Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ആർട്ടിക്കിൾ 370 എടുത്തു കളഞ്ഞതിലൂടെ നടപ്പിലാക്കിയത് കാശ്മീർ ജനതയുടെ എക്കാലത്തെയും വലിയ ആഗ്രഹം; സർദാർ വല്ലഭായ് പട്ടേലിന്റെ സ്വപ്നമായിരുന്നു.. അത് ഞങ്ങൾ സാക്ഷാത്കരിച്ചു; സർക്കാർ നൽകിയ എല്ലാ വാഗ്ദാനവും പാലിക്കുമെന്ന് മോദി; മുത്തലാഖ് നിരോധിച്ച് മുസ്ലിംസ്ത്രീകളുടെ ശാക്തീകരണത്തിന്; പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഉന്നമനമാണ് സർക്കാറിന്റെ ലക്ഷ്യം; ചെങ്കോട്ടയിൽ പതാക ഉയർത്തി പ്രധാനമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ; 73ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ നിറവിൽ രാജ്യം

ആർട്ടിക്കിൾ 370 എടുത്തു കളഞ്ഞതിലൂടെ നടപ്പിലാക്കിയത് കാശ്മീർ ജനതയുടെ എക്കാലത്തെയും വലിയ ആഗ്രഹം; സർദാർ വല്ലഭായ് പട്ടേലിന്റെ സ്വപ്നമായിരുന്നു.. അത് ഞങ്ങൾ സാക്ഷാത്കരിച്ചു; സർക്കാർ നൽകിയ എല്ലാ വാഗ്ദാനവും പാലിക്കുമെന്ന് മോദി; മുത്തലാഖ് നിരോധിച്ച് മുസ്ലിംസ്ത്രീകളുടെ ശാക്തീകരണത്തിന്; പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഉന്നമനമാണ് സർക്കാറിന്റെ ലക്ഷ്യം; ചെങ്കോട്ടയിൽ പതാക ഉയർത്തി പ്രധാനമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ; 73ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ നിറവിൽ രാജ്യം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യം 73-ാം സ്വാതന്ത്ര്യ ദിനാഘോത്തിന്റെ നിറവിലാണ്. ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പതാക ഉയർത്തിയതോടെ രാജ്യം സ്വാതന്ത്ര്യത്തിന്റെ ആഘോഷങ്ങളിലേക്ക് കടന്നു. രാജ്ഘട്ടിൽ മഹാത്മഗാന്ധിയുടെ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. വിവിധ സേനകളുടെ ഗാർഡ് ഓഫ് ഓണർ അദ്ദേഹം സ്വീകരിച്ചു. ഇതിനുശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പതാകയുയർത്തിയത്.

അതിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയാണ് മോദി. ലോകസഭാ തെരഞ്ഞെടുപ്പിൽ തുടർച്ചയായ രണ്ടാം തവണയും അധികാരം നിലനിർത്തിയ എൻഡിഎയുടെ വൻ വിജയത്തിന് ശേഷമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ സ്വാതന്ത്ര്യദിന പ്രസംഗമാണിത്. അതുകൊണ്ട് തന്റെ സർക്കാറിന്റെ ലക്ഷ്യം എന്തൊക്കെയാണെന്ന് അദ്ദേഹ എടുത്തു പറഞ്ഞു. മുത്തലാഖ് നിരോധിച്ച് മുസ്ലിംസ്ത്രീകളുടെ ശാക്തീകരണത്തിനാണെന്ന് പ്രധാനമന്ത്രി സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പറഞ്ഞു. പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഉന്നമനമാണ് സർക്കാറിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ അടക്കം പ്രളയദുരിതങ്ങളെ കുറിച്ചും എടുത്തു പറഞ്ഞു പ്രധാനമന്ത്രി.

കാശ്മീർ വിഷയത്തെയും അദ്ദേഹം പരാമർശിച്ചു. 370 എടുത്തു കളഞ്ഞത് കാശ്മീർ ജനതയുടെ എക്കാലത്തെയും വലിയ ആഗ്രഹത്തിന്റെ സഫലീകരണമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു രാജ്യം ഒരു ഭരണഘടന എന്ന നിലയിലായി. ഈ തീരുമാനം കൈക്കൊണ്ടത് ഐക്യകണ്ഠേനെയാണെന്നും മോദി പറഞ്ഞു. ആർട്ടിക്കിൾ 370, മുത്തലാഖ് നിയമം, ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ എന്നിവയുൾപ്പെടെയുള്ള സമീപകാല സംഭവവികാസങ്ങളെ കുറിച്ച് അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.

ഈ രാജ്യത്തിന് ഞാൻ നൽകിയ എല്ലാ വാഗ്ദാനങ്ങളും നിറവേറ്റുമെന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ പല ഭാഗങ്ങളും പ്രളയക്കെടുതിയിലാണെന്ന ആശങ്ക പങ്കുവച്ചാണ് മോദി പ്രസംഗം ആരംഭിച്ചത്. എത്രയും പെട്ടെന്ന് ഈ പ്രദേശങ്ങളെ സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ സർക്കാർ അധികാരത്തിൽ എത്തിയിട്ട് 10 ആഴ്ചയേ ആയുള്ളു. എന്നാൽ ഈ സമയത്തിനുള്ളിൽ പല പ്രധാനപ്പെട്ട ചുവടുവയ്‌പ്പും ഞങ്ങൾ നടത്തി. ആർട്ടിക്കിൾ 370 ഇല്ലാതാക്കുക എന്നത് സർദാർ വല്ലഭായ് പട്ടേലിന്റെ സ്വപ്നമായിരുന്നു. അത് ഞങ്ങൾ സാക്ഷാത്കരിച്ചു. കഴിഞ്ഞ 70 വർഷമായി എല്ലാ സർക്കാരും ജമ്മു കശ്മീർ പ്രശ്നത്തെ നേരിടാൻ ശ്രമിച്ചു. എന്നാൽ ഞങ്ങളാണ് കശ്മീരികളുടെ ആഗ്രഹം നിറവേറ്റിയത്. 70 വർഷത്തെ തെറ്റ് 70 ദിവസം കൊണ്ട് തിരുത്തി. ആർട്ടിക്കിൾ 370 എടുത്തു കളയുന്നതിൽ പാർലമെന്റിന്റെ പിന്തുണയും ഞങ്ങൾക്ക് ലഭിച്ചെന്ന് പ്രധാനമന്ത്രി പറഞ്ഞു.

മുത്തലാഖ് നിരോധിച്ചത് രാഷ്ട്രീയ തീരുമാനമായിരുന്നില്ല. മുസ്ലിം സഹോദരിമാർക്ക് അവരുടെ അവകാശം നേടിക്കൊടുത്തു.സ്ത്രീ ശാക്തീകരണത്തിന് ഇത് സഹായിക്കും. പാർശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നമനമാണ് സർക്കാർ ലക്ഷ്യം. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നതാണ് ഞങ്ങളുടെ അടുത്ത ലക്ഷ്യം. രാജ്യത്തെ കർഷകർക്കായി പെൻഷൻ കൊണ്ടുവന്നു. ജലസംബന്ധമായ പ്രശ്നങ്ങൾക്ക് നേരിടാൻ വേണ്ട സജ്ജീകരണങ്ങൾ സർക്കാർ ഏർപ്പെടുത്തി. കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയുന്നതിന് നിയമം കർക്കശമാക്കി. ഇന്ത്യൻ ജനതയാണ് 2019 തെരഞ്ഞെടുപ്പിൽ മത്സരിച്ചത്, മോദിയല്ല. രാജ്യത്തിനായി വീരമൃത്യുവരിച്ച സൈനീകരെ ഈ നിമിഷം ആദരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ആരോഗ്യവിദ്യാഭ്യാസവും ഏറെ പ്രധാന്യമർഹിക്കുന്നതാണ്. രാജ്യത്തെ കുട്ടികൾ അനീതികൾക്ക് ഇരയായിരുന്നു. ഇതെല്ലാം പരിഹരിക്കാൻ ഞങ്ങൾ പദ്ധതികൾ തയ്യാറാക്കുന്നു. ആദിവാസികളുടെയും ന്യൂനപക്ഷങ്ങളുടെയും ഉൾപ്പെടെ സമൂഹത്തിലെ എല്ലാവിഭാഗങ്ങളുടെയും ക്ഷേമത്തിനും വികസനത്തിനും വേണ്ടി ഈ സർക്കാർ പ്രവർത്തിക്കുന്നു. അടുത്ത അഞ്ചുവർഷത്തേക്ക് നടപ്പാക്കേണ്ട കാര്യങ്ങളെ സംബന്ധിച്ച് ഞങ്ങൾക്ക് വ്യക്തമായ പദ്ധതികളുണ്ട്. അത് ഒന്നൊന്നായി നടപ്പാക്കുകയാണ്.

2014-ലെ തിരഞ്ഞെടുപ്പ് സമയത്ത് രാജ്യത്തിന്റെ മനോഭാവം ഞാൻ മനസിലാക്കാൻ ശ്രമിച്ചിരുന്നു. ഈ രാജ്യത്ത് മാറ്റം സാധ്യമാകുമോ എന്നായിരുന്നു അന്ന് എല്ലാവരും ചിന്തിച്ചിരുന്നത്. പക്ഷേ, അഞ്ചുവർഷത്തിനുശേഷം 2019-ൽ ഈ രാജ്യം മുഴുവൻ സർക്കാരിന്റെ പ്രവർത്തനങ്ങൾ സാക്ഷിയായി. രാജ്യത്തെ പൗരന്മാർ ആത്മവിശ്വാസമുള്ളവരായി. അതെ, എന്റെ രാജ്യത്തിന് മാറാൻ കഴിയും. - പ്രധാനമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP