Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഷാ ഫൈസൽ കസ്റ്റഡിയിൽ; തുർക്കിയിലെ ഇസ്തംബുളിലേക്ക് പോകാനായി ഡൽഹിയിൽ എത്തിയ രാഷ്ട്രീയ നേതാവിനെ വിമാനത്താവളത്തിൽ വച്ച് തിരിച്ചയച്ചു; ശ്രീനഗർ വിമാനത്താവളത്തിൽ എത്തിയപ്പോൾ അറസ്റ്റു ചെയ്തു

ഷാ ഫൈസൽ കസ്റ്റഡിയിൽ; തുർക്കിയിലെ ഇസ്തംബുളിലേക്ക് പോകാനായി ഡൽഹിയിൽ എത്തിയ രാഷ്ട്രീയ നേതാവിനെ വിമാനത്താവളത്തിൽ വച്ച് തിരിച്ചയച്ചു; ശ്രീനഗർ വിമാനത്താവളത്തിൽ എത്തിയപ്പോൾ അറസ്റ്റു ചെയ്തു

സ്വന്തം ലേഖകൻ

ന്യൂഡൽഹി: തുർക്കിയിലെ ഇസ്തംബുളിലേക്ക് പോകാനായി ഡൽഹിയിലെത്തിയ ജമ്മു കാശ്മീരിലെ രാഷ്ട്രീയ നേതാവ് ഷൈ ഫൈസലിനെ വിമാനത്താവളത്തിൽ വച്ച് തിരിച്ചയച്ചു. തിരിച്ചയക്കപ്പെട്ടതിനെ തുടർന്ന് ഡൽഹിയിൽ നിന്നും ശ്രീനഗർ വിമാനത്താവളത്തിലെത്തിയ ഷാ ഫൈസലിനെ ഇവിടെ വച്ച് പൊതു സുരക്ഷാ നിയമപ്രകാരം അറസ്റ്റ് ചെയ്തതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷം കാശ്മീരിൽ അറസ്റ്റിലാവുന്ന നാലാമത്തെ നേതാവാണ് ഷാ ഫൈസൽ. മുൻ ഐഎഎസ് ഓഫീസറായ ഇദ്ദേഹം സ്ഥാനം രാജിവച്ച ശേഷം ഈയടുത്താണ് ജമ്മു ആൻഡ് കശ്മീർ പീപ്പിൾസ് മൂവ്മെന്റ് എന്ന രാഷ്ട്രീയ പാർട്ടിക്ക് രൂപം നൽകിയത്.

ഈ വർഷം മാർച്ച് 17 നാണ് ഇദ്ദേഹം തന്റെ രാഷ്ട്രീയ പാർട്ടിക്ക് രൂരം നൽകിയത്. 2010 ബാച്ച് ഐഎഎസ് ഓഫീസറായിരുന്നു. സിവിൽ സർവ്വീസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ ഷാ ഫൈസൽ മോദി സർക്കാറിനെതിരെ രൂക്ഷമായി വിമർശിച്ചിരുന്നു. മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ള അടിച്ചമർത്തൽ നേരിടുകയാണ് തങ്ങളെന്നും കശ്മീരിലെ 80 ലക്ഷം വരുന്ന ജനങ്ങളെ 'പൂട്ടിയിട്ടിരിക്കുക'യാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു പിന്നാലെ ഷാ ഫൈസൽ ഫേസ്‌ബുക്കിലിട്ട കുറിപ്പ് വലിയ ചർച്ചയായിരുന്നു. നാഷണൽ കോൺഫറൻസ് നേതാക്കളായ ഒമർ അബ്ദുള്ള, സജ്ജാദ് ലോൺ, പിഡിപി നേതാവ് മെഹബൂബ മുഫ്തി എന്നിവരും അറസ്റ്റിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP