Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബന്ധുക്കൾക്കും സഹപ്രവർത്തകർക്കും കാണാൻ അനുമതിയില്ല; ബക്രീദ് ദിനത്തിൽ എത്തിയ ബന്ധുക്കളെ തടഞ്ഞ് സുരക്ഷ ഉദ്യോഗസ്ഥർ; കശ്മീരിലെ സിപിഎം എംഎൽഎ മുഹമ്മദ് യൂസഫ് തരിഗാമി ഏകാന്തത്തടവിൽ; ആരോഗ്യനില സുരക്ഷിതമെന്ന് സുരക്ഷ സേന

ബന്ധുക്കൾക്കും സഹപ്രവർത്തകർക്കും കാണാൻ അനുമതിയില്ല; ബക്രീദ് ദിനത്തിൽ എത്തിയ ബന്ധുക്കളെ തടഞ്ഞ് സുരക്ഷ ഉദ്യോഗസ്ഥർ; കശ്മീരിലെ സിപിഎം എംഎൽഎ മുഹമ്മദ് യൂസഫ് തരിഗാമി ഏകാന്തത്തടവിൽ; ആരോഗ്യനില സുരക്ഷിതമെന്ന് സുരക്ഷ സേന

മറുനാടൻ ഡെസ്‌ക്‌

ശ്രീനഗർ: ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയും സംസ്ഥാന വിഭജനവും പ്രഖ്യാപിച്ചത് മുതൽ കശ്മീരിലെ സിപിഎം എംഎൽഎ തടവിൽ. സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എംഎൽഎയുമായ മുഹമ്മദ് യൂസഫ് തരിഗാമി ഏകാന്തത്തടവിൽ ആണ്.പത്യേകപദവി അസാധുവാക്കിയ ദിവസം പുലർച്ചെയാണ് അദ്ദേഹത്തെ ശ്രീനഗർ ഗുപ്കാർ റോഡിലെ വീട്ടിൽ തടവിലാക്കിയത്. ഈദ് ദിനത്തിൽ പോലും ബന്ധുക്കളെയോ സഹപ്രവർത്തകരെയോ കാണാൻ അനുവദിച്ചില്ല എന്നും ആരോപണമുണ്ട്.

തിങ്കളാഴ്ച ബന്ധുക്കൾ അദ്ദേഹത്തെ കാണാൻ വീടിന് മുന്നിൽ എത്തിങ്കിലും ആരെയും പ്രവേശിപ്പിക്കാൻ കഴിയില്ല എന്നാണ് വീടിന് മുന്നിൽ സുരക്ഷ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കിയത്. അതേ സമയം 72കാരനായ തരിഗാമിയുടെ ആരോഗ്യ സ്ഥിതിയിൽ പ്രശ്‌നങ്ങൾ ഒന്നും തന്നെ ഇല്ല എന്നാണ് സുരക്ഷ ജീവനക്കാർ അറിയിക്കുന്നത്.

തരിഗാമിയെ കാണാൻ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സിപിഐ ജനറൽ സെക്രട്ടറി ഡി രാജയും ശ്രീനഗറിൽ എത്തിയെങ്കിലും വിമാനത്താവളത്തിൽ തടഞ്ഞു. സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി ശ്രീനഗറിൽ നിയന്ത്രണം കൂടുതൽ കർശനമാക്കി. വിമാനത്താവളത്തിലെ രണ്ട് ലാൻഡ്ലൈനുകളും നിലച്ചു. ജില്ലാമജിസ്ട്രേട്ടിന്റെ ഓഫീസിലെ ലാൻഡ്ലൈൻ മാത്രമാണ് പ്രവർത്തിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP