Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മൂന്ന് പെൺകുട്ടികളുടെ അച്ഛൻ അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ചത് സ്‌കൂളിലെ വാഷ്‌റൂമിൽ വെച്ചും കമ്പ്യൂട്ടർ റൂമിലും; സ്‌കൂളിലെ തൂപ്പുകാരൻ പീഡിപ്പിച്ച വിവരം പുറത്തറിഞ്ഞതോടെ പരാതികളുമായി കൂടുതൽ പേർ; ഡൽഹിയെ നടുക്കി മറ്റൊരു പീഡന പരമ്പര

മൂന്ന് പെൺകുട്ടികളുടെ അച്ഛൻ അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ചത് സ്‌കൂളിലെ വാഷ്‌റൂമിൽ വെച്ചും കമ്പ്യൂട്ടർ റൂമിലും; സ്‌കൂളിലെ തൂപ്പുകാരൻ പീഡിപ്പിച്ച വിവരം പുറത്തറിഞ്ഞതോടെ പരാതികളുമായി കൂടുതൽ പേർ; ഡൽഹിയെ നടുക്കി മറ്റൊരു പീഡന പരമ്പര

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത സ്‌കൂളിലെ തൂപ്പുകാരൻ മൂന്ന് പെൺകുട്ടികളുടെ അച്ഛൻ. സ്‌കൂളിലെ വാഷ്‌റൂമിൽ വെച്ച് നിരവധി തവണയാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതോടെ അമ്മ ശരീരം പരിശോധിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ഇയാൾക്കെതിരെ പരാതിയുമായി കൂടുതൽ കുട്ടികളുടെ മാതാപിതാക്കൾ രംഗത്തെത്തി. സ്വകാര്യ സ്‌കൂളിൽ വച്ചാണ് അഞ്ച് വയസ്സുകാരി ബലാത്സംഗത്തിനിരയായത്. പെൺകുട്ടികൾക്കായുള്ള വാഷ്‌റൂമിൽ വച്ചാണ് ഇയാൾ കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത്. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടർന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

പെൺകുട്ടി വയറുവേദനയെന്ന് അമ്മയോട് പരാതിപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിഞ്ഞത്. പെൺകുട്ടിയുടെ ശരീരം പരിശോധിക്കവേ നിരവധി പാടുകൾ കണ്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ പെൺകുട്ടി ബലാത്സംഗത്തിനിരയായതായി തെളിഞ്ഞു. തുടർന്ന് പൊലീസിൽ പരാതി നൽകി. കൗൺസിലിംഗിൽ സ്‌കൂളിലെ തൂപ്പുകാരൻ വാഷ്‌റൂമിൽ വച്ചും കമ്പ്യൂട്ടർ റൂമിൽ വച്ചും നിരവധി തവണ പീഡിപ്പിച്ചതായി പെൺകുട്ടി വെളിപ്പെടുത്തി. ഇയാൾ പെൺകുട്ടിയുമായി വാഷ്‌റൂമിലേക്ക് കയറിപോകുന്നത് സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഇയാൾക്കെതിരെ മുമ്പ് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് സ്‌കൂൾ അധികൃതരുടെ വാദം. അറസ്റ്റിലായ പ്രതി മൂന്ന് പെൺകുട്ടികളുടെ അച്ഛനാണ്

ഇയാൾ മറ്റുകുട്ടികളെയും ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നാരോപിച്ച് കൂടുതൽ മാതാപിതാക്കൾ രംഗത്തെത്തി. ഇയാൾക്കെതിരെ കൂടുതൽ പരാതി ലഭിച്ചിട്ടുണ്ടെന്നും കുട്ടികളെ കൗൺസിലിംഗിന് വിധേയമാക്കുമെന്നും സൗത്ത് ഡൽഹി ഡിസിപി വിജയ് കുമാർ പറഞ്ഞു. ഇയാൾക്കെതിരെ മുമ്പ് എന്തെങ്കിലും ലഭിച്ചിട്ടുണ്ടോ എന്ന് കാര്യത്തിൽ വ്യക്തത തേടി സ്‌കൂൾ അധികൃതർക്ക് പൊലീസ് കത്ത് നൽകി. 2008 മുതൽ ഇയാൾ സ്‌കൂളിലെ ജോലിക്കാരനാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP