Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഞാൻ അങ്ങോട്ട് ഐ കാൺഡ് അണ്ടർ സ്റ്റാൻഡ് ഹിന്ദി എന്ന് മാത്രമേ പറഞ്ഞുള്ളൂ; മറ്റൊരു വാചകവും എനിക്ക് പറയേണ്ടി വന്നില്ല; ഇതല്ലാതെ മറ്റൊന്നും ഞങ്ങൾ സംസാരിച്ചിട്ടില്ല; കേന്ദ്രമന്ത്രിയോട് സഹായം ആവശ്യമില്ലെന്ന് താൻ പറഞ്ഞതായുള്ള വി മുരളീധരന്റെ പ്രസ്താവന തള്ളി പിണറായി

ഞാൻ അങ്ങോട്ട് ഐ കാൺഡ് അണ്ടർ സ്റ്റാൻഡ് ഹിന്ദി എന്ന് മാത്രമേ പറഞ്ഞുള്ളൂ; മറ്റൊരു വാചകവും എനിക്ക് പറയേണ്ടി വന്നില്ല; ഇതല്ലാതെ മറ്റൊന്നും ഞങ്ങൾ സംസാരിച്ചിട്ടില്ല; കേന്ദ്രമന്ത്രിയോട് സഹായം ആവശ്യമില്ലെന്ന് താൻ പറഞ്ഞതായുള്ള വി മുരളീധരന്റെ പ്രസ്താവന തള്ളി പിണറായി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മഴക്കെടുതി നേരിടുന്ന കേരളത്തിന് കേന്ദ്രസഹായം വേണ്ടെന്ന് പറഞ്ഞതായുള്ള കേന്ദ്ര ആഭ്യന്തര സഹമന്ത്രി വി മുരളീധരന്റെ പ്രസ്താവനക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര ആഭ്യന്തര സഹമന്ത്രി താനുമായി ബന്ധപ്പെട്ടെന്നും അദ്ദേഹത്തോട് താൻ സഹായം വേണ്ടെന്ന് പറഞ്ഞെന്നുമാണ് മുരളീധരൻ അവകാശപ്പെട്ടത്. എന്നാൽ, അദ്ദേഹം പറഞ്ഞത് തെറ്റാണെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനതത്തിൽ പറഞ്ഞു.

'കേന്ദ്ര ആഭ്യന്തര സഹമന്ത്രി എന്നെ വിളിച്ചു എന്നോട് സംസാരിച്ചവെന്നും, നിങ്ങൾ പണ്ട് തന്ന കാശ് തന്നെ ഇവിടെ കൈയിൽ ഇരിക്കുകയാണ് അതുകൊണ്ട് ഇപ്പോൾ തത്ക്കാലം കാശൊന്നും വേണ്ട എന്ന് ഞാൻ അങ്ങോട്ട് പറഞ്ഞു എന്നാണ് മുരളീധരൻ പറഞ്ഞത്. ഇതിൽ ഒരു കാര്യം ശരിയാണ്, ആഭ്യന്തര സഹമന്ത്രി എന്നെ വിളിച്ചിരുന്നു എന്നത്. അദ്ദേഹം സംസാരിച്ചു. സംസാരിച്ചു തുടങ്ങിയപ്പോൾ എനിക്കൊന്നും മനസിലാവുന്നില്ല. കാരണം എനിക്ക് ഹിന്ദി അറിയില്ല. അപ്പോൾ ഞാൻ പറഞ്ഞു എനിക്ക് ഹിന്ദി അറിയില്ല എന്ന്. ഞാൻ പറഞ്ഞത് അദ്ദേഹത്തിനും മനസിലാവുന്നില്ല എന്നാണ് തോന്നിയത്.

ഞാൻ മലയാളത്തിലല്ല പറഞ്ഞത്.  ഇംഗ്ലീഷിൽ വലിയ പരിഞ്ജാനം ഉള്ള ആളൊന്നുമല്ല ഞാൻ. എങ്കിലും ഇംഗ്ലീഷിൽ തന്നെയാണ് ഞാൻ പറഞ്ഞത്. എനിക്ക് ഹിന്ദി അറിയില്ല എന്ന്. അപ്പോൾ അദ്ദേഹം പറഞ്ഞു. സെക്രട്ടറിക്ക് ഫോൺ കൊടുക്കാം എന്ന്. അദ്ദേഹത്തിന് ഇംഗ്ലീഷിൽ സംസാരിക്കുന്നതിന് പ്രയാസം ഉണ്ടെന്ന് തോന്നി. അപ്പോൾ സെക്രട്ടറിയോട് ഞാൻ പറഞ്ഞു. ഞാൻ എന്റെ പ്രൈവറ്റ് സെക്രട്ടറിക്ക് ഫോൺ കൊടുക്കാം എന്ന് പറഞ്ഞ് സംഭാഷണം അവിടെ അവസാനിപ്പിച്ചു.

പ്രൈവറ്റ് സെക്രട്ടറിയുടെ നമ്പർ വാങ്ങി എന്റെ പ്രൈവറ്റ് സെക്രട്ടറി പിന്നീട് അദ്ദേഹത്തെ വിളിച്ച് സംസാരിക്കുകയും ചെയ്തു. ഞങ്ങൾ തമ്മിൽ ഒരു വാചകവും സംസാരിച്ചില്ല. ഞാൻ അങ്ങോട്ട് ഐ കാൺഡ് അണ്ടർ സ്റ്റാൻഡ് ഹിന്ദി എന്ന് മാത്രമേ പറഞ്ഞുള്ളൂ. മറ്റൊരു വാചകവും എനിക്ക് പറയേണ്ടി വന്നില്ല- മുഖ്യമന്ത്രി പറഞ്ഞു. അതിനെ പറ്റി എങ്ങനെയാണ് മുരളീധരൻ ഇങ്ങനെയൊരു തെറ്റിദ്ധാരണയിലേക്ക് എത്തിയത് എന്ന് എനിക്ക് പിടികിട്ടുന്നില്ല. ഞാൻ പറയാത്ത കാര്യം ഇനി മനസിലാക്കാനുള്ളൊരു വൈഭവം ഈ സഹമന്ത്രിക്ക് ഉണ്ടോ എന്ന് എനിക്ക് അറിയില്ല.- മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP