Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ബിഗിലിന്റെ ഷൂട്ടിങ് പൂർത്തിയായതോടെ അണിയറക്കാരെ കാത്തിരുന്നത് ബിഗ് സർപ്രൈസ്; ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ച 400 പേർക്ക് സ്വർണമോതിരം സമ്മാനം നല്കി വിജയ്; കൈയടിച്ച് സോഷ്യൽമീഡിയ

ബിഗിലിന്റെ ഷൂട്ടിങ് പൂർത്തിയായതോടെ അണിയറക്കാരെ കാത്തിരുന്നത് ബിഗ് സർപ്രൈസ്; ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ച 400 പേർക്ക് സ്വർണമോതിരം സമ്മാനം നല്കി വിജയ്; കൈയടിച്ച് സോഷ്യൽമീഡിയ

സ്വന്തം ലേഖകൻ

മെർസൽ' എന്ന ചിത്രത്തിന് ശേഷം വിജയും സംവിധായകൻ അറ്റ്‌ലീയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ബിഗിൽ. വിജയ് ഇരട്ടവേഷത്തിലെത്തുന്ന ചിത്രം ഇതിനോടകം തന്നെ വാർത്തകളിൽ നിറഞ്ഞിരുന്നു. ഇപ്പോളിതാ ഷൂട്ടിങ് പൂർത്തിയായപ്പോൾ ചിത്രത്തിന്റെ അണിയറപ്രവർത്തകരെ കാത്തിരുന്ന ബിഗ് സർപ്രൈസാണ് വാർത്തകളിൽ നിറയുന്നത്.

ചിത്രത്തിൽ പ്രവർത്തിച്ചവർക്ക് വിജയ് സ്വർണമോതിരം സമ്മാനമായി നല്കിയെന്നാണ് വാർത്ത. ചിത്രത്തിൽ പ്രവർത്തിച്ച ഏതാണ്ട് 400 പേർക്ക് ബിഗിൽ എന്ന് പേരെഴുതിയ സ്വർണ്ണ മോതിരമാണ് വിജയ് സമ്മാനിച്ചത്.ഇന്നലെ വൈകീട്ടോടെയാണ് ഈ വാർത്ത സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചത്. വാർത്ത ശരിയാണെന്ന് ചിത്രത്തിന്റെ നിർമ്മാണ കമ്പനി പ്രതിനിധി അറിയിച്ചു. എല്ലാ ദിവസവും ഏതാണ്ട് 400ഓളം പേരാണ് ബിഗിലിൽ ജോലി ചെയ്തിരുന്നത്. ബിഗിൽഎന്നെഴുതിയ സ്വർണ മോതിരം ഓരോരുത്തരുടെയും വിരലിൽ വിജയ് നേരിട്ട് അണിയിക്കുകയായിരുന്നു

സമ്മാനം ലഭിച്ചതിന്റെ സന്തോഷം ബിജിൽ ടീം ഓരോരുത്തരായി സോഷ്യൽമീഡിയയിൽ പങ്കുവെച്ചു.സിനിമയുടെ പോസ്റ്റ് പ്രെഡക്ഷൻ നടന്നുകൊണ്ടിരിക്കുകയാണ്. സമ്മാനം നൽകിയത് ഇതിന്റെ പിറകിൽ അഹോരാത്രം പ്രവർത്തിച്ചതിനാണ്. പ്രശസ്ത്തിക്കും പ്രചരണത്തിനും വേണ്ടി ചെയ്യുന്നതല്ല എന്നും അണിയറ പ്രവർത്തകർ പറഞ്ഞു.

തെരി, മെർസൽ എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷം ആറ്റിലിയും- വിജയിയും ഒന്നിക്കുന്ന ചിത്രമാണ് ബിഗിൽ. സംഗീത സംവിധാനം എ.ആർ.റഹ്മാനാണ്. വിവേക് ആണ് ഗാനരചയിതാവ്. നയൻതാര നായികയാവുന്ന ചിത്രം ഒരു ഫുട്‌ബോൾ കോച്ചിന്റെ കഥയാണ് പറയുന്നത്. വിവേക്, കതിർ, യോഗി ബാബു, റോബോ ശങ്കർ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു.
വിജയ് രണ്ടു ഗെറ്റപ്പിലെത്തുന്ന ചിത്രമായിരിക്കും ബിഗിൽ. ഫസ്റ്റ്‌ലുക്ക് പോസ്റ്ററിലും വിജയിയെ രണ്ട് ഗെറ്റപ്പിലാണ് അവതരിപ്പിച്ചിരിക്കുന്നത്. എ.ജി.എസ് എന്റർടെയ്‌മെന്റാണ് നിർമ്മാണം. ദീപാവലിക്കായിരിക്കും ചിത്രം തിയേറ്ററുകളിലെത്തുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP