Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജമ്മുവിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ചു; പൂർണശ്രദ്ധയും സമാധാനപരമായി സ്വാതന്ത്ര്യദിനാഘോഷം നടത്തുന്നതിലെന്ന് പൊലീസ്; കാശ്മീരിലെ നിയന്ത്രണങ്ങൾ കുറച്ച് ദിവസം കൂടി തുടരും; സാഹചര്യങ്ങൾ നിയന്ത്രണ വിധേയമെന്നും റിപ്പോർട്ട്

ജമ്മുവിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ചു; പൂർണശ്രദ്ധയും സമാധാനപരമായി സ്വാതന്ത്ര്യദിനാഘോഷം നടത്തുന്നതിലെന്ന് പൊലീസ്; കാശ്മീരിലെ നിയന്ത്രണങ്ങൾ കുറച്ച് ദിവസം കൂടി തുടരും; സാഹചര്യങ്ങൾ നിയന്ത്രണ വിധേയമെന്നും റിപ്പോർട്ട്

മറുനാടൻ ഡെസ്‌ക്‌

ജമ്മു: 370 റദ്ദാക്കുന്നതിന്റെ ഭാഗമായി ജമ്മുവിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ചതായി ക്രമസമാധാന ചുമതലയുള്ള അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് മുനീർ ഖാൻ പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അടച്ചിട്ടിരുന്ന സ്‌കൂളുകളും മറ്റ് സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കശ്മീരിൽ ചില സ്ഥലങ്ങളിൽ നിയന്ത്രണങ്ങൾ ഇപ്പോഴും തുടരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജമ്മു കശ്മീരിന് പ്രത്യകപദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 എടുത്ത് കളയുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്. ജമ്മു കശ്മീരിലെ സാഹചര്യം നിയന്ത്രണവിധേയമാണെന്നും മുനീർ ഖാൻ പറഞ്ഞു. സംസ്ഥാനത്തുടനീളം സ്വാതന്ത്ര്യദിനാഘോഷം സമാധാനപൂർണമായി നടത്തുകയെന്നതിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഓഗസ്റ്റ് നാല് മുതലാണ് ജമുകശ്മീരിൽ സൈന്യവും പൊലീസും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന് തലേ ദിവസം മുതലായിരുന്നു നിയന്ത്രണങ്ങൾ. ഏകദേശം, 50,000ത്തോളം സൈനികരേയാണ് ഇതിനെ തുടർന്ന് കാശ്മീരിൽ വിന്യസിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട പെല്ലറ്റാക്രമണങ്ങൾ മാത്രമാണ് കശ്മീരിൽ റിപ്പോർട്ട് ചെയ്യുന്നത്. ഇന്റർനെറ്റും വാർത്താവിനിമയ സംവിധാനങ്ങൾ എല്ലാം തന്നെ നിയന്ത്രണ വിധേയമാക്കിയിരുന്നു. മാധ്യമങ്ങൾക്ക് പ്രവർത്തന സ്വാതന്ത്യം നൽകണമെന്ന് ആവശ്യപ്പെടുന്ന ഹർജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് നിയന്ത്രണങ്ങൾ ഒഴിവാക്കിയതായി കേന്ദ്ര സർക്കാർ അറിയിച്ചത്. സമാധാനപരമായി സ്വാതന്ത്ര്യദിനാഘോഷം നടത്തുന്നതിനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടത്തുന്നതെന്നും പൊലീസ് അറിയിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP