Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആവശ്യത്തിന് ഡ്രൈവർമാർ ഇല്ലാതെ ബസ് സർവ്വീസുകൾ നിർത്തലാക്കുന്നു; തിരക്കേറിയ സമയങ്ങളിൽ പോലും ബസ് സർവ്വീസുകൾ ഓടുന്നില്ല; നിർത്തലാക്കിയ സർവ്വീസുകളുടെ എണ്ണം 46 ആയി

ആവശ്യത്തിന് ഡ്രൈവർമാർ ഇല്ലാതെ ബസ് സർവ്വീസുകൾ നിർത്തലാക്കുന്നു; തിരക്കേറിയ സമയങ്ങളിൽ പോലും ബസ് സർവ്വീസുകൾ ഓടുന്നില്ല; നിർത്തലാക്കിയ സർവ്വീസുകളുടെ എണ്ണം 46 ആയി

സ്വന്തം ലേഖകൻ

രാജ്യത്ത് സർവ്വീസുകൾ നടത്തുന്ന ബസ് സർവ്വീസായ ട്രാൻസർബൻ ആവശ്യത്തിന് ഡ്രൈവർമാരില്ലാതെ വലയുന്നു. വേണ്ടത്ര ഡ്രൈവർമാർ ഇല്ലാതായാതോടെ തിരക്കേറിയ സമയങ്ങിൽ പോലും സർവ്വീസുകൾ റദ്ദാക്കുകയാണിപ്പോൾ. നിലവിൽ 46 സർവ്വീസുകൾ വരെ വെട്ടിച്ചുരുക്കിയതായി കമ്പനി അറിയിച്ചു.

ഡ്രൈവർമാരുടെ അഭാവം മൂലം ഗ്രേറ്റർ വെല്ലിങ്ടൺ റീജിയണൽ കൗൺസിൽ 25 ട്രാൻസർബൻ ബസ് സർവീസുകൾ റദ്ദാക്കിയതോടെയാണ് വെട്ടിച്ചുരുക്കുന്ന സർവ്വീസുകളുടെ എണ്ണം വീണ്ടും ഉയർന്നത്.നഗരത്തിലെ 50 ശതമാനം ബസ് സർവീസുകളാണ് ട്രാൻസർബൻ ആണ് നടത്തുന്നത്.

നിലവിൽ 50 ഫുൾ ടൈം ഡ്രൈവർമരുടെയും 14 പാർട്ട് ടൈം ഡ്രൈവർമാരുടെയും കുറവാണ് ഉള്ള്ത്. 35 ഓളം പേർ ഇപ്പോൾ ട്രെയിനിങ് നല്കുകയാണെന്നും റിപ്പോർട്ട്ുണ്ട്.എന്തായാലും സർവ്വീസുകൾ വെട്ടിച്ചുരുക്കിയതോടെ വലഞ്ഞത് യാത്രക്കാരാണ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP