൈബർ ഉപയോക്താവിന് കുടുംബത്തിനായി ജിയോ പോസ്റ്റ് പെയ്ഡ് തിരഞ്ഞെടുക്കാൻ കഴിയും. മികച്ച ഓഫറുകളുള്ള ഈ പ്ലാൻ ജിയോ പോസ്റ്റ് പെയ്ഡ് പ്ലസ് എന്നാണ് അറിയപ്പെടുന്നത്.

ഒരു വർഷ പാക്കേജ് എടുക്കുന്നവർക്ക് ഹൈ ഡെഫിനിഷൻ അഥവാ 4കെ വ്യക്തതയുള്ള ടിവിയോ ഡെസ്‌ക്ടോപ് കംപ്യൂട്ടറോ സൗജന്യമായി ലഭിക്കും. ഗെയിമിങ്ങ്, വെർച്വൽ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി സംവിധാനങ്ങളൊക്കെയുള്ള 4കെ സെറ്റ് ടോപ് ബോക്സുകളാണു ജിയോ ഗിഗാ ഫൈബർ പദ്ധതിയുടെ ഭാഗമായുള്ളത്. സാധാരണ ടിവികളും സ്മാർട് ടിവി പോലെ പ്രവർത്തിപ്പിക്കാനാകും.

'പ്രീമിയം' ജിയോ ഫൈബർ ഉപയോക്താക്കൾക്ക് പുതിയ സിനിമകൾ റിലീസ് ദിവസംതന്നെ വീട്ടിലെ ടിവിയിൽ കാണാവുന്ന 'ജിയോ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ' സേവനം 2020 പകുതിയോടെ ആരംഭിക്കും.

പ്രാദേശിക കേബിൾ ഓപ്പറേറ്റർമാർക്ക് ജിയോ സെറ്റ് ടോപ് ബോക്സ് വഴി അവരുടെ സേവനം ലഭ്യമാക്കാനുള്ള സൗകര്യമുണ്ട്. സാധാരണ ടിവി സേവനത്തിന് കേബിൾ/ ഡിടിച്ച് സേവനം പതിവുപോലെ വേണ്ടിവരും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP