Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഔദ്യോഗിക ജീവിതം തുടങ്ങിയത് മാധ്യമപ്രവർത്തകനായി കണ്ണൂരിൽ സായാഹ്ന പത്രം നടത്തി; ജില്ലാ അധ്യക്ഷ സ്ഥാനം രാജിവെച്ചത് ഉയർത്തിപ്പിടിച്ച ആശയങ്ങൾക്ക് വേണ്ടി; കെപിസിസി ജനറൽ സെക്രട്ടറി പി രാമകൃഷ്ണൻ അന്തരിച്ചു

ഔദ്യോഗിക ജീവിതം തുടങ്ങിയത് മാധ്യമപ്രവർത്തകനായി കണ്ണൂരിൽ സായാഹ്ന പത്രം നടത്തി; ജില്ലാ അധ്യക്ഷ സ്ഥാനം രാജിവെച്ചത് ഉയർത്തിപ്പിടിച്ച ആശയങ്ങൾക്ക് വേണ്ടി; കെപിസിസി ജനറൽ സെക്രട്ടറി പി രാമകൃഷ്ണൻ അന്തരിച്ചു

മറുനാടൻ മലയാളി ബ്യൂറോ

കെപിസിസി ജനറൽ സെക്രട്ടറിയും കണ്ണൂർ മുൻ ഡി.സി.സി പ്രസിഡന്റുമായ പി.രാമകൃഷ്ണൻ (77) അന്തരിച്ചു. ഇന്ന് രാവിലെ 10.20ന് കണ്ണൂർ കൊയിലി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.മാധ്യമപ്രവർത്തകനായിരുന്ന പി ശ്രീരാമകൃഷ്ണൻ കണ്ണൂരിൽ സായാഹ്ന പത്രം നടത്തിയിരുന്നു. കണ്ണൂരിലെ കോൺഗ്രസ് നേതാവ് കെ സുധാകരന്റെ ആശയങ്ങളുമായി എന്നും പോരടിച്ചിരുന്ന പി ശ്രീരാമകൃഷ്ണൻ ഡിസിസി പ്രസിഡന്റായിരിക്കെ ഗ്രൂപ്പ് പോര് കാരണമാണ് രാജിവയ്ക്കേണ്ടി വന്നത്. ഗാന്ധിയൻ ആദർശങ്ങളിൽ അടിയുറച്ചുനിന്ന പി ശ്രീരാമകൃഷ്ണൻ മദ്യനിരോധന സമിതിയുടെ പ്രവർത്തനങ്ങളിലും സജീവമായിരുന്നു.

കണ്ണൂരിലെ പയ്യാമ്പലം റോഡിൽ സ്പിങ് ഫീൽഡ് ഫ്ളാറ്റിൽ മൃതദേഹം എത്തിച്ചു. നാളെ രാവിലെ 9 മുതൽ 10.30 വരെ കണ്ണൂർ മഹാത്മാ മന്ദിരത്തിൽ പൊതു ദർശനത്തിന് വെച്ച മൃതദേഹം 11 മണിക്ക് പയ്യാമ്പലം ശ്മശാനത്തിൽ സംസ്‌ക്കരിക്കും. 1942 ഓഗസ്റ്റ് 2 ന് അഴീക്കോട്ടെ ആർ. കുഞ്ഞിരാമൻ മാസ്റ്ററുടേയും പി. മാധവി ടീച്ചറുടേയും അഞ്ച് മക്കളിൽ ഇളയ മകനായാണ് പി. രാമകൃഷ്ണന്റെ ജനനം. 52 ലെ പൊതു തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന്റെ സ്‌ക്വാഡ് പ്രവർത്തകനായാണ് രാഷ്ട്രീയ രംഗത്ത് പ്രവേശിച്ചത്. 58 ലെ വിദ്യാർത്ഥി സമരത്തിലും 59 ലെ വിമോചന സമരത്തിലും പങ്കെടുത്ത് ജയിൽവാസമനുഷ്ഠിച്ചു. 1967 ൽ യൂത്ത് കോൺഗ്രസ്സ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറിയായി. 69 ലെ കോൺഗ്രസ്സ് പിളർപ്പിൽ ഇന്ദിരാഗാന്ധിക്കൊപ്പം നിന്ന് 1971 ൽ ഡി.സി.സി. സെക്രട്ടറിയായി.

1978 ലെ കോൺഗ്രസ്സ് പിളർപ്പിൽ എ.കെ. ആന്റണിക്കൊപ്പം നിലകൊള്ളുകയും തുടർന്ന് 79 ൽ ഡി.സി.സി. (യു) വിന്റെ വൈസ് പ്രസിഡണ്ടും 81 ൽ പ്രസിഡണ്ടുമായി. 82 ൽ ഡി.സി.സി. (എസ്) ന്റെ പ്രസിഡണ്ടായ രാമകൃഷ്ണൻ 86 ൽ കോൺഗ്രസ്സ് ഐ.യിൽ തിരിച്ചെത്തി.1982 ൽ കോൺഗ്രസ്സ് എസ് സ്ഥാനാർത്ഥിയായി പേരാവൂർ മണ്ഡലത്തിൽ മത്സരിച്ചെങ്കിലും 126 വോട്ടിന് കെ.പി. നൂറുദ്ദീനോട് പരാജയപ്പെടുകയായിരുന്നു. 1987 ലും 91 ലും കൂത്തുപറമ്പിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി മത്സരിച്ചു. കേരള സംസ്ഥാന കൈത്തറി ഉപദേശക സമിതി അംഗം, കേരളാ സ്റ്റേറ്റ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ഡയരക്ടർ, കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചു. പ്രമുഖ സ്വാതന്ത്ര സമരസേനാനിയും എംഎൽഎ യുമായിരുന്ന പരേതനായ പി.ഗോപാലൻ സഹോദരനാണ്. ഭാര്യ ഷൈമലത, മക്കൾ ദിവ്യ ശ്രീകുമാർ, ദീപ ഷാജി, ദീപക് കൃഷ്ണ എന്നിവർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP