Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സേവന നിർവൃതിയിൽ ആർഎസ് സി വോളന്റിയർമാർ

സേവന നിർവൃതിയിൽ ആർഎസ് സി വോളന്റിയർമാർ

സ്വന്തം ലേഖകൻ

മിന:അല്ലാഹുവിന്റെ അതിഥികളായ ഹജ്ജ് തീർത്ഥാടകർക്ക് ദേശ ഭാഷവൈജാത്യങ്ങളില്ലാതെ ഹാജിമാരുടെ സംതൃപ്തിയാണ് ഞങ്ങളുടെ ലക്ഷ്യം എന്നശീർഷകതോട് നീതി പുലർത്തി മനം നിറഞ്ഞു സേവനം ചെയ്തതിന്റെ ആത്മനിർവൃതിയിലാണ് ആർ .എസ്. സി. വളണ്ടിയർമാർ.

മിന, അറഫാ,ഹറം, മുസ്ദലിഫ തുടങ്ങിയ തുടങ്ങിയ മുഴുവൻ ഹജ്ജ് കർമ്മമേഖലകളിൽ ആദ്യ ഹാജി വന്നിറങ്ങിയത് മുതൽ സേവന രംഗത്തുണ്ട് ആർ . എസ്.സി. ഇന്ത്യൻ കോണ്‌സുലേറ്റ് സംവിധാനങ്ങൾക് വേണ്ട സഹായങ്ങൾ , വഴിതെറ്റിയവരെയും തമ്പു കണ്ടെത്താൻ പ്രയാസപ്പെടുന്നവരെയുംഅവശതയനുഭവിക്കുന്നവരെയും മിനായിലെ അസീസിയയിലും പ്രധാനഹോസ്പിറ്റലുകളിലും വളണ്ടിയർമാർ ചുമലിലേറ്റിയും വീൽചെയറിലിരുത്തിയും സേവന വ്യപൃതരായിരുന്ന ആർ . എസ്. സിഅസീസിയയിൽ ആവശ്യമുള്ളവർക്ക് വാഹന സ്വതുകാര്യം ഏർപ്പെടുത്തിയും,വെയിലേറ്റു തളരുന്നവർക്കു കുടിവെള്ളവും കുടയും നൽകിയും നഗ്‌നപാദരായിനടക്കുന്നവർക്ക് പാദ രക്ഷ നൽകിയും കർമ്മ രംഗത്ത് സജീവമായിരുന്നു.

ഒരു ക്യാപ്റ്റനും മൂന്നു അംഗങ്ങളും ഉൾകൊള്ളുന്ന ഓരോ ഗ്രൂപ്പുകളായാണ് ആർ.എസ് . സിയുടെ പ്രവർത്തനം. സൗദി അറബിയയിലെ ഇരുപത് സെൻഡ്രലുകളിൽനിന്നും 1200 വളണ്ടീയർമാരെയാണ് ഈ വര്ഷം ആർ. എസ്. സി ഹജ്ജ്‌സേവനത്തിനയച്ചത്.ഹാജിമാർക്കും വളണ്ടിയർമാർക്കും ഉപകാരപ്പെടുന്ന വിധം ഇൻഫർമേഷൻസെന്റർ, മെഡിക്കൽ സെന്റർ, സേവന വ്യാപ്തിക്കായി ബഹു ഭാഷ നിപുണനായവളണ്ടിയർമാർ, മിനക്കും അസീസിയക്കുമിടയിൽ വഴി തെറ്റുന്ന ഹാജിമാരെതാമസസ്ഥലത്തേക്ക് എത്തിക്കുന്നതിനായി പ്രത്യേക വാഹന സൗകര്യം 100 ൽപരം വീൽ ചെയർ സംവിധാനം ആർ. എസ്. സി ഒരുക്കിയിരുന്നു.അവസാന ഹാജ്ജി മടങ്ങുന്നത് വരെ ഹറാം പരിസരം മക്ക അസീസിയമേഖലകളിൽ rsc വളണ്ടിയർമാർ സേവന രംഗത്തുണ്ടാവും

സയ്യിദ് ഹബീബ് കോയ തങ്ങൾ ചെയർമാൻ, നൗഫൽ ചിറയിൽ പ്ലാനിങ്
കൺവീനർ തുടങ്ങിയവർ നേതൃത്വം നൽകുന്ന നാഷണൽ എച്. വി. സി. പ്ലാനിങ്‌ബോർഡ് ആണ് പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP