Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അങ്ങനെ വേലപ്പൻ സഖാവിന്റെ കാര്യം തീരുമാനമായി! സമ്പത്തിനു കൊടുത്ത പോലെ ക്യാബിനറ്റ് റാങ്കും കൊടിവച്ച കാറും ഒന്നുമില്ല; വെറും ഒരു ലക്ഷത്തിപതിനായിരം രൂപ മാസശമ്പളം; ഈ പ്രളയകാലത്ത് അതു വല്ലതും ഒരു ചെലവാണോ? വേല, വേലപ്പനോട് വേണ്ടാ! ഹൈക്കോടതിയിലെ സ്‌പെഷ്യൽ ലെയ്‌സൺ ഓഫീസർ നിയമനത്തെ പരിഹസിച്ച് അഡ്വ. എ ജയശങ്കർ

അങ്ങനെ വേലപ്പൻ സഖാവിന്റെ കാര്യം തീരുമാനമായി! സമ്പത്തിനു കൊടുത്ത പോലെ ക്യാബിനറ്റ് റാങ്കും കൊടിവച്ച കാറും ഒന്നുമില്ല; വെറും ഒരു ലക്ഷത്തിപതിനായിരം രൂപ മാസശമ്പളം; ഈ പ്രളയകാലത്ത് അതു വല്ലതും ഒരു ചെലവാണോ? വേല, വേലപ്പനോട് വേണ്ടാ! ഹൈക്കോടതിയിലെ സ്‌പെഷ്യൽ ലെയ്‌സൺ ഓഫീസർ നിയമനത്തെ പരിഹസിച്ച് അഡ്വ. എ ജയശങ്കർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ആറ്റിങ്ങൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചു തോറ്റ എ സമ്പത്ത് എംപിക്ക് പിന്നാലെ എ വേലപ്പൻ നായരെ ഹൈക്കോടതിയിലെ സ്‌പെഷ്യൽ ലെയ്‌സൺ ഓഫീസർ ആക്കി നിയമിച്ച സർക്കാർ നടപടിയും വിവാദത്തിലാകുകയാണ്. ഈ നിയമനത്തെ പരിഹസിച്ചു കൊണ്ട് അഡ്വ ജയശങ്കർ രംഗത്തെത്തി. ഹൈക്കോടതിയിൽ കേസു നടത്താൻ അഡ്വക്കറ്റ് ജനറലും രണ്ട് അഡീഷണൽ എജിമാരും ഉണ്ടായിട്ടു പ്രധാന കേസുകുൾ തോൽക്കുന്നതു കൊണ്ടാണോ വേലപ്പൻ നായരെ ഹൈക്കോടതിയിൽ മുഖ്യമന്ത്രിയുടെ വ്യവഹാര കാര്യസ്ഥനായി നിയമിച്ചതെന്ന ചോദ്യമാണ് ജയശങ്കർ ഉന്നയിക്കുന്നത്.

കുവൈറ്റ് ചാണ്ടി വഴിയാധാരമായി, സാലറി ചലഞ്ച് തവിടു പൊടിയായി, ശ്രീറാം വെങ്കിട്ടരാമന് കൊടുത്ത ജാമ്യം റദ്ദാക്കാൻ കഴിഞ്ഞില്ല- തുടങ്ങയ കാര്യങ്ങളും അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.

അഡ്വക്കറ്റ് ജയശങ്കറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

ആറ്റിങ്ങലെ തോറ്റ എംപിയെ ഡൽഹിയിലെ സ്ഥാനപതിയായി നിയമിച്ചതിനു പിന്നാലെ സഖാവ് എ വേലപ്പൻ നായരെ ഹൈക്കോടതിയിലെ മുഖ്യമന്ത്രിയുടെ വ്യവഹാര കാര്യസ്ഥനായി നിയമിച്ചു സർക്കാർ ഉത്തരവായി.

ഹൈക്കോടതിയിൽ സർക്കാരിന്റെ കേസു നടത്താൻ അഡ്വക്കറ്റ് ജനറലുണ്ട്, അഡീഷണൽ ഏജിമാർ രണ്ടു പേരുണ്ട്, പ്രോസിക്യൂഷൻ ഡയക്ടർ ജനറലും അഡീഷണൽ ഡയറക്ടറുമുണ്ട്, കോടതിക്കകത്തും പൊലീസ്അകമ്പടിയോടെ നീങ്ങുന്ന സ്റ്റേറ്റ് അറ്റോർണിയുണ്ട്. ഇതിനൊക്കെ പുറമേ സ്‌പെഷ്യലും വഷളും സീനിയറും ജൂനിയറുമായി നൂറിലധികം ഗവണ്മെന്റ് പ്ലീഡർമാർ വേറെയുമുണ്ട്.

എന്നിട്ടും പ്രധാന കേസുകൾ തോല്ക്കുന്നു. കുവൈറ്റ് ചാണ്ടി വഴിയാധാരമായി, സാലറി ചലഞ്ച് തവിടു പൊടിയായി, ശ്രീറാം വെങ്കിട്ടരാമന് കൊടുത്ത ജാമ്യം റദ്ദാക്കാൻ കഴിഞ്ഞില്ല.

ഇതിനൊക്കെ ഒരേയൊരു ഒറ്റമൂലി ഒരു വ്യവഹാര കാര്യസ്ഥനെ നിയമിക്കലാണ്. അങ്ങനെ വേലപ്പൻ സഖാവിന്റെ കാര്യം തീരുമാനമായി. സമ്പത്തിനു കൊടുത്ത പോലെ ക്യാബിനറ്റ് റാങ്കും കൊടിവച്ച കാറും ഒന്നുമില്ല. വെറും ഒരു ലക്ഷത്തിപതിനായിരം രൂപ മാസശമ്പളം. ഈ പ്രളയകാലത്ത് അതു വല്ലതും ഒരു ചെലവാണോ?

വേല, വേലപ്പനോട് വേണ്ടാ!

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP