Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രളയം ഉണ്ടാകുമ്പോൾ റെഡ് അലർട്ട് കൊടുക്കുക, സ്‌കൂളിന് അവധി കൊടുക്കുക എന്നതു മാത്രമല്ല ഒരു സർക്കാരിന്റെ കർത്തവ്യം; അടിയന്തിരമായി ദുരിതാശ്വാസ ക്യാമ്പ് ഒരുക്കേണ്ടതും ആവശ്യമായ ഫണ്ട് കലക്ടർക്ക് ചുവപ്പുനാട ഒഴിവാക്കി കൊടുക്കുകയും വേണം; ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യാൻ നൽകിയ കേന്ദ്രഫണ്ട് ഉപയോഗിക്കാത്ത സർക്കാറിനെ എന്തു ചെയ്യണം? സിനിമാ നിർമ്മാതാവ് ജയന്ത് മാമൻ എഴുതുന്നു

പ്രളയം ഉണ്ടാകുമ്പോൾ റെഡ് അലർട്ട് കൊടുക്കുക, സ്‌കൂളിന് അവധി കൊടുക്കുക എന്നതു മാത്രമല്ല ഒരു സർക്കാരിന്റെ കർത്തവ്യം; അടിയന്തിരമായി ദുരിതാശ്വാസ ക്യാമ്പ് ഒരുക്കേണ്ടതും ആവശ്യമായ ഫണ്ട് കലക്ടർക്ക് ചുവപ്പുനാട ഒഴിവാക്കി കൊടുക്കുകയും വേണം; ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യാൻ നൽകിയ കേന്ദ്രഫണ്ട് ഉപയോഗിക്കാത്ത സർക്കാറിനെ എന്തു ചെയ്യണം? സിനിമാ നിർമ്മാതാവ് ജയന്ത് മാമൻ എഴുതുന്നു

ജയന്ത് മാമൻ

ഴിഞ്ഞ വർഷം പ്രളയത്തിൽ അകപ്പെട്ട വ്യക്തിയാണ് ഞാൻ. ഇടതു കൈ കൊണ്ട് ചെയ്യുന്ന കാര്യം വലതു കൈ അറിയണ്ടാത്തതു കൊണ്ട് വ്യക്തിപരമായി കഴിഞ്ഞ വർഷത്തെ പ്രളയത്തിനും ഈ വർഷത്തെ പ്രളയത്തിനും ചെയ്ത കാര്യങ്ങൾ എഴുതുന്നില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ പണം കൊടുക്കുന്നതിനോ പ്രളയത്തിൽ അകപ്പെട്ടവരെ പൊതു ജനം സഹായിക്കുന്നതിനോ

ഞാൻ എതിരല്ല എന്ന് ആദ്യമേ പറയട്ടെ.

പ്രളയം ഉണ്ടാകുമ്പോൾ Red Alert കൊടുക്കുക, സ്‌കൂളിന് അവധി കൊടുക്കുക എന്നതു മാത്രമല്ല ഒരു സർക്കാരിന്റെ കർത്തവ്യം. എങ്ങനെയാണ് ഒരു സർക്കാർ സംവിധാനം പ്രവർത്തിക്കേണ്ടത്?

1. അടിയന്തിരമായി ദുരിതാശ്വാസ Camp ഒരുക്കുക. ദുരിതാശ്വാസ Camp പ്രവർത്തിക്കുന്നതിന് ആവശ്യമായ ഫണ്ട് collector ക്ക് ചുവപ്പു നാട ഒഴിവാക്കി കൈമാറുക,

2. ദുരിതാശ്വാസ Camp ൽ ഡോക്ടറിനെ പോസ്റ്റ് ചെയ്യുക. ഒരു നേഴ്‌സിനെയും,

3. Toilet സൗകര്യങ്ങൾ അടിയന്തിരമായി ഒരുക്കുക. PWD, KSEB. വാട്ടർ അതോററ്റി ഉദ്യോഗസ്ഥരെ camp ൽ നിയമിക്കുക.

4. Food പൊതു വിപണിയിൽ നിന്നും Civil Supplies ൽ നിന്നും എത്തിക്കുക.
'
5, Cooking നുള്ള സൗകര്യം കുടിവെള്ളം ഇവ എത്തിക്കുക.

6. വസ്ത്രങ്ങൾ , Soap. വാഷിങ് പൗഡർ തുടങ്ങിയവ Civil supplies .മാവേലി സ്റ്റോർ വഴി എത്തിക്കുക. ( പരാതി ഒഴിവാക്കാനായി )

ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യാനാണ് കേന്ദ്ര സർക്കാർ 59 കോടി അനുവദിച്ചത്. സർക്കാരിന്റെ 2000 കോടി രൂപയിൽ നിന്നും അടിയന്തിര ഘട്ടങ്ങളിൽ ഈ ആവശ്യത്തിന് ഫണ്ട് ഉപയോഗിക്കാം. സർക്കാർ ചെയ്യാനുള്ളത് ചെയ്യണം.

ഇവിടെ സർക്കാർ കൈയും കെട്ടി നോക്കി നിന്നിട്ട് നാട്ടുകാരെ ഓടി വരണെ സഹായിക്കണെ എന്നു പറഞ്ഞതിൽ ആണ് എന്റെ പ്രതിഷേധം, നാട്ടുകാർ സ്വമനസാലെ സഹായിക്കുന്നത് അയിക്കോട്ടെ. സർക്കാർ ശരിയായി പ്രവർത്തിച്ചാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ പണം കുമിഞ്ഞു കൂടും.

വാൽക്കഷ്ണം: ദുരിതാശ്വാസ ഫണ്ടു കൊണ്ട് റോഡു പണിയാമോ വീടു വെയ്ക്കാമോ എന്ന സാങ്കേതിക കാര്യങ്ങളിൽ എനിക്ക് അറിവില്ല. വിദഗ്ദ്ധർ പറയട്ടെ അഭിപ്രായങ്ങൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP