Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൂന്നാം ഏകദിനത്തിലും വിജയം കണ്ടതോടെ ഇന്ത്യ സ്വന്തമാക്കിയത് വെസ്റ്റ് ഇൻഡീസിനെതിരായ തുടർച്ചയായ ഒമ്പതാം വിജയം; പരാജയം അറിഞ്ഞെങ്കിലും തകർത്തടിച്ച് വെസ്റ്റ് ഇൻഡീസ്; കരിയറിലെ അവസാന മത്സരത്തിലും കളം നിറഞ്ഞ് ക്രിസ് ഗെയ്ൽ; കാണികൾ യാത്രയാക്കിയത് കയ്യടിച്ച്

മൂന്നാം ഏകദിനത്തിലും വിജയം കണ്ടതോടെ ഇന്ത്യ സ്വന്തമാക്കിയത് വെസ്റ്റ് ഇൻഡീസിനെതിരായ തുടർച്ചയായ ഒമ്പതാം വിജയം; പരാജയം അറിഞ്ഞെങ്കിലും തകർത്തടിച്ച് വെസ്റ്റ് ഇൻഡീസ്; കരിയറിലെ അവസാന മത്സരത്തിലും കളം നിറഞ്ഞ് ക്രിസ് ഗെയ്ൽ; കാണികൾ യാത്രയാക്കിയത് കയ്യടിച്ച്

മറുനാടൻ ഡെസ്‌ക്‌

പോർട്ട് ഓഫ് സ്പെയ്ൻ: വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം. ഇന്ത്യൻ നായകൻ വിരാട് കോലിയുടെ സെഞ്ച്വറി(114)യും ശ്രേയസ് അയ്യറിന്റെ അർധസെഞ്ച്വറിയുമാണ്(65)മാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. വെസ്റ്റ് ഇൻഡീസിനെതിരെ തുടർച്ചയായ ഒൻപതാം ജയമാണ് ഇന്ത്യയുടേത്. ഇടയ്ക്ക് മഴ വില്ലനായതോടെ 35 ഓവറുകളിലേക്ക് ചുരുക്കുകയായിരുന്നു.

ഇന്ത്യക്കെതിരായ ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിനായി ഓപ്പണറായി ഇറങ്ങിയ ക്രിസ് ഗെയിൽ വെടിക്കെട്ട് ബാറ്റിങ്ങ് പ്രകടനമാണ് കാഴ്ചവെച്ചത്. 41 പന്തിൽ നിന്ന് 72 റൺസെടുത്ത ക്രിസ് ഗെയ്ലാണ് വെസ്റ്റീൻഡീസിന് വേണ്ടി മികച്ച സ്‌കോർ ചെയ്തതും. അഞ്ച് സിക്സുകളും എട്ട് ഫോറുകളുമാണ് ഗെയിൽ ഈ മത്സരത്തിൽ നിന്ന് സ്വന്തമാക്കിയത്. എന്നാൽ തന്റെ ഏകദിന കരിയറിലെ അവസാന മാച്ചാണോ എന്നതരത്തിൽ അഭ്യൂഹം പരത്തിയതായിരുന്നു പുറത്തായി പോകുമ്പോൾ ഇന്ത്യൻ താരങ്ങൾ നൽകിയ യാത്രയയപ്പ്.

രോഹിത് ശർമ(10), ശിഖർ ധവാൻ(36), റിഷഭ് പന്ത്(0)ശ്രേയസ് അയ്യർ(65) റൺസുകൾ നേടി പുറത്താവുകയായിരുന്നു. വിരാട് കോലി(114) കേദാർ ജാദവ്(19) റൺസുകൾ നേടി പുറത്താകാതെ നിന്നു. 99 ബോളുകളിൽ നിന്ന് 14 ഫോറുകളുടെ തിളക്കവുമായാണ് കോലി ഇത്തവണ സെഞ്ച്വറിയിലേക്ക് എത്തിയത്. അഞ്ച് സിക്സുകളും മൂന്ന് ഫോറുകളും നേടി ശ്രേയസും ഇന്ത്യയുടെ വിജയം ഉറപ്പാക്കുകയായിരുന്നു. ഏകദിന കരിയറിലെ 43 ാം സെഞ്ച്വറിയാണ് വെസ്റ്റ് ഇൻഡീസിനെതിരേ മൂന്നാം ഏകദിനത്തിൽ കോലി കുറിച്ചത്. സെഞ്ചുറികളുടെ എണ്ണത്തിൽ സച്ചിൻ മാത്രമാണ് ഇനി കോലിക്ക് മുന്നിലുള്ളത്.

ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിൻഡീസ് 35 ഓവറിൽ 240 റൺസാണ് സ്വന്തമാക്കിയത്. തന്റെ ഏകദിന കരിയറിലെ അവസാന മത്സരമായേക്കും എന്ന സൂചന നൽകി ബാറ്റിങ് വെടിക്കെട്ട് നടത്തിയ ക്രിസ് ഗെയ്ൽ (41 പന്തിൽ 72) ആരാധകരെ രസിപ്പിച്ച ശേഷമാണു മടങ്ങിയത്. ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ ഇടം പിടിക്കാത്തതിനാൽ ഇനിയൊരു കളിക്കു കൂടി ഗെയ്ലിന് അവസരം കിട്ടിയേക്കില്ല. അതുകൊണ്ടുതന്നെയാകണം, നിറകയ്യടിയോടെ ട്രിനിഡാഡിലെ കാണികൾ ഗെയ്ലിനെ യാത്രായാക്കിയത്. പുറത്താകും മുൻപ് ഗെയ്ലിന്റെ ബാറ്റിന്റെ ചൂട് ഇന്ത്യൻ പേസർമാർ നന്നായി അറിഞ്ഞു.

ഇന്നലെയും ഒരു ചൂടൻ റൺവിരുന്ന് ക്രിസ്റ്റഫർ ഹെന്റി ഗെയ്ൽ ആരാധകർക്കായി കാത്തുവച്ചിരുന്നു. 41 പന്തിൽ 8 ഫോറും 5 സിക്‌സുമടക്കം 71 റൺസെടുത്തു പുറത്തായപ്പോൾ ബാറ്റിന്റെ കൈപ്പിടിയിൽ ഹെൽമറ്റ് വച്ച് അഭിവാദ്യം ചെയ്താണു യൂണിവേഴ്‌സൽ ബോസ് മടങ്ങിയത്. ആധുനിക വിൻഡീസ് ക്രിക്കറ്റിൽ അതിഭാവുകത്വവും രസപ്രമാണങ്ങളും താളക്കൊഴുപ്പും എഴുതിച്ചേർത്ത പ്രിയ നായകൻ ഗെയ്ലിന്റെ, ജന്മനാട്ടിലെ ഒരുപക്ഷേ അവസാനത്തെ ഏകദിനമായിരുന്നിരിക്കാം ഇത്. 1.2 ഓവറിൽ വിൻഡീസ് 8 റൺസെടുത്തു നിൽക്കെ പെയ്ത മഴയിൽ കളി അൽപനേരം തടസ്സപ്പെട്ടിരുന്നു. വൈകാതെ പുനരാരംഭിച്ച മത്സരത്തെ ചൂടുപിടിപ്പിച്ചത് ഗെയ്ലിന്റെ ബൗണ്ടറികളാണ്. മുഹമ്മദ് ഷമി, ഖലീൽ അഹ്മദ് എന്നിവരെ 2 സിക്‌സ് വീതം പറത്തിയ ഗെയ്ൽ ട്വന്റി20യുടെ ചടുലതയോടെയാണു അടിച്ചുകസറിയത്. ഏകദിനത്തിലെ 54ാം അർധ സെഞ്ചുറിയോടെ തലയെടുപ്പോടെ ഗെയ്ൽ തിളങ്ങിയപ്പോൾ, വിൻഡീസ് സ്‌കോർ 9.1 ഓവറിൽ 100 കടന്നു. മറുവശത്ത് എവിൻ ലൂയിസും (29 പന്തിൽ 43) മോശമാക്കിയില്ല.

ഖലീൽ എറിഞ്ഞ പത്താം ഓവറിൽ, ഇന്ത്യൻ നായകൻ വിരാട് കോലിയുടെ ക്യാച്ചോടെ ഗെയ്ലിന്റെ ഇന്നിങ്‌സിന് അവസാനമായി. വിക്കറ്റ് നേട്ടത്തിന്റെ തെല്ലിടനേരത്തെ ആഘോഷത്തിനുശേഷം, ഹ്‌സതദാനത്തോടെ ഇന്ത്യൻ ടീം അംഗങ്ങൾ ഗെയ്ലിനെ യാത്രയാക്കി. ഇന്ത്യയ്‌ക്കെതിരായ പരമ്പര കൂടി കളിക്കാൻ ആഗ്രഹമുണ്ടെന്നു ലോകകപ്പിനിടെ ഗെയ്ൽ പ്രഖ്യാപിച്ചിരുന്നു. ഷായ് ഹോപ് (19), ഷിമ്രോൺ ഹെറ്റ്മയർ (18) എന്നിവരാണു മത്സരം നിർത്തിവച്ചപ്പോൾ ക്രീസിൽ. യുസ്വേന്ദ്ര ചെഹൽ, ഖലീൽ അഹമ്മദ് എന്നിവർ ഇന്ത്യയ്ക്കായി ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP