Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ സേനാ മെഡലിന് അർഹനായതും മലയാളി തന്നെ; രാജ്യം ആദരിക്കുന്നത് തീര രക്ഷാ സേന ഡെപ്യുട്ടി ഡയറക്ടർ ജനറൽ തൃശ്ശൂർ സ്വദേശി തെക്കുംപുറത്ത് പ്രഭാകരൻ സദാനന്ദനെ; യുദ്ധ് സേവാ മെഡൽ ഹേമന്ദ് കുമാറിനും ഹാൻസൽ ജോസഫ് സെക്വേറക്കും

വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ സേനാ മെഡലിന് അർഹനായതും മലയാളി തന്നെ; രാജ്യം ആദരിക്കുന്നത് തീര രക്ഷാ സേന ഡെപ്യുട്ടി ഡയറക്ടർ ജനറൽ തൃശ്ശൂർ സ്വദേശി തെക്കുംപുറത്ത് പ്രഭാകരൻ സദാനന്ദനെ; യുദ്ധ് സേവാ മെഡൽ ഹേമന്ദ് കുമാറിനും ഹാൻസൽ ജോസഫ് സെക്വേറക്കും

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: തീരരക്ഷാ സേനാ ആസ്ഥാനത്ത് ഡപ്യൂട്ടി ഡയറക്ടർ ജനറലും തൃശൂർ വരന്തരപ്പള്ളി സ്വദേശിയുമായ ഐജി: തെക്കുംപുറത്ത് പ്രഭാകരൻ സദാനന്ദനു വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ സേനാമെഡൽ. 1985 ൽ സേനയിൽ ചേർന്ന അദ്ദേഹം, ഫ്‌ളീറ്റ് മെയിന്റനൻസ്, മെറ്റീരിയൽ പ്രിൻസിപ്പൽ ഡയറക്ടർ പദവി വഹിച്ചിട്ടുണ്ട്.

മെഡൽ ലഭിച്ച മറ്റുള്ളവർ: യുദ്ധ് സേവാ മെഡൽ: ഗ്രൂപ്പ് ക്യാപ്റ്റന്മാരായ ഹേമന്ദ് കുമാർ, ഹാൻസൽ ജോസഫ് സെക്വേറ.

ധീരതയ്ക്കുള്ള സേനാ മെഡൽ: പി.സതീഷ് (കോസ്റ്റ് ഗാർഡ്), നായിക്: രമേശ് കുമാർ, ലാൻസ് നായിക്: അനൂജ് കുമാർ, സിപോയ്: എസ്. വിജി ഭാസ്‌കർ, സിപോയ്: പെന്റ നിതിൻ പോൾ, സിപോയ്: റിങ്കു, റൈഫിൾമാൻ: പ്രദീപ് കുമാർ, സാപ്പർ: പി. മധു, സാപ്പർ: പി. ബാബു.

ബാലാക്കോട്ടിലെ ഭീകര ക്യാംപുകളിൽ മിസൈലാക്രമണം നടത്തിയ വിങ് കമാൻഡർ അമിത് രഞ്ജൻ, സ്‌ക്വാഡ്രൺ ലീഡർമാരായ രാഹുൽ ബസോയ, പങ്കജ് അരവിന്ദ് ഭുജാദെ, ബി.കാർത്തിക് നാരായൺ റെഡ്ഡി, ശശാങ്ക് സിങ് എന്നിവർക്കു ധീരതയ്ക്കുള്ള വായുസേനാ മെഡൽ പ്രഖ്യാപിച്ചു. കശ്മീർ അതിർത്തിയിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായ ആകാശയുദ്ധത്തിൽ ഫൈറ്റർ കൺട്രോളർ പദവിയിൽ മികവു പുലർത്തിയ സ്‌ക്വാഡ്രൺ ലീഡർ മിന്റി അഗർവാളിനു യുദ്ധ്‌സേവാ മെഡൽ ലഭിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP