Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പത്താം വയസ്സിൽ കോൺഗ്രസ്സിന്റെ തെരഞ്ഞെടുപ്പ് സ്‌ക്വാഡ് നയിച്ചുകൊണ്ടാണ് തുടക്കം; 17ാം വയസ്സിൽ വിമോചന സമരത്തിൽ പങ്കെടുത്ത് ജയിലുമായി; അടിയന്തരാവസ്ഥയിലെ അനീതികളെ തുറന്നുകാട്ടിയ 'പടയാളി'; കരുണാകരനെ വിമർശിച്ചതിന്റെ ഫലമായി പാർട്ടികകത്തും ശത്രുക്കൾ നിരവധി; കെ. സുധാകരനുമായുള്ള വിയോജിപ്പുകളും പലപ്പോഴും പരസ്യമായി; സ്വന്തം പാർട്ടിയിലായാലും എതിർ പാർട്ടിയിലായാലും പി രാമകൃഷ്ണന്റെ നിലപാട് എന്നും അനീതിക്കെതിരെ

പത്താം വയസ്സിൽ കോൺഗ്രസ്സിന്റെ തെരഞ്ഞെടുപ്പ് സ്‌ക്വാഡ് നയിച്ചുകൊണ്ടാണ് തുടക്കം; 17ാം വയസ്സിൽ വിമോചന സമരത്തിൽ പങ്കെടുത്ത് ജയിലുമായി; അടിയന്തരാവസ്ഥയിലെ അനീതികളെ തുറന്നുകാട്ടിയ 'പടയാളി'; കരുണാകരനെ വിമർശിച്ചതിന്റെ ഫലമായി പാർട്ടികകത്തും ശത്രുക്കൾ നിരവധി; കെ. സുധാകരനുമായുള്ള വിയോജിപ്പുകളും പലപ്പോഴും പരസ്യമായി; സ്വന്തം പാർട്ടിയിലായാലും എതിർ പാർട്ടിയിലായാലും പി രാമകൃഷ്ണന്റെ നിലപാട് എന്നും അനീതിക്കെതിരെ

രഞ്ജിത്ത് ബാബു

കണ്ണൂർ: പത്താം വയസ്സിൽ കോൺഗ്രസ്സിന്റെ തെരഞ്ഞെടുപ്പ് സ്‌ക്വാഡ് നയിച്ചുകൊണ്ടാണ് തുടക്കം. 17 ാം വയസ്സിൽ വിമോചന സമരത്തിൽ പങ്കെടുത്ത് ജയിലുമായി. കണ്ണൂരിൽ അന്തരിച്ച കെപിസിസി. ജനറൽ സെക്രട്ടറി പി. രാമകൃഷ്ണന്റെ രാഷ്ട്രീയ ജീവിതം ഇങ്ങനെയാണ് തുടങ്ങുന്നത്. സ്വാതന്ത്ര സമരസേനാനിയും എംഎൽഎ .യുമായിരുന്ന സഹോദരൻ പി. ഗോപാലനിൽ നിന്നും വിപ്ലവ വീര്യം പകർന്ന് കിട്ടിയതോടെ രാമകൃഷ്ണനും രാഷ്ട്രീയത്തിൽ ശ്രദ്ധേയനായി. എന്നാൽ പാർട്ടി നേതൃത്വം അധികാര സ്ഥാനങ്ങൾ വെച്ചു നീട്ടിയപ്പോഴൊക്കെ തന്റെ ആശയവും ആദർശവും പൊരുത്തപ്പെടുന്നോ എന്ന് നോക്കി തള്ളിക്കളയാനും രാമകൃഷ്മണന് മടിയുണ്ടായിരുന്നില്ല. 1975 ലെ അടിയന്തിരാവസ്ഥ കാലത്ത് മുഖ്യധാരാ പത്രങ്ങൾ പോലും മൗനം ദീക്ഷിച്ചപ്പോൾ കണ്ണൂരിൽ നിന്നും 'പടയാളിയെന്ന ' പത്രം പ്രസിദ്ധീകരിച്ച് അടിയന്തിരാവസ്ഥയിലെ അനീതികളെ രാമകൃഷ്ണൻ വിമർശിച്ചു കൊണ്ടേയിരുന്നു.

വിമർശനം മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരന് നേരെ വരെ ഉയർന്നു. അതിന്റെ ഫലമായി രാമകൃഷ്ണന് ഒട്ടേറെ ശത്രുക്കളുമുണ്ടായി. കണ്ണൂരിൽ അക്കാലത്തുള്ള വെങ്കിടേഷ് ലോഡ്ജിലായിരുന്നു പടയാളിയടെ ഓഫീസ് പ്രവർത്തിച്ചിരുന്നത് രാമകൃഷ്ണനൊപ്പം പാർട്ടിക്കകത്തെ ഒരു വിപ്ലവ കൂട്ടായ്മയും അന്ന് രൂപമെടുത്തു കഴിഞ്ഞിരുന്നു. എന്നാൽ അക്കാലത്തും സിപിഎം. ന്റെ കടുത്ത വിമർശകനായിരുന്നു രാമകൃഷ്ണൻ. അടിയന്തിരാവസ്ഥയിൽ പൊലീസിനൊപ്പം ചേർന്ന് അതിക്രമങ്ങൾ നടത്തിയ കോൺഗ്രസ്സുകാരെയും രാമകൃഷ്ണൻ വെറുതെ വിട്ടിരുന്നില്ല. 1978 ൽ കോൺഗ്രസ്സ് ഇന്ദിരാഗാന്ധിയുടേയും ബ്രഹ്മാനന്ദ റെഡ്ഡിയുടേയും നേതൃത്വത്തിൽ രണ്ടായി പിലർന്നപ്പോൾ ഇന്ദിരക്കൊപ്പമായിരുന്നു രാമകൃഷ്ണൻ നിലകൊണ്ടത്. എന്നിരുന്നാലും കേരളത്തിൽ എ.കെ. ആന്റണി വിഭാഗത്തിനൊപ്പം രാമകൃഷ്ണൻ നിലകൊണ്ടു. സ്വന്തം പാർട്ടിയിലായാലും എതിർ പാർട്ടിയിലായാലും രാമകൃഷ്ണന്റെ നിലപാട് അനീതിക്കെതിരായിരുന്നു.

രാഷ്ട്രീയ അഴിമതിക്കാർ, കരിച്ചന്തക്കാർ, ഉദ്യോഗസ്ഥ അഴിമതിക്കാർ എന്നിവർക്കെതിരെ പടയാളി പത്രത്തിൽ കടുത്ത വിമർശനം പ്രത്യക്ഷപ്പെട്ടതോടെ ശത്രുക്കളുടെ നില ശക്തമായി എന്നാൽ അതോടൊപ്പം വലിയൊരു യുവ നിര തന്നെ രാമകൃഷ്ണന് പിൻതുണയായി എത്തിക്കൊണ്ടിരുന്നു. പലരും പടയാളിയുടെ പ്രചാരകരായി. പടയാളി പത്രം പുറത്ത് ഇറങ്ങുമ്പോൾ തന്നെ ചൂടപ്പം പോലെ വിറ്റഴിഞ്ഞു. എന്നാൽ സാമ്പത്തികമായി ലാഭത്തിലായിരുന്നില്ല. എന്നാലും പടയാളിയുടെ ലേഖകർക്ക് മുടങ്ങാതെ ശമ്പളം നൽകിയിരുന്നു. പടയാളിയിൽ നിന്നും പ്ത്ര പ്രവർത്തകരായി വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ ഇപ്പോഴുമുണ്ട്. പരേതനായ ആകാശവാണി ലേഖകൻ എ.പി. മുസാൻ കുട്ടി മുതൽ ഒട്ടേറെ പേരെ രാമകൃഷ്ണൻ കൈപിടിച്ചു വളർത്തിയവരാണ്. കോൺഗ്രസ്സിനകത്തും പുറത്തും അനീതി കണ്ടാൽ രാമകൃഷ്ണന്റെ മട്ട് മാറും. ആർക്കെതിരേയും അവരുടെ മുഖത്ത് നോക്കി പറയാനുള്ളത് പറയുക തന്നെ ചെയ്യും. ഇപ്പോൾ കണ്ണൂർ എം. പി. യായ കെ. സുധാകരനുമായി രാമകൃഷ്ണന് കടുത്ത വിയോജിപ്പുണ്ടായിരുന്നു. അത് അദ്ദേഹം പലപ്പോഴും തുറന്ന് പറഞ്ഞതും വിവാദമായി.

കെ സുധാകരഅതിൽ വലിയ മാറ്റമൊന്നുമുണ്ടായില്ലെങ്കിലും കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ സുധാകരനു വേണ്ടിയും മറ്റ് കോൺഗ്രസ്സ് സ്ഥാനാർത്ഥിക്കു വേണ്ടിയും പ്രചാരണത്തിനിറങ്ങണമെന്ന ആഗ്രഹം അദ്ദേഹം ' മറുനാടനുമായി ' പങ്കുവെച്ചിരുന്നു. രാമകൃഷ്ണൻ രാഷ്ട്രീയ ജീവിതം തുടങ്ങിയിട്ട് തെരഞ്ഞെടുപ്പ് പ്രസംഗത്തിന് ഇറങ്ങാത്തത് കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ മാത്രമാണ്. ആരോഗ്യ പ്രശ്‌നങ്ങൾ അലട്ടിയെങ്കിലും തെരഞ്ഞെടുപ്പു കാലത്ത് കണ്ണൂരിലെത്തിയ രാഹുൽ ഗാന്ധിയെ കാണാൻ രാമകൃഷ്ണൻ സുഹൃത്തുക്കൾക്കൊപ്പം എത്തിയിരുന്നു. പോരാട്ടം തന്നെ ജീവിതമാക്കിയ രാമകൃഷ്ണൻ രാഷ്ട്രീയത്തിലെ ലാഭ നഷ്ടക്കണക്ക് നോക്കി ഒരിക്കലും പ്രവർത്തിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP